Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

അദൃശ്യനായി അനുഗ്രഹം ചൊരിയുന്ന മന്നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 09:35 am IST
inMain Article

ജി. സുകുമാരന്‍ നായര്‍
ജനറല്‍ സെക്രട്ടറി, നായര്‍ സര്‍വീസ് സൊസൈറ്റി

”അഭിവന്ദ്യ സമുദായാചാര്യന്‍ ശ്രീ മന്നത്തുപത്മനാഭന്‍ 1970 ഫെബ്രുവരി 25-ന് ബുധനാഴ്ച രാവിലെ 11.45-ന് ഇഹലോകവാസം വെടിഞ്ഞ വിവരം അതീവ വ്യസന പൂര്‍വം ബഹുജനങ്ങളെ അറിയിച്ചുകൊള്ളുന്നു.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വിവിധ പ്രവര്‍ത്തകര്‍, അംഗങ്ങള്‍, കരയോഗ പ്രവര്‍ത്തകര്‍, യൂണിയന്‍ പ്രവര്‍ത്തകര്‍, സമുദായാചാര്യന്റെ സഹപ്രവര്‍ത്തകര്‍, ആരാധകര്‍ എന്നിങ്ങനെ ആയിരക്കണക്കായ എല്ലാ മഹത്തുക്കളേയും ഈ വ്യസനവാര്‍ത്ത കത്തുകളും കമ്പികളും മൂലം ഉടനടി അറിയിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഈ അറിയിപ്പ് പ്രസിദ്ധീകരിക്കുന്നത്.

പുണ്യശ്ലോകനായ ശ്രീ മന്നത്തുപത്മനാഭന്റെ ഭൗതികശരീരം 27-ന് വെള്ളിയാഴ്ച നാലുമണിക്ക് എന്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മൈതാനത്ത് സംസ്‌കരിക്കുന്നതാണ്. മൃതശരീരത്തില്‍ കോടിവസ്ത്രങ്ങള്‍ ഇടുന്ന ആചാരത്തിനു പകരമായി ചിതയില്‍ ചന്ദനമുട്ടികള്‍ അര്‍പ്പിക്കുന്നതായിരിക്കും കൂടുതല്‍ അഭിലഷണീയമായിട്ടുള്ളതെന്നും അറിയിച്ചുകൊള്ളട്ടെ.

ഇത് മന്നത്തുപത്മനാഭന്റെ നിര്യാണത്തോടനുബന്ധിച്ച് പത്രമാധ്യമങ്ങളിലൂടെ വന്ന ചരമവാര്‍ത്തയാണ്.

ഈ ചരമ അറിയിപ്പ് പുറത്തുവന്നതോടുകൂടി നാടാകെ ദുഃഖംകൊണ്ട് സ്തംഭനാവസ്ഥയിലായി. രാഷ്‌ട്രപതി വി.വി. ഗിരി, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ആഭ്യന്തരമന്ത്രി യശ്വന്ത്‌റാവു ചവാന്‍, കോണ്‍ഗ്രസ് പ്രസിഡന്റ് നിജലിംഗപ്പ തുടങ്ങിയവര്‍ അനുശോചനസന്ദേശം എത്തിച്ചു. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിനും രാഷ്‌ട്രീയ പുരോഗതിക്കും കാര്യമായ സംഭാവനകള്‍ നല്കിയിട്ടുള്ള മന്നത്തു പത്മനാഭന്റെ നിര്യാണവാര്‍ത്ത തന്നെ ദുഃഖത്തിലാഴ്‌ത്തിയെന്ന് രാഷ്‌ട്രപതി വി.വി. ഗിരി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ മന്നത്തുപത്മനാഭന്‍, തന്റെ ദൈര്‍ഘ്യമേറിയ ജീവിതം അനീതിക്കും വിവേചനത്തിനും എതിരെ പോരാടുന്നതിനും വിദ്യാഭ്യാസ പുരോഗതിയും സമത്വവും കൈവരുത്തുന്നതിനും വേണ്ടി ചെലവഴിച്ചു എന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രസ്താവിച്ചു. കേരളത്തിലെ സാമൂഹികവും സാമ്പത്തികവുമായ അനീതികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്ത മന്നത്തു പത്മനാഭന്റെ നാമധേയം ഭാവിതലമുറ വിസ്മരിക്കില്ല എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചവാന്‍ പറഞ്ഞു.

കേരള രാഷ്‌ട്രീയത്തിലെ മഹാശക്തിയായിരുന്നു മന്നത്തു പത്മനാഭന്‍. അദ്ദേഹത്തോട് പല കാര്യങ്ങളിലും യോജിക്കാന്‍ സാധിക്കാത്തവര്‍പോലും ഈ സത്യം നിഷേധിക്കുകയില്ല. ഇന്നാട്ടിലെ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തില്‍ അവിസ്മരണീയമായ അദ്ധ്യായം എഴുതിച്ചേര്‍ത്ത മഹാനാണ് അദ്ദേഹം എന്ന് മുഖ്യമന്ത്രി സി. അച്യുതമേനോന്‍ അനുസ്മരിച്ചു. കൂടാതെ, കേരളത്തിലെ മത-സാമുദായിക പ്രമുഖരും സാമൂഹിക-രാഷ്‌ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും ആ മഹാനുഭാവനെ ഒരുനോക്കു കാണാനെത്തി. ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജനസഹസ്രങ്ങള്‍ പെരുന്നയിലേക്ക് ഒരു മഹാപ്രവാഹമെന്നപോലെ ഒഴുകിവന്നുകൊണ്ടേയിരുന്നു. പിറ്റേന്ന് വൈകിട്ട് നടന്ന ശവസംസ്‌കാരച്ചടങ്ങിനു വേണ്ടി എന്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേസ് മൈതാനത്ത് പ്രത്യേകം കെട്ടിയുയര്‍ത്തിയ വേദിയില്‍ ചന്ദനമുട്ടികള്‍, രാമച്ചം, സാമ്പ്രാണി, കര്‍പ്പൂരം, കുന്തിരിക്കം, നെയ്യ് എന്നിവ ഉപയോഗിച്ചാണ് ചിത ഒരുക്കിയിരുന്നത്. സാമൂഹ്യാചാരങ്ങളില്‍ ചിലതെല്ലാം ഉല്ലംഘിച്ച ക്രമ പരിപാടികളാണ് സംസ്‌കാരച്ചടങ്ങിന് ഉണ്ടായിരുന്നത്. മന്നം ജീവിച്ചിരുന്ന കാലത്ത് അഭിപ്രായപ്പെട്ടിരുന്ന ചടങ്ങുകളാണ് അവിടെ സ്വീകരിച്ചത്.

കേരളത്തിലെ ഒരു ജനനേതാവിനും ലഭിച്ചിട്ടില്ലാത്ത- ഭാരതത്തിലെതന്നെ ചുരുക്കം ചില മഹാന്മാര്‍ക്കു മാത്രം അപൂര്‍വം ലഭിച്ചിട്ടുള്ള – ആദരാഞ്ജലികളാണ് മന്നത്തിന് ലഭിച്ചത്.

ആ ചിത കത്തിയെരിഞ്ഞ സ്ഥലത്താണ് ഇന്ന് മന്നം സമാധി മണ്ഡപവും സമുച്ചയവും സ്ഥിതിചെയ്യുന്നത്. അതിനെ നായര്‍ സര്‍വീസ് സൊസൈറ്റി ക്ഷേത്രതുല്യം പരിപാലിക്കുന്നു. അദ്ദേഹത്തെ ആരാധിക്കാനും പുഷ്പം അര്‍പ്പിക്കുവാനും നിത്യേന ജനങ്ങള്‍ അവിടെ എത്താറുണ്ട്. എന്‍എസ്എസ്സിന്റെ ഏതു സംരംഭത്തിനും തുടക്കം കുറിക്കുന്നത് അവിടെനിന്നാണ്. അദൃശ്യനായി ഇന്നും അദ്ദേഹം നമുക്ക് അനുഗ്രഹം ചൊരിയുന്നു.

Tags: g sukumaran nairMannath PadmanabhanMannam Janathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

Kerala

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

Kerala

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.