Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണഘടന സംരയിക്കണമെന്ന് പറയുന്ന രാഹുലിന്റെ പാർട്ടി എംഎൽഎമാരെ ചാക്കിടുന്നതായി ബിആർഎസ്

10 എംഎൽഎമാരെ കൂറുമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 10:25 pm IST
in India

ന്യൂദെൽഹി:ഭരണഘടന സംരക്ഷിക്കണമെന്ന് പറയുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടി തെലങ്കാനയിൽ ബിആർഎസിന്റെ നിയമസഭാംഗങ്ങളെ കൂറുമാറ്റുകയാണെന്ന് ബി.ആർ.എസ് ആരോപിച്ചു. രാഹുലിന്റെ വാദം അദ്ദേഹത്തിന്റെ പാർട്ടി തന്നെ തെലങ്കാനയിൽ ലംഘിക്കുകയാണെന്ന് ബിആർഎസ് നേതാവ് കെടി രാമറാവു ചൂണ്ടിക്കാട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ബിആർഎസ് 39 സീറ്റുകളിലാണ് വിജയിച്ചത്. എന്നാൽ സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിനു ശേഷം 10 ബിആർഎസ് എംഎൽഎമാരെ കോൺഗ്രസ് കുറുമാറ്റി അവരുടെ പാളയത്തിലെത്തിച്ചു. മകരസംക്രാന്തി ഉത്സവത്തിന് ശേഷം കൂടുതൽ ബിആർഎസ് എംഎൽഎമാർ സംസ്ഥാന കോൺഗ്രസിൽ എത്തുമെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ തന്നെ സൂചന വ്യക്തമാക്കിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ബിആർഎസ് നേതാവ് കെടി രാമറാവു കോൺഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ജനുവരി അവസാനവാരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിയും പങ്കെടുക്കുന്ന സംവിധാൻ ബച്ചാവോ റാലി തെലങ്കാനയിൽ നടക്കാനിരിക്കെയാണ് കോൺഗ്രസിനെതിരെ കടുത്ത ആരോപണവുമായി ബിആർഎസ് നേതാവ് രംഗത്തെത്തിയത്. സംവിധാൻ ബച്ചാവോ അഥവാ ഭരണഘടന സംരക്ഷിക്കുകയെന്ന പരിപാടി കോൺഗ്രസ് ഹൈദരാബാദിൽ നടത്തുമ്പോൾ അതേ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കൂടുതൽ ബിആർഎസ് എംഎൽഎമാരെ കോൺഗ്രസിലേക്ക് കൂറുമാറ്റുമെന്നാണ് പറയുന്നത്. ഭരണഘടനയെ രക്ഷിക്കാൻ എന്തൊരു മികച്ച മാർഗ്ഗമാണ് രാഹുൽഗാന്ധിജി നിങ്ങളുടെ പാർട്ടി സ്വീകരിക്കുന്നതെന്ന പരിഹാസത്തോടെ ബിആർഎസ് നേതാവ് കെ.ടി. രാമറാവു എക്സിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്‌ച്ച കരീം നഗറിൽ നടന്ന ഒരു സർക്കാർ അവലോകനയോഗത്തിൽ പങ്കെടുത്ത രണ്ട് എംഎൽഎമാർ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം നടന്നിരുന്നു. ബിആർഎസിൽ നിന്ന് കോൺഗ്രസിലേക്ക് കൂറുമാറിയ ഡോ. സഞ്ജയ് കുമാർ എംഎൽഎയും ബിആർഎസിൽ തന്നെ നിലയുറപ്പിച്ചിട്ടുള്ള പാഡി കൗശിക് റെഡ്ഡിയും തമ്മിലായിരുന്നു രൂക്ഷമായ പോര് നടന്നത്. കോൺഗ്രസിലേക്ക് കൂറുമാറിയ ഡോ. സഞ്ജയ് കുമാറിനോട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും നിങ്ങളുടെ എംഎൽഎ പദവി ബിആർഎസ് നേതാവ് ചന്ദ്രശേഖരറാവു നൽകിയ ഭിക്ഷയാണെന്നും പാഡി കൗശിക് റെഡ്ഡി ആരോപിച്ചു. ഡോ. സഞ്ജയ് കുമാർ മാത്രമല്ല ബിആർഎസ് പക്ഷത്തുനിന്ന് മാറിയ 10 എംഎൽഎമാരും എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് റെഡ്ഡി ആവശ്യപ്പെട്ടു. എംഎൽഎമാരെ നേരിട്ട കൗശിക് റെഡ്ഡിയുടെ നടപടിയെ കെടി രാമറാവു അഭിനന്ദിച്ചു.

Tags: Rahul GandhiSave constitutiondefections...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

രാഹുല്‍ ഗാന്ധി സ്റ്റാലിനെ അണ്ണാ എന്ന് വിളിച്ചു, ഇപ്പോള്‍ വിജയിനെ തമ്പീ എന്നും…കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ കട്ടപ്പ ഇമേജുമായി രാഹുല്‍ഗാന്ധി

Kerala

മോദിയ്‌ക്കെതിരെ നാവിട്ടടിക്കാന്‍ അറിയാം…രാഹുല്‍ ഗാന്ധിയ്‌ക്ക് ജമാ അത്തെ ഇസ്ലാമിയെയും മുസ്ലിംലീഗിനെയും പേടി

Kerala

കെ.സി. വേണുഗോപാല്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്കസേരയ്‌ക്ക് ശ്രമിക്കുന്നു?

India

രാഹുല്‍ ഗാന്ധിയെക്കൊണ്ട് വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചൊല്ലിച്ച് വിജയ്

പുതിയ വാര്‍ത്തകള്‍

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.