Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലിവ് ഇന്‍ ടുഗതര്‍ ബന്ധത്തിന് നിയമ പരിരക്ഷയില്ല; ധാര്‍മ്മികമൂല്യങ്ങള്‍ക്ക് എതിര്, മാതാപിതാക്കളുടെ അവകാശം ലംഘിക്കും: ചണ്ഡിഗഡ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2025, 07:21 am IST
in India

ചണ്ഡിഗഡ്: ലിവ് ഇന്‍ ടുഗതര്‍ ദമ്പതികള്‍ക്ക് നിയമസംരക്ഷണം നല്കാനാവില്ലെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന വിധി. ഹര്‍ജിക്കാരില്‍ ഒരാള്‍ വിവാഹം കഴിച്ചയാളാണ്, കുട്ടികളുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സംരക്ഷണം നല്‍കുന്നത് തെറ്റ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും ഭാരതീയ ധാര്‍മ്മിക മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പറഞ്ഞു. ബന്ധുക്കള്‍ അപകടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ലിവ് ഇന്‍ ടുഗതര്‍ ബന്ധത്തിന് അംഗീകാരവും സംരക്ഷണവും നല്കണമെന്ന് അഭ്യര്‍ത്ഥിച്ച് നല്കിയ ഹര്‍ജിയിലാണ് വിധി.

ഇത്തരം ഹര്‍ജികള്‍ നിയമവിരുദ്ധ നടപടികളെ പ്രോത്സാഹിപ്പിക്കും. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഓരോ പൗരനും സമാധാനത്തോടെയും അന്തസോടെയും ജീവിക്കാനുള്ള അവകാശം നല്‍കുന്നുണ്ടെന്നും എന്നാല്‍ ഈ അവകാശം നിയമത്തിന്റെ പരിധിക്കുള്ളിലായിരിക്കണമെന്നും ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ പറഞ്ഞു.

ഇത്തരം കേസുകളില്‍ ഹര്‍ജികള്‍ സ്വീകരിക്കുന്നത് ദ്വിഭാര്യത്വം പോലുള്ള നിയമവിരുദ്ധമായ നടപടികളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹിതരായ ഒരാള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നത് സാമൂഹികഘടനയ്‌ക്കും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും എതിരാണെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരം അവിഹിത ബന്ധങ്ങള്‍ നിയമവിധേയമാക്കുന്നത് അന്യായമാണ്. വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയുടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇത് ഹനിക്കുമെന്നും ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ വ്യക്തമാക്കി.

ഇത്തരം ദമ്പതികള്‍ കുടുംബത്തിന്റെയും അച്ഛനമ്മമാരുടെയും സത്‌പേരിന് കളങ്കമുണ്ടാക്കും ഇത് രക്ഷിതാക്കളുടെ അവകാശങ്ങളുടെ ലംഘനമാണ്. വിവാഹത്തെ പവിത്രവും സാമൂഹിക പ്രാധാന്യമുള്ളതുമായ ബന്ധമെന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്. അത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല, സാമൂഹിക സ്ഥിരതയുടെയും ധാര്‍മ്മിക മൂല്യങ്ങളുടെയും അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ സംസ്‌കാരം സ്വീകരിക്കുന്നത് ഭാരതീയ സമൂഹത്തിലെ കുടുംബ, സാംസ്‌കാരിക മൂല്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് മൗദ്ഗില്‍ ചൂണ്ടിക്കാട്ടി.

ലിവ്- ഇന്‍ ടുഗതര്‍ പോലുള്ള ആധുനിക ജീവിതശൈലി സ്വീകരിക്കുന്നത് നമ്മുടെ ആഴത്തിലുള്ള സാംസ്‌കാരിക വേരുകളില്‍ നിന്നുള്ള വ്യതിചലനമാണ്. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹിതനായ ഒരാള്‍ക്ക് അവിഹിത ബന്ധത്തിന് സംരക്ഷണം തേടാനാകില്ലെന്ന 1955ലെ അലഹബാദ് ഹൈക്കോടതിയുടെ മുന്‍ വിധിയും ഹൈക്കോടതി ഉദ്ധരിച്ചു.

ഭാരതീയ സംസ്‌കാരം പാശ്ചാത്യരുടേതില്‍ നിന്ന് വ്യത്യസ്തമാണ്. സാമൂഹികവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗം ചെയ്ത് സാമൂഹിക ഘടനയെ നശിപ്പിക്കാനാവില്ല, കോടതി വ്യക്തമാക്കി.

Tags: live-in-together relationshipno legal protectionChandigarh High Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.