ആലപ്പുഴ: സന്ധ്യാ നേരത്ത് കത്തിച്ച വിളക്കില്‍ നിന്ന് തീ പടര്‍ന്നു വീട് കത്തി നശിച്ചു. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി കടക്കലയ്യത്ത് വീട്ടില്‍ രാജുവിന്റെ വീടാണ് തീപിടിച്ച് നശിച്ചത്.
ഗ്യാസ് കുറ്റി മാറ്റാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആളപായമില്ല. ഇന്ന് വൈകിട്ട് 6 മണിയോടെ പടര്‍ന്ന് തീ അഗ്നിരക്ഷാ സേനയെത്തിയാണ് അണച്ചത്.
സന്ധ്യാവിളക്ക് തെളിച്ച ശേഷം രാജു പടനിലത്തിനു പോയ വേളയിലാണ് തീപിടുത്തമുണ്ടായത്.ഈ സമയത്ത് രാജുവിന്റെ ഭാര്യയും വീട്ടിലില്ലായിരുന്നു. ഷീറ്റ് മേഞ്ഞ വീടാണ് പൂര്‍ണമായും കത്തി നശിച്ചത്.
കായംകുളം, മാവേലിക്കര,അടൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: