Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

വിശ്വരാജ് വിശ്വbyവിശ്വരാജ് വിശ്വ
Apr 19, 2026, 06:49 am IST
inArticle

രൂപയുടെ മൂല്യം ഡോളറിനെതിരെ കുറയുന്നത് പലപ്പോഴും ആശങ്കയോടെയാണ് കാണാറുള്ളത്. എന്നാല്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ഭാരതം ഈ പ്രതിസന്ധിയെ നേരിടുന്നത് വളരെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ്. വിഷത്തിനെതിരെ ശരീരം സ്വാഭാവിക പ്രതിരോധം ഉണ്ടാക്കിയെടുക്കുന്നതുപോലെ, ഡോളറിന്റെ ആധിപത്യത്തിനെതിരെ ഒരു ‘ഇമ്മ്യൂണിറ്റി’ വികസിപ്പിക്കുകയാണ് റിസര്‍വ് ബാങ്ക്.
ഡോളറില്‍ തട്ടി രൂപ വീഴുമ്പോള്‍ കാലങ്ങളായി ചെയ്തു പോരുന്ന സ്വാഭാവിക പ്രതിരോധം ഉണ്ട്.

സാധാരണയായി രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐ സ്വന്തം കരുതല്‍ ശേഖരത്തില്‍ നിന്ന് ഡോളര്‍ വില്‍ക്കുകയാണ് പതിവ്. ഒരു ഇറക്കുമതി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥക്ക് ഇതൊരിക്കലും ഗുണകരമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പക്ഷെ മോദിണോമിക്സ് വ്യത്യസ്തമാണ്. തികച്ചും പ്രായോഗികം, യുക്തിഭദ്രം. നമ്മുടെ രാജ്യത്തിന്റെ ദൂരവ്യാപക ഗുണവും ദോഷവും നോക്കി എന്ത് വേണോ അത് ചെയ്യുക. അത് പക്ഷേ ക്ലാസിക് ഇകണോമിക് സമവാക്യം ആവണം എന്നില്ല.

ഭാരതത്തിന്റെ തന്ത്രപരമായ സാമ്പത്തിക മാറ്റം: 2026 മാര്‍ച്ച് മാസത്തോടെ ആഗോള സാമ്പത്തിക രംഗത്ത് ഭാരതം വലിയൊരു മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ്. വെറുമൊരു കറന്‍സി ചാഞ്ചാട്ടത്തിനപ്പുറം, അമേരിക്കന്‍ ഡോളറിനോടുള്ള ആശ്രയത്വം കുറച്ച് സ്വന്തം സാമ്പത്തിക അടിത്തറ ഭദ്രമാക്കാനുള്ള നീക്കമാണ് റിസര്‍വ് ബാങ്ക്നടത്തുന്നത്. ബാങ്കുകളുടെ ഡോളര്‍ ശേഖരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സ്വര്‍ണ്ണശേഖരം വര്‍ദ്ധിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്.
ഭാരതത്തിന്റെ റെക്കോര്‍ഡ് ഡോളര്‍ കരുതല്‍ ശേഖരത്തില്‍ തൊടാതെയുള്ള തന്ത്രമാണ് ഭാരതം ആവിഷ്‌കരിച്ചിരിക്കുന്നത്.

1. ബാങ്കുകള്‍ക്കുള്ള ഡോളര്‍ നിയന്ത്രണം

2026 മാര്‍ച്ച് 27-ന് ആര്‍.ബി.ഐ പുറത്തിറക്കിയ നിര്‍ദ്ദേശം ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ വലിയ ചര്‍ച്ചയായി. ഓരോ ബാങ്കിനും കൈവശം വെക്കാവുന്ന ഡോളര്‍ ശേഖരത്തിന് പരിധി നിശ്ചയിച്ചു. ഓരോ ബാങ്കിനും അവരുടെ മൂലധനത്തിന്റെ (Tier1 Capital) നിശ്ചിത ശതമാനം ഡോളറായി സൂക്ഷിക്കാം.

രാജ്യത്തിന്റെ പ്രധാന ബാങ്കുകള്‍ എല്ലാം തന്നെ ഡോളര്‍ വില കൂടുമ്പോള്‍ അത് വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കുകയാണ് പതിവ്.

ഉദാ: രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ പക്കലുള്ള ഡോളര്‍ ശേഖരത്തിന്റെ കണക്കുകള്‍ പരിശോധിക്കാം.
എസ്ബിഐ 2.1 ബില്യണ്‍ ഡോളര്‍ (20,000 കോടി രൂപ)
എച്ച്ഡിഎഫ്സി: 2.5 ബില്യണ്‍ ഡോളര്‍ (23,500 കോടി രൂപ)
ഐസിഐസിഐ 6 ബില്യണ്‍ ഡോളര്‍ (57,000 കോടി രൂപ)
ആര്‍ബിഐ- 688 ബില്യന്‍ ഡോളര്‍ (65.36 ലക്ഷം കോടി രൂപ)
ആര്‍ബിഐ പരിധി വച്ചപ്പോള്‍ ഏപ്രില്‍ 10 നുള്ളില്‍ ഈ ശേഖരം അവര്‍ക്ക് 100 ദശലക്ഷം ആയി കുറയ്‌ക്കേണ്ടി വന്നു.

എന്തുകൊണ്ട് ഈ നീക്കം?

മുന്‍പ് വലിയ ബാങ്കുകള്‍ക്ക് അവരുടെ ആസ്തിയുടെ 25% വരെ ഡോളറായി സൂക്ഷിക്കാമായിരുന്നു. ഇത് പലപ്പോഴും ഡോളറിന് കൃത്രിമമായ ഡിമാന്‍ഡ് ഉണ്ടാക്കാനും രൂപയുടെ മൂല്യം ഇടിയാനും കാരണമായി. ഈ നിയന്ത്രണത്തിലൂടെ ബാങ്കുകള്‍ ഏകദേശം 30 മുതല്‍ 40 ബില്യണ്‍ ഡോളര്‍ വരെ വിപണിയില്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതരായി. ഇതിലൂടെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് (ഉദാഹരണത്തിന് 95/ഡോളര്‍ നിലവാരത്തിലേക്ക്) തടയാനും സാധിക്കുന്നു.

2. സ്വര്‍ണത്തിലേക്ക് തിരിയുന്ന ഭാരതം: വസ്തുതകളും കണക്കുകളും

ഡോളറിനെ നിയന്ത്രിക്കുമ്പോള്‍ തന്നെ ഭാരതം അതിന്റെ സ്വര്‍ണശേഖരം റെക്കോര്‍ഡ് വേഗത്തില്‍ വര്‍ദ്ധിപ്പിക്കുകയാണ്.

റെക്കോര്‍ഡ് ശേഖരം: 2026 മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് ഭാരതത്തിന്റെ സ്വര്‍ണ്ണശേഖരം ഏകദേശം 128.47 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. മൂന്ന് വര്‍ഷം കൊണ്ട് ഏതാണ്ട് ഇരട്ടിയായി.

വിഹിതം: രാജ്യത്തെ ആകെ വിദേശനാണ്യ ശേഖരത്തിന്റെ (Forex Reserves) 17.7% ഇപ്പോള്‍ സ്വര്‍ണ്ണമാണ്. മൂന്ന് വര്‍ഷം മുന്‍പ് ഇത് വെറും 8% മാത്രമായിരുന്നു.

തിരിച്ചെത്തിക്കുന്ന സ്വര്‍ണം: 2023-നും 2026-നും ഇടയില്‍ ഇംഗ്ലണ്ടിലെ ബാങ്കുകളില്‍ സൂക്ഷിച്ചിരുന്ന 274 ടണ്ണിലധികം സ്വര്‍ണം ഭാരതം തിരികെ കൊണ്ടുവന്നു. നിലവില്‍ രാജ്യത്തെ സ്വര്‍ണത്തിന്റെ 65%-ലധികം മുംബൈയിലെയും നാഗ്പൂരിലെയും സ്വന്തം വോള്‍ട്ടുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

3. ഡീ-ഡോളറൈസേഷന്‍: രൂപയുടെ ആഗോള സ്വീകാര്യത
ഡോളറിന് ബദലായി യുപിഐ, ബ്രിക്സ് പേ, വോസ്ട്രോ തുടങ്ങി സ്വന്തം സംവിധാനങ്ങള്‍ ഭാരതം ശക്തിപ്പെടുത്തുകയാണ്:

യുപിഐ ഗ്ലോബര്‍: ഫ്രാന്‍സ്, യുഎഇ, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങി പന്ത്രണ്ടിലധികം രാജ്യങ്ങളില്‍ യുപിഐ നടപ്പിലാക്കിയത് വഴി വിദേശയാത്രകളിലും ഇടപാടുകളിലും ഡോളറിന്റെ ആവശ്യം കുറഞ്ഞു.

വോസ്ട്രോ അക്കൗണ്ടുകള്‍: റഷ്യ, ജര്‍മ്മനി, യുഎഇ ഉള്‍പ്പെടെ 30ലധികം രാജ്യങ്ങളുമായി നേരിട്ട് രൂപയില്‍ വ്യാപാരം നടത്താന്‍ സംവിധാനമൊരുങ്ങി. ഇതിലൂടെ അന്താരാഷ്‌ട്ര വ്യാപാരത്തിന് ഡോളറിനെ ആശ്രയിക്കുന്നത് ഒഴിവാക്കാം.
ബ്രിക്സ്‌പേ: പാശ്ചാത്യ രാജ്യങ്ങളുടെ SWIFT സംവിധാനത്തിന് ബദലായി ഡിജിറ്റല്‍ കറന്‍സി അധിഷ്ഠിത പണമിടപാടുകള്‍ക്ക് ഭാരതം നേതൃത്വം നല്‍കുന്നു.

4. എന്തിനാണ് ഈ മാറ്റം?
സാങ്ഷന്‍ റിസ്‌ക്: റഷ്യ-യുക്രെയ്ന്‍ യുദ്ധകാലത്ത് റഷ്യയുടെ ഡോളര്‍ ആസ്തികള്‍ മരവിപ്പിക്കപ്പെട്ടത് ഭാരതത്തിന് ഒരു മുന്നറിയിപ്പായിരുന്നു. സ്വന്തം രാജ്യത്തെ സ്വര്‍ണ്ണവും രൂപയിലുള്ള വ്യാപാരവും ഇത്തരം ഭീഷണികളില്‍ നിന്ന് രാജ്യത്തെ മുക്തമാക്കുന്നു.

വിലക്കയറ്റ നിയന്ത്രണം: അമേരിക്കയിലെ പലിശ നിരക്ക് വ്യതിയാനങ്ങള്‍ നമ്മുടെ ആഭ്യന്തര വിപണിയെയും ഇന്ധനവിലയെയും ബാധിക്കുന്നത് കുറയ്‌ക്കാന്‍ ഈ ‘സുരക്ഷാ കവചം’ സഹായിക്കും.

സാമ്പത്തിക പരമാധികാരം: ലോകം ഏത് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയാലും തകരാത്ത വിധം ഭാരത വിപണിയെ ഒരു സ്വയംപര്യാപ്ത ശക്തിയാക്കി മാറ്റുകയാണ് ഈ ‘മോദിണോമിക്സ്’ തന്ത്രങ്ങളുടെ ലക്ഷ്യം.

ചുരുക്കത്തില്‍ ഭാരതം ഡോളറിനെ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയല്ല, മറിച്ച് ഡോളറില്ലാതെയും മുന്നോട്ട് പോകാന്‍ കഴിയുന്ന വിധം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയാണ് ചെയ്യുന്നത്. ഇതൊരു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റമാണ്.

Tags: Reserve Bank of India (RBI)India's economyDe-dollarization
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വായ്‌പാ തിരിച്ചടവ് മുടങ്ങിയാല്‍ ബലം പ്രയോഗിച്ച് വാഹനം പിടിച്ചെടുക്കരുത്: സുപ്രീംകോടതി

India

ഡോളറിനെതിരെ നിര്‍ണായക നീക്കവുമായി ബ്രിക്‌സ് ഉച്ചകോടി

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

Main Article

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.