ന്യൂദല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ സ്വര്‍ണം കൈയില്‍ കരുതുന്നത് ഭാരതീയ സ്ത്രീകളാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. 24,000 ടണ്‍ സ്വര്‍ണമാണ് ഭാരതീയ സ്ത്രീകള്‍ കൈവശം സൂക്ഷിച്ചിരിക്കുന്നത്. ഭാരതത്തില്‍ പരമ്പരാഗതമായിത്തന്നെ സ്വര്‍ണം സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടണ്ടിക്കാട്ടുന്നു.
വിവാഹമടക്കം ഏത് ചടങ്ങിലും സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ അണിയുന്നു. അടുത്ത തലമുറയ്ക്ക് സ്വര്‍ണം കൈമാറുന്ന പാരമ്പര്യവും ഭാരതത്തിലുണ്ടണ്ട്. ഇതെല്ലാം കണക്കാക്കിയാണ് ഭാരതീയ സ്ത്രീകള്‍ 24,000 ടണ്‍ സഞ്ചിത സ്വര്‍ണം കൈവശം വയ്ക്കുന്നതായി ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നത്.
ലോകത്തെ ആകെ സ്വര്‍ണത്തിന്റെ 11 ശതമാനവും ഭാരതീയ സ്ത്രീകളുടെ കൈവശമാണ്. അമേരിക്ക (8000 ടണ്‍), ജര്‍മ്മനി (3300 ടണ്‍), ഇറ്റലി (2450 ടണ്‍), ഫ്രാന്‍സ് (2400 ടണ്‍), റഷ്യ (1900 ടണ്‍) എന്നീ രാജ്യങ്ങളാണ് ഭാരതത്തിന് പിന്നിലുള്ളത്.
ഭാരതത്തില്‍ത്തന്നെ തെക്കന്‍ സംസ്ഥാനങ്ങളിലെ സ്ത്രീകളാണ് കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നത്. ഭാരതത്തിലെ സ്വര്‍ണത്തിന്റെ 40 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. അതില്‍ 28 ശതമാനവും തമിഴ്നാട്ടില്‍ മാത്രമാണ്. 2020-21ല്‍ ഭാരതീയ സ്ത്രീകളുടെ കൈവശമുണ്ടണ്ടായിരുന്നത് 21,000 ടണ്‍ സ്വര്‍ണമായിരുന്നു.
വിവാഹിതരായ സ്ത്രീകള്‍ക്ക് നികുതി നല്‍കാതെ 500 ഗ്രാം വരെ സ്വര്‍ണം കൈവശം വയ്ക്കാന്‍ ഭാരതത്തിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ടണ്ട്. അവിവാഹിതരായ സ്ത്രീകള്‍ക്ക് ഈ പരിധി 250 ഗ്രാം ആണ്. പുരുഷന്മാര്ക്ക് 100 ഗ്രാം മാത്രമേ കൈവശം വയ്ക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: