Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അവിശ്വസനീയം നടി പ്രിയരാമന്റെ ഈ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം..നായകന്‍ ഈയിടെ തമിഴ് ബിഗ് ബോസില്‍ നിന്നും പുറത്തായ നടന്‍ രഞ്ജിത്

പ്രിയാ രാമന്‍ എന്ന നടിയെ എളുപ്പം മലയാളികള്‍ മറക്കില്ല. ആറാം തമ്പുരാന്‍ എന്ന മോഹന്‍ലാല്‍ സിനിമയില്‍ മഞ്ജുവാര്യരെ വട്ടാക്കാന്‍ ദല്‍ഹിയില്‍ നിന്നും വരുന്ന പരിഷ്കാരിപ്പെണ്ണായുള്ള പ്രിയാ രാമന്റെ കഥാപാത്രം ആരും മറക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 06:53 pm IST
inEntertainment
തമിഴ് നടന്‍ രഞ്ജിത്തും പ്രിയാരാമനും (ഇടത്ത്) പ്രിയാ രാമന്‍ ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ നിന്നും (വലത്ത്)

തമിഴ് നടന്‍ രഞ്ജിത്തും പ്രിയാരാമനും (ഇടത്ത്) പ്രിയാ രാമന്‍ ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ നിന്നും (വലത്ത്)

ചെന്നൈ: പ്രിയാ രാമന്‍ എന്ന നടിയെ എളുപ്പം മലയാളികള്‍ മറക്കില്ല. ആറാം തമ്പുരാന്‍ എന്ന മോഹന്‍ലാല്‍ സിനിമയില്‍ മഞ്ജുവാര്യരെ വട്ടാക്കാന്‍ ദല്‍ഹിയില്‍ നിന്നും വരുന്ന പരിഷ്കാരിപ്പെണ്ണായുള്ള പ്രിയാ രാമന്റെ കഥാപാത്രം ആരും മറക്കില്ല.

മമ്മൂട്ടി-ജോഷി ചിത്രമായ സൈന്യത്തിലും പ്രിയാ രാമന്‍ തിളങ്ങി. തുമ്പോളി കടപ്പുറം, കാശ്മീരം, , നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, അര്‍ഥന, മാന്ത്രികം തുടങ്ങി ഒട്ടേറെ സിനിമകളില്‍ പ്രിയാ രാമന്‍ തിളങ്ങിയിരുന്നു. പക്ഷെ ഇപ്പോള്‍ പ്രിയരാമന്റെ വിവാഹമോചനത്തിന് ശേഷം മുന്‍ ഭര്‍ത്താവുമായുള്ള പ്രണയവും പുനര്‍വിവാഹവും ചര്‍ച്ചയാവുകയാണ്.

നടി പ്രിയാരാമനും ഭര്‍ത്താവ് രഞ്ജിത്തും ബിഗ് ബോസ് വേദിയില്‍ പരസ്പരം കാണുന്നതിന്റെ വീഡിയോ:

ഇതിന് കാരണമായത് തമിഴ് ബിഗ് ബോസ് ഷോ ആണ്. ബിഗ് ബോസില്‍ നിന്നും കഴിഞ്ഞ ദിവസം ഔട്ടായി പുറത്തു വന്ന നടന്‍ രഞ്ജിത്ത് ആയിരുന്നു പ്രിയ രാമന്റെ മുന്‍ ഭര്‍ത്താവ്. രഞ്ജിതിനെ ഓര്‍മ്മയില്ലേ? നാട്ടുരാജാവ് എന്ന മോഹന്‍ലാല്‍ സിനിമയില്‍ കര്‍ണ്ണന്‍ എന്ന വില്ലന്‍ കഥാപാത്രമായി വന്നയാളാണ് തമിഴ് നടന്‍ രഞ്ജിത്. നാട്ടുരാജാവില്‍ മോഹന്‍ലാലിന്റെ ഒരു ഡയലോഗുണ്ട്, “കര്‍ണ്ണാ, നീ കുട്ടിയാ…നിനക്ക് ഒന്നുമറിയില്ല” എന്ന ഡയലോഗ്. കര്‍ണ്ണനായി അഭിനയിച്ച അതേ തമിഴ് നടന്‍ രഞ്ജിത് ബിഗ് ബോസില്‍ നിന്നും പുറത്തായത്. ബിഗ് ബോസ് തമിഴ് ഷോയുടെ അവതാരകനായ നടന്‍ വിജയ് സേതുപതിയുടെ അരികിലേക്ക് നടന്ന് അടുക്കവേ സദസ്സിൽ അപ്രതീക്ഷിതമായി രഞ്ജിത്ത് ഒരാളെ കണ്ടു.. നടി പ്രിയ രാമനെ. ആളെ കണ്ടതോടെ ആദ്യം അമ്പരപ്പും പിന്നീട് സന്തോഷവുമെല്ലാം രഞ്ജിത്തിന്റെ മുഖത്തു മാറിമാറി പ്രകടമാവുന്നത് വീഡിയോയിൽ കാണാം. നടിയും രഞ്ജിത്തിന്റെ ഭാര്യയുമായ  പ്രിയാ രാമന്‍ ഭര്‍ത്താവ് ബിഗ് ബോസില്‍ നിന്നും പുറത്തായപ്പോള്‍ വീട്ടിലേക്ക് വരവേല്‍ക്കാന്‍ സദസ്സിലേക്ക് എത്തിയതായിരുന്നു. .

രഞ്ജിത്തും പ്രിയാരാമനും തമ്മിലുള്ള നോട്ടവും ആംഗ്യവുമെല്ലാം ഏറെ പ്രണയാർദ്രമായിരുന്നു. സുഖമായിരിക്കുന്നോ എന്ന് രഞ്ജിത്ത് വേദിയില്‍ നിന്നും തിരക്കുന്നത് കാണാം. സൂപ്പറായിരിക്കുന്നു എന്ന് സദസ്സില്‍ നിന്നും പ്രിയ രാമന്‍ ആംഗ്യം കാണിക്കുന്നതും കാണാം.. ഈ വീഡിയോ വൈറലായി മാറി. അതിന് ഒരു കാരണമുണ്ട്. രഞ്ജിത്തിന്റെയും പ്രിയാരാമന്റെയും അസാധാരണമായ ജീവിതകഥയാണ് അതിന് കാരണം. വിവാഹം കഴിക്കുകയും വേര്‍പിരിയുകയും ആറ് വര്‍ഷത്തിന് ശേഷം വീണ്ടും ഒന്നിക്കുകയും ചെയ്ത ജീവിത കഥ.

നേസം പുതുസ് (1999) എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പ്രിയ രാമനും രഞ്ജിത്തും പ്രണയത്തിലായത്. പിന്നീട് ഇരുവരും വിവാഹിതരായി. രണ്ട് ആൺമക്കളും ഈ ദമ്പതികൾക്കുണ്ട്. എന്നാൽ 2014ല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഇരുവരും ബന്ധം വേര്‍പിരിഞ്ഞു. അതേവർഷം തന്നെ രഞ്ജിത്ത് നടി രാഗസുധ എന്ന നടിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ആ വിവാഹത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 2015ൽ രഞ്ജിത്തും രാഗസുധയും വേർപിരിഞ്ഞു.

പിന്നീട് ഒരു ആറ് വര്‍ഷം കടന്നുപോയി. അതിന് ശേഷമാണ് അത് സംഭവിച്ചത്. രഞ്ജിത്തും പ്രിയാരാമനും തമ്മിലുള്ള പുനര്‍വിവാഹം. 2021ൽ ആയിരുന്നു ഇത്. ഇടയ്‌ക്ക് രോഗബാധിതനായ രഞ്ജിത്തിനെ പ്രിയ വീണ്ടും ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു. കോവിഡ് കാലത്തായിരുന്നു ഇരുവരും വീണ്ടും വിവാഹിതരായത്. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഇരുവരും മക്കള്‍ക്ക് വേണ്ടി ജീവിക്കുകയാണിപ്പോള്‍.

തമിഴ് ബിഗ് ബോസ് വീട്ടില്‍ മാസങ്ങളായി കഴിഞ്ഞ ശേഷമാണ് ഷോയില്‍ നിന്നും പുറത്തായി രഞ്ജിത് പുറത്തേക്ക് വന്നത്. അതുകൊണ്ട് ബിഗ് ബോസ് അവതാരകനായ നടന്‍ വിജയ് സേതുപതിയുടെ അരികിലേക്ക് എത്തുന്നതിനിടയില്‍ സദസ്സിനിടയില്‍ ഭാര്യയായ നടി പ്രിയ രാമനെ കണ്ട രഞ്ജിത് ചില ആക്ഷനുകളിലൂടെ സന്തോഷം പങ്കുവെച്ചത്. പ്രിയയും തന്റെ സ്നേഹം പ്രകടിപ്പിക്കുന്നത് കാണാം.

Tags: Latest infoPriyaRamanactorRanjithActorPriyaramanTamilBiggBoss
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

Kerala

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

Kerala

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

Entertainment

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.