വര്‍ക്കല: പരസ്പരം സ്‌നേഹിക്കുവാനും സഹായിക്കുവാനും സഹകരിക്കുവാനും ക്ഷമിക്കുവാനുമുള്ള സംസ്‌കാരം നമുക്കുണ്ടാകണമെന്ന് നടന്‍ കൊല്ലം തുളസി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനകാല സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗുരുദേവനെ പോലെ മഹത്തായ ആശയങ്ങളും ഉപദേശങ്ങളും മനുഷ്യ നന്മയ്‌ക്കായി നല്‍കിയ മറ്റൊരു മഹാത്മാവ് ഈ പ്രപഞ്ചത്തില്‍ ജീവിച്ചിരുന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീര്‍ത്ഥാടനകാല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തീര്‍ത്ഥാടന സമാപന സന്ദേശം നല്‍കി. ശ്രീനാരായണധര്‍മ്മം സ്മൃതിഗ്രന്ഥ രചനാ ശതാബ്ദിയും ഗുരുദേവന്‍- മഹാത്മാഗാന്ധി സമാഗമ ശതാബ്ദിയും വിപുലമായ രീതിയില്‍ ഈ വര്‍ഷം ശിവഗിരിയിലും രാജ്യമൊട്ടാകെയും സംഘടിപ്പിക്കുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ട്രഷറര്‍ സ്വാമി ശാരദാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി അവ്യാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി സത്യാനന്ദ സരസ്വതി, വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശന്‍, മാതൃസഭ പ്രസിഡന്റ് പ്രൊഫ. അനിത ശങ്കര്‍, യുവജനസഭ ചെയര്‍മാന്‍ രാജേഷ് സഹദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുധര്‍മ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും ശിവഗിരി മഠം പിആര്‍ഒ ഇ.എം. സോമനാഥന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: