കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിന്റെ ആരോഗ്യനില ഇന്നലത്തെതിനേക്കാൾ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേർത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്റെ പ്രതികരണം.
തലയ്‌ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണ്. ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ വെന്റിലേഷൻ എത്ര ദിവസം തുടരണെ എന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിലുള്ള പരിക്കിൽ മാത്രമാണ് ആശങ്കയുള്ളത്. വേദനയുണ്ടെന്ന് പറഞ്ഞതായും ഡോക്ടർമാർ പറഞ്ഞു. മരുന്നുകളോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിലുണ്ടായ അണുബാധ കുറയുന്നതനുസരിച്ച് വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്നതിൽ പരിശോധന തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതിനിടെ എംഎൽഎയുടെ എറ്റവും പുതിയ ആരോഗ്യവിവരങ്ങൾ പങ്കുവച്ച് എഫ് ബി പോസ്റ്റ് പുറത്തു വന്നു. ഉമ തോമസ് എംഎൽഎയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ടീ അഡ്മിനാണ് ആരോഗ്യവിവരങ്ങൾ പോസ്റ്റുചെയ്തത്. പുതുവത്സരത്തിലെ സന്തോഷ വാർത്ത. സെഡേഷൻ കുറച്ചു വരുന്നു, വെന്റിലേറ്റർ സപ്പോർട്ടും.ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച ചേച്ചി ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചു. എല്ലാവർക്കും ന്യൂ ഇയർ ആശംസകളും. പ്രാർത്ഥനകൾ തുടരുമല്ലോ.. എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: