Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉരുള്‍പൊട്ടലിന്റെ വിങ്ങുന്ന ഓര്‍മ്മകളില്‍ ‘വെള്ളപ്പൊക്കത്തില്‍’

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Jan 8, 2025, 11:04 am IST
in Kerala

തിരുവനന്തപുരം: വെള്ളാര്‍മലയിലെ കുട്ടികള്‍ക്ക് അതൊരു നാടകമായിരുന്നില്ല. മറിച്ച് തങ്ങള്‍ നേരിട്ട സന്ദര്‍ഭങ്ങളെല്ലാം അവര്‍ നാടകത്തിലൂടെ ജീവിച്ചു കാണിച്ചു. വേദിയില്‍ അവര്‍ ഓരോരുത്തരും ജീവിക്കുകയായിരുന്നു. മഴയും മല വെള്ളപ്പാച്ചിലും കുറ്റാകൂരിരിട്ടുമെല്ലാം അവര്‍ ജീവിച്ചു കാണിച്ചപ്പോള്‍ സദസ് വിങ്ങി. വയനാട് ദുരന്തഭൂമിയില്‍ നിന്നെത്തിയ വെള്ളാര്‍മല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളാണ് കാണികളുടെ കണ്ണീരും കരഘോഷവും നേടിയെടുത്തത്.

ആ ദുരന്തരാത്രി മനസില്‍വച്ചാണ് തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥ നാടകമാക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികള്‍ അവതരിപ്പിച്ചത്. വെള്ളാര്‍മല ദുരന്തത്തെത്തുടര്‍ന്ന് ക്യാമ്പില്‍ ഉന്മേഷമില്ലാതെ ചടഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് അദ്ധ്യാപകന്‍ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥ പറഞ്ഞുകൊടുക്കുന്നിടത്താണ് നാടകമാരംഭിക്കുന്നത്. കഥയിലെ കേന്ദ്രകഥാപാത്രമായ ചേന്നന്റെ നായയുടെ ഭാവങ്ങളാണ് നാടകത്തിലുടനീളം നിറഞ്ഞു നിന്നത്. വെള്ളപ്പൊക്കത്തില്‍ യജമാനനെ പിരിയേണ്ടിവന്ന നായയുടെ ദയനീയമായ നിലവിളിയും കാത്തിരിപ്പും ജീവസുറ്റതാക്കിയത് ദുരന്തത്തിന് ഇരയായ അമല്‍ജിത്ത് എന്ന മിടുക്കന്‍. മേപ്പാടി ഒന്നാംവയലിലെ വാടകവീട്ടില്‍ നിന്നെത്തിയ ഈ 12കാരന്‍ വയനാട് ദുരന്തത്തില്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടുവന്നതാണ്. മണ്ണില്‍ പുതഞ്ഞുപോയ അമല്‍ജിത്തിനെ രക്ഷിക്കുന്നതിനിടെ അച്ഛന്‍ ബൈജുവിനും സഹോദരി സല്‍നയ്‌ക്കും പരിക്കേറ്റു. വീടും നഷ്ടപ്പെട്ടു. തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായകള്‍ തന്നെ വിട്ടുവിരിഞ്ഞ വേദനയില്‍ നിന്നാണ് അമല്‍ജിത്ത് പകര്‍ന്നാടിയത്. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട നായകളെ നഷ്ടമായ വേദനയില്‍നിന്ന് അവനിനിയും മുക്തനായിട്ടില്ല.

വി.കെ. അയാന്‍, മുഹമ്മദ് അന്‍സില്‍, കെ.ആര്‍. നിരഞ്ജന്‍, സായൂജ് ആര്‍. നായര്‍, പി.വി. നിവേദിത, എ.വി. വൈഗ എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്. ആര്‍. അര്‍ച്ചന, അനുഷ് സത്യന്‍, എം.ബി. അനന്യ എന്നിവര്‍ പിന്നണിയില്‍. നാടകവേദിയില്‍ ഇവരെല്ലാം അവരുടെ അനുഭവങ്ങളില്‍ ജീവിച്ചു. ഇവരില്‍ പത്തുപേരും വയനാട് ദുരന്തത്തില്‍ ഉരുള്‍ കവര്‍ന്ന 33 കുഞ്ഞുജീവനുകളുടെ ചങ്ങാതിമാരാണ്. തകഴി സ്മാരകസമിതി സെക്രട്ടറി കെ.ബി. അജയകുമാറാണ് നാടകത്തിന്റെ രചന. ജാബ് മഠത്തിലാണ് സംവിധാനം. കുട്ടികളെ ദുരന്തസ്മരണയില്‍നിന്ന് വേര്‍പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രഥമാദ്ധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ മാഷിന്റ നേതൃത്വത്തിലുള്ള അദ്ധ്യാപകരുടെ പരിശ്രമമാണ് നാടകത്തിന് പിന്നില്‍. ജില്ലാതലത്തില്‍ അപ്പീല്‍നേടിയാണ് ടീം മത്സരത്തിനെത്തിയത്. ഇത് കഥയല്ല മാഷേ ഞങ്ങളുടെ ജീവിതമാണെന്ന് കുട്ടികള്‍ കണ്ണീരോടെ പറയുമ്പോള്‍ സദസ് ഒന്നാകെ കരഞ്ഞു. അതിജീവിതമീ ജീവിതം…’ എന്ന പാട്ടോടെയാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.

Tags: Vellarmala GVHSSdramawayanadlandslides63rd Kerala School Arts Festival63-മത് കേരള സ്‌കൂള്‍ കലോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകാശവാണിയുടെ ‘അഖില കേരള റേഡിയോ നാടകോത്സവ’ത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലും

Varadyam

സനാതന ധര്‍മ്മ സന്ദേശവുമായി എഴുത്തച്ഛന്‍ നാടകം

Kerala

യാത്രയായത് സിനിമയുടെ തിരക്കിലും നാടകത്തെ കൈവിടാത്ത കലാപ്രതിഭ

India

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ മമതയുടെ വിരട്ടല്‍ നാടകം, കൂളായി ഉദ്യോഗസ്ഥര്‍, പരിഹസിച്ച് ബിജെപി

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: നാടകങ്ങള്‍ക്ക് കൈയടിച്ച് കാണികള്‍

പുതിയ വാര്‍ത്തകള്‍

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.