Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: പാടവും പറമ്പും കടന്ന് പണിയനൃത്തം….

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Jan 6, 2025, 09:34 am IST
in Kerala
കാസര്‍കോട് സിഎംഎസ്എസ് ചട്ടച്ചായി സ്‌കൂളിലെ പണിയനൃത്ത സംഘം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കൊപ്പം

കാസര്‍കോട് സിഎംഎസ്എസ് ചട്ടച്ചായി സ്‌കൂളിലെ പണിയനൃത്ത സംഘം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കൊപ്പം

തിരുവനന്തപുരം: ”തത്താംകൊത്തി പാപ്പത്തി ഇഞ്ചിക്കുടുക്കേലെ വെള്ളോം മൂലയ്‌ക്കുവച്ചാല്‍ പാലുള്ളം പളുങ്കിലയും ചോറ്…”
തുടിയും ചീനവും കൊട്ടിക്കേറുമ്പോള്‍ വേദിക്കൊപ്പം സദസിലും ആവേശം. ജന്മനാ രക്തത്തിലലിഞ്ഞുചേര്‍ന്ന കല. ഇവര്‍ക്കിത് കലയല്ല. ജീവിതതാളം. മലയിറങ്ങി, പുഴകടന്ന്, നാടുണര്‍ത്താന്‍ നഗരത്തിലേക്കെത്തിയിരിക്കുകയാണ് പണിയരുടെ പച്ചയായ ജീവിതം കലയായി വിടര്‍ന്ന് കലോത്സവ വേദിയിലൂടെ. ഈ വര്‍ഷം മുതല്‍ പുതിയതായി ഉള്‍പ്പെടുത്തിയ അഞ്ച് തദ്ദേശീയ കലകളില്‍ ഉള്‍പ്പെടുത്തിയാണ് പണിയനൃത്തത്തിന് കലോത്സവ വേദിയിലേക്ക് കടന്നെത്താനായത്.

കല്പറ്റയിലെ ശാന്തി, ഉഷ, മണികണ്ഠന്‍ എന്നിവരുടെ ശിക്ഷണത്തിലാണ് മഞ്ചേരി ഗവ. ബിഎച്ച്എസിലെ കുട്ടികള്‍ കലോത്സവ വേദിയിലെത്തിയത്. എല്ലാവരും പണിയ സമുദായത്തില്‍പ്പെട്ടവര്‍. ജീവിതത്തിന്റെ ഭാഗമായി പണിയനൃത്തം പഠിച്ചു വളര്‍ന്നവര്‍. പ്രത്യേകിച്ച് പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് പരിശീലകയായ ശാന്തി പറയുന്നത്.

മഞ്ചാടിക്കുരു പതിച്ച കമ്മലും മുടച്ചി, കല്ലുമാല പോലുള്ള ആഭരണങ്ങളും കൈവളയും നാടന്‍ വസ്ത്രവിതാനങ്ങളോടും കൂടിയാണ് പണിയനൃത്തം അവതരിപ്പിക്കുന്നത്. വട്ടംകളി, കമ്പളനാട്ടി എന്നിവ ചേര്‍ന്നതാണ് പണിയനൃത്തം. വട്ടംകളി ക്ഷേത്രോത്സവങ്ങള്‍ക്കും വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്കും അവതരിപ്പിക്കുമ്പോള്‍ കമ്പളനാട്ടിയാകട്ടെ കൃഷിയുമായി ബന്ധപ്പെട്ട പാടത്തെ ജീവിതത്തിന്റെ ഭാഗമാണ്. കാര്‍ഷിക അധ്വാനം ലഘൂകരിക്കുന്നതിനുള്ള ഞാറ്റുപാട്ടാണിത്.

പണിയ വിഭാഗത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റുമായ പ്രകൃതിയും ഗുരുനാഥയായി എത്തിയിട്ടുണ്ട്. പ്രകൃതി പരിശീലനം നല്‍കിയത് പറവൂര്‍ എസ്എന്‍എച്ച്എസ്എസിലെ കുട്ടികള്‍ക്കാണ്. വിവിധ ഊരുകളില്‍ വ്യത്യസ്തമായി അവതരിപ്പിക്കപ്പെട്ടിരുന്ന പണിയനൃത്തത്തിന് ഏകോപം വരുത്തുന്നതിനുവേണ്ടി 2014 ല്‍ കിര്‍ത്താഡ്‌സിന്റെ നേതൃത്വത്തില്‍ ശില്പശാല നടത്തിയിരുന്നു. അതില്‍ നിര്‍ദേശിച്ച പൊതു ഭേദഗതികളോടെയാണ് വേദിയില്‍ പണിയനൃത്തം അവതരിപ്പിക്കുന്നത്.

 

Tags: 63-ാമത് കേരള സ്‌കൂള്‍ കലോത്സവംpaniya danceMancheri Govt. Children at BHS63rd Kerala School Arts Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

63-മത് കേരള സ്‌കൂള്‍ കലോത്സവം: കാടിറങ്ങി വന്നു… ഇരുകൈയും നീട്ടി സ്വീകരിച്ചു….

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന അട്ടപ്പാടി ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ സേവാഭാരതി പാലക്കാട് യൂണിറ്റ് പ്രസിഡന്റ് സി. അജിത്കുമാര്‍, അധ്യാപകന്‍ വി.കെ. രംഗസ്വാമിക്കു കൈമാറുന്നു
Kerala

കലോത്സവത്തില്‍ കണ്ണീര്‍ വീഴാതെ കാത്തു സേവാഭാരതി; എമക്ക് പണം തന്തതക്ക് ഒരുപാട് സന്തോശം…

Kerala

ഉരുള്‍പൊട്ടലിന്റെ വിങ്ങുന്ന ഓര്‍മ്മകളില്‍ ‘വെള്ളപ്പൊക്കത്തില്‍’

എച്ച്എസ്എസ് വിഭാഗം കഥാപ്രസംഗം അവതരിപ്പിച്ച പട്ടം ഗേള്‍സ് സ്‌കൂളിലെ ശ്രീധിയും സംഘവും
Kerala

63-മത് കേരള സ്‌കൂള്‍ കലോത്സവം: വയനാടിന്റെ ദുരന്തം വിവരിച്ച് കഥാപ്രസംഗം

പ്രധാന വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി എം.ബി. രാജേഷും സൗഹൃദ സംഭാഷണത്തില്‍
Kerala

ഇവിടെ രാഷ്‌ട്രീയമില്ല; സൗഹൃദവേദിയായി കലോത്സവം

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.