Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം: ഈ വര്‍ഷം ഒരു ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്തത് 4000ത്തിലധികം പാക്കറ്റ് ചിപ്‌സ്

വാഴപ്പഴത്തോട് കൊച്ചിക്കാര്‍ക്ക് ഏറെ പ്രിയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 12:44 pm IST
inBusiness

കൊച്ചി: ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിന് കൊച്ചിയില്‍ മികച്ച പ്രതികരണം. ”ഹൗ ഇന്ത്യ സ്വിഗ്ഗീഡ് 2024 – സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എഡീഷന്‍” എന്ന കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകളാണുള്ളത്. ഒരു കൊച്ചി സ്വദേശി കഴിഞ്ഞ വര്‍ഷം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ 4000 പാക്കറ്റ് ചിപ്‌സ് ഓര്‍ഡര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൊച്ചിയെ വിശേഷിപ്പിക്കുന്നത്.

2024ല്‍ രാജ്യത്തെ തന്നെ ഏറ്റവും വേഗത്തില്‍ നടന്ന ഡെലിവെറികളില്‍ ഒന്ന് കൊച്ചിയിലാണ്. ചുവന്ന ചീരയും നേന്ത്രപ്പഴവും പാത്രംകഴുകുന്നതിനുള്ള ജെല്ലുമാണ് ആ ഓര്‍ഡറില്‍ ഉണ്ടായിരുന്നത്. 1.1 കിലോമീറ്റര്‍ അകലെ നിന്നെത്തിയ ആ ഓര്‍ഡര്‍ വെറും 89 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കി. കൊച്ചി നഗരത്തില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ട സാധനങ്ങള്‍ പാലും സവാളയും ഞാലിപ്പൂവനും നേന്ത്രപ്പഴവും മല്ലിയിലയുമാണ്. ഒരു വ്യക്തിയില്‍ നിന്ന് ഏറ്റവും മൂല്യം കൂടിയ ഓര്‍ഡര്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന് കിട്ടിയതും കൊച്ചിയില്‍ നിന്നാണ്. ധന്‍തേരസ് ദിനത്തിലാണ് കൊച്ചിയിലെ ഒരു ഉപഭോക്താവ് 22,000 രൂപ വിലയുള്ള 11.66 ഗ്രാം മലബാര്‍ വെള്ളിനാണയം ഓര്‍ഡര്‍ ചെയ്തത്. ആഘോഷകാര്യങ്ങളില്‍ കൊച്ചിക്കാര്‍ ഒട്ടും പിന്നിലല്ലെന്ന് വ്യക്തമാക്കുന്നതാണിത്. കഴിഞ്ഞ വര്‍ഷം ഒരു ഉപഭോക്താവില്‍ നിന്നും മാത്രമായി 6,18,549 രൂപയുടെ ഓര്‍ഡര്‍ ഇന്‍സ്റ്റാമാര്‍ട്ടിന് ലഭിച്ചു. കൊച്ചിയിലെ ഏറ്റവും മൂല്യമേറിയ ഓര്‍ഡറായിരുന്നു ഇത്.

2021ലെ നവംബറില്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് കൊച്ചിയില്‍ അവതരിപ്പിച്ച സമയം മുതല്‍ ജനങ്ങളില്‍ നിന്ന് മികച്ച സ്വീകരണമാണ് കിട്ടുന്നതെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സിഇഒ അമിതേഷ് ജാ പറഞ്ഞു.

കൊച്ചിയില്‍ നിന്നുള്ള മറ്റ് ഓര്‍ഡറുകള്‍

  • ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ച വിഭാഗങ്ങള്‍: ഡയറി, ബ്രെഡ്, മുട്ട, പഴങ്ങള്‍, പച്ചക്കറികള്‍, ശീതളപാനീയങ്ങള്‍ എന്നിവയാണ് കൊച്ചിക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത്.
  • ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍: ടോണ്‍ഡ് മില്‍ക്ക് ആറ് ലക്ഷത്തോളം ഓര്‍ഡര്‍ ലഭിച്ചു. തൊട്ടുപിറകില്‍ സവാള, പഴം, മല്ലിയില എന്നിവയും.
  • വാഴപ്പഴത്തോട് കൊച്ചിക്കാര്‍ക്ക് ഏറെ പ്രിയം: ഞാലിപ്പൂവനും നേന്ത്രപ്പഴവുമാണ് കൊച്ചിക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഫലവര്‍ഗങ്ങള്‍. പ്രാദേശിക വിഭവങ്ങളാണ് കൊച്ചിക്കാര്‍ക്ക് ഇഷ്ടമെന്ന് വ്യക്തം.

പാരമ്പര്യരീതികള്‍ വിട്ടുകളയാതെ തന്നെ കൊച്ചിക്കാര്‍ ആധുനികതയെ പുണരുന്ന കാഴ്ചയാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് പുറത്തുവിട്ട കണക്കുകളില്‍ കാണുന്നത്. അതിവേഗത്തില്‍ ആവശ്യവസ്തുക്കള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന സാങ്കേതികസൗകര്യം കൊച്ചിക്കാര്‍ ഏറെ ആസ്വദിക്കുന്നുണ്ട്, പ്രത്യേകിച്ച് വിശേഷപ്പെട്ട ഉത്സവദിവസങ്ങളില്‍.

ദേശീയതലത്തിലെ സുപ്രധാന കണക്കുകള്‍

  • ഏറ്റവും വലിയ തുകയ്‌ക്കുള്ള ഓര്‍ഡറുകള്‍ നല്‍കിയത് ഡല്‍ഹി, ഡെറാഡൂണ്‍ സ്വദേശികളായ രണ്ട് പേരാണ്. 20 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് അവര്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഇക്കൊല്ലം വാങ്ങിയത്.
  • ചെന്നൈയിലെ ഒരു വ്യക്തി ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങാന്‍ 1,25,454 രൂപയാണ് ചെലവാക്കിയത്. 85 സാധനങ്ങളാണ് ആ ഓര്‍ഡറില്‍ ഉണ്ടായിരുന്നത്.
    ധന്‍തേരസ് ദിനത്തില്‍ അഹമ്മദാബാദിലെ ഒരു വ്യക്തി 8,32,032 രൂപ വിലയുള്ള സ്വര്‍ണനാണയങ്ങള്‍ ഓര്‍ഡര്‍ ചെയ്തു.
  • രഹസ്യമായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനം ഏറ്റവുമധികം ആളുകള്‍ പ്രയോജനപ്പെടുത്തിയത് രാത്രി 10നും 11നും ഇടയ്‌ക്കാണ്. മസാല ചിപ്‌സുകള്‍, കുര്‍ക്കുറെ, ഫ്‌ളേവേഡ് കോണ്ടം എന്നിവയാണ് ഈ ഗണത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടത്.
  • ഇന്ത്യയില്‍ താമസിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി വിദേശരാജ്യങ്ങളിലിരുന്നും സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഓര്‍ഡര്‍ നല്‍കാനാകും. ഇതിനായി ഏറ്റവുമധികം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് ഉപയോഗിക്കുന്നത് കാനഡയിലുള്ള ഇന്ത്യക്കാരാണ്. അമേരിക്ക, കുവൈറ്റ്, സിംഗപ്പൂര്‍ എന്നിവയാണ് തൊട്ടുപിറകിലുള്ള രാജ്യങ്ങള്‍.
  • 2024ല്‍ ചിപ്‌സുകള്‍ക്ക് വേണ്ടി 43 പേര്‍ 75,000 രൂപയിലധികം സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ ചെലവഴിച്ചു. ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ചിപ്‌സ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്.
Tags: kochiBanana ChipsSwiggyInstamart
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.