Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ വകയില്‍ സര്‍ക്കാരിന് കിട്ടിയത് ഒന്നരക്കോടിയിലധികം

അനീഷ് അയിലം by അനീഷ് അയിലം
Dec 28, 2024, 11:19 pm IST
in Kerala

തിരുവനന്തപുരം: ജില്ലാ കലോത്സവത്തില്‍ കുട്ടികളുടെ കണ്ണീരു വിറ്റ് സര്‍ക്കാര്‍ നേടുന്നത് ഒന്നരകോടിയിലധികം രൂപ. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പങ്കെടുക്കുന്നതിനായി റവന്യൂ ജില്ലകളില്‍ നിന്നും അപ്പീലിനത്തില്‍ മാത്രം ഖജനാവിലെത്തിയത് 78.30 ലക്ഷം രൂപ. റവന്യൂ ജില്ലാ കലോത്സവത്തില്‍ വിധി നിര്‍ണയത്തിലെ അപാകതകള്‍ ഉയര്‍ന്നതോടെ കുട്ടികള്‍ കണ്ണീരോടെയാണ് അപ്പീല്‍ നല്‍കി മടങ്ങിയത്.

സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപ്പീല്‍തുക 2000ല്‍ നിന്നും 5000 ആയി വര്‍ദ്ധിപ്പിച്ചത് ഈ വര്‍ഷമാണ്. 14 വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും കൂടി 1566 അപ്പീലുകളാണ് ലഭിച്ചത്. ഈ ഇനത്തില്‍ 78,30,000 രൂപ ലഭിച്ചു. 248 അപ്പീലുകള്‍ മാത്രമാണ് അനുവദിച്ചത്. ഇതാകട്ടെ 15 ശതമാനത്തില്‍ താഴെമാത്രവും. ഇവര്‍ക്ക് മാത്രം അപ്പീലിന് കെട്ടിവച്ച 5000 രൂപ തിരികെ നല്‍കും. എന്നാല്‍ അവിടം കൊണ്ട് അവസാനിക്കുന്നില്ല. വിദ്യാഭ്യാസ ഉപഡയറക്ടര്‍ അപ്പീല്‍ അനുവദിച്ചാലും സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ 10000 രൂപ നിരത ദ്രവ്യമായി കെട്ടിവയ്‌ക്കണം. ജില്ലയില്‍ നിന്നും വിജയിച്ച് എത്തിയ കുട്ടിയെക്കാള്‍ സംസ്ഥാന കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് ലഭിച്ചാല്‍ മാത്രമേ കെട്ടിവച്ച തുകയും ഗ്രേഡും ലഭിക്കുകയുള്ളൂ. പഴയ കണക്കുകള്‍ പരിശോധിച്ചാല്‍ 30 ശതമാനംപേര്‍ക്കുപോലും പോയിന്റ് നില മെച്ചപ്പെടുത്താനായിട്ടില്ല. അപ്പീല്‍ പണം തിരികെ ലഭിച്ചവര്‍ വിരളമാണ്.

ഈവര്‍ഷത്തെ 248 അപ്പീലുകളിലും കൂടി മത്സരത്തില്‍ പങ്കെടുക്കാന്‍ കെട്ടിവയ്‌ക്കുന്നത് 24.80 ലക്ഷമാണ്. കോടതികള്‍, ബാലവകാശകമ്മിഷന്‍ ഉള്‍പ്പെടെയുള്ള കമ്മിഷനുകളില്‍ നിന്നുള്ള വിധികളോടെ വന്നാലും മത്സരത്തില്‍ പങ്കെടുക്കാന്‍ 10000 രൂപ കെട്ടിവയ്‌ക്കണം. ആ തുകയും പോയിന്റ് മെച്ചപ്പെടുത്തിയില്ലെങ്കില്‍ സമാനരീതിയില്‍ കലോത്സവ കമ്മിറ്റിക്ക് ലഭിക്കും. സംസ്ഥാന കലോത്സവത്തിലെ വിധി നിര്‍ണയത്തില്‍ ഹയര്‍ അപ്പീല്‍ നല്‍കാനും 10000 രൂപ കെട്ടിവയ്‌ക്കണം. അപ്പീലില്‍ എത്തിയ കുട്ടിക്ക് ഹയര്‍ അപ്പീല്‍ നല്‍കി വിജയിച്ചെത്തിയ കുട്ടിയേക്കാള്‍ പോയിന്റ് ലഭിച്ചില്ലെങ്കില്‍ ഇരുപതിനായിരം ആകും കലോത്സവ കമ്മിറ്റിക്ക് ലഭിക്കുക.

സ്‌കൂളില്‍ നിന്നും ഉപജില്ലയിലേക്കുള്ള അപ്പീല്‍തുക 500ല്‍ നിന്നും 1000 ആയും ഉപജില്ലയില്‍ നിന്നും റവന്യൂ ജില്ലയിലേക്കുള്ള അപ്പീലിന് 1000 എന്നത് 2000 രൂപയായും ഈവര്‍ഷം വര്‍ദ്ധിപ്പിച്ചിരുന്നു. ഈ ഇനത്തിലും ലക്ഷങ്ങള്‍ കലോത്സവ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. എല്ലാംകൂടി ഒന്നരകോടിയിലധികം തുക കുട്ടികളുടെ കൈയില്‍ നിന്നും അപ്പീലുവഴി കലോത്സവ ഫണ്ടിലേക്ക് ലഭിക്കും. അപ്പീലുകളുടെ എണ്ണം കുറയ്‌ക്കാനാണ് തുക വര്‍ദ്ധിപ്പിച്ചതെങ്കിലും അപ്പീലുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. വിധി നിര്‍ണയത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും തുക വര്‍ദ്ധിപ്പിച്ചതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് അപ്പീല്‍ നല്‍കാനാകാതെ മടങ്ങിയത്.

Tags: Kerala Governmentappealschool arts festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.