Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രോത്സവങ്ങള്‍ കലങ്ങില്ല: ഹൈക്കോടതി ഉത്തരവിന് സ്റ്റേ; സുപ്രീംകോടതിയുടെ വിമര്‍ശനങ്ങള്‍

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 20, 2024, 05:28 am IST
inKerala, India

ന്യൂദല്‍ഹി: ക്ഷേത്രോത്സവങ്ങളെ ഗുരുതരമായി ബാധിച്ച ആനയെഴുന്നള്ളിപ്പിലെ വിവാദമായ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രായോഗികമല്ലാത്ത ഉത്തരവാണ് ഹൈക്കോടതിയുടേതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് കുറ്റപ്പെടുത്തി. ശൂന്യതയില്‍ നിന്ന് ഉത്തരവിറക്കാനാകില്ലെന്നും ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയിലെ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുടെ വിധിക്കാണ് സ്റ്റേ. കേരളത്തിലെ പൂര പ്രേമികള്‍ക്കും ക്ഷേത്ര വിശ്വാസികള്‍ക്കും വേണ്ടി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്കിയ കേസിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍.

മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിര്‍ദേശിക്കാനാകുമെന്ന് സുപ്രീംകോടതി ചോദിച്ചു. മൃഗാവകാശങ്ങളുടെ പേരില്‍ ആചാരങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കോടതി നിശിതമായി വിമര്‍ശിച്ചു. മനുഷ്യരുടെ നീക്കം പോലും പ്രവചിക്കാനാകാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് ആനകളുടെ നീക്കം പ്രവചിക്കാനാകുക. മൂന്നു മീറ്റര്‍ അകലം ദേവസ്വം ബോര്‍ഡുകളോട് നിര്‍ദേശിക്കാന്‍ എങ്ങനെയാണ് കോടതിക്കു സാധിക്കുകയെന്നും സുപ്രീംകോടതി ചോദിച്ചു. ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളുമായി ബന്ധപ്പെട്ട് നിലവിലെ നിയമങ്ങള്‍ക്കു വിരുദ്ധമാണ് ഹൈക്കോടതി ഉത്തരവെന്ന് സുപ്രീംകോടതി വിലയിരുത്തി. നിലവില്‍ സുപ്രീംകോടതി അംഗീകരിച്ച ചട്ടങ്ങളുണ്ട്. 2012ലെ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ച് ദേവസ്വങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം. നാട്ടാന പരിപാലന ചട്ടത്തില്‍ വ്യവസ്ഥ ചെയ്യാത്ത നിയന്ത്രണങ്ങളാണ് ആനയെഴുന്നള്ളിപ്പിന് ഹൈക്കോതി നിര്‍ദേശിച്ചതെന്ന് ജസ്റ്റിസ് നാഗരത്ന കുറ്റപ്പെടുത്തി. ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള അധികാരം ഹൈക്കോടതിക്കില്ല. ചട്ടത്തില്‍ എന്തെങ്കിലും പോരായ്‌മയുണ്ടെങ്കില്‍ അതതു സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കണം.

രാവിലെ 9 മുതല്‍ 5 വരെ ആനയെഴുന്നള്ളിപ്പ് പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശവും അപ്രായോഗികമെന്ന് സുപ്രീംകോടതി. പകലാണ് എഴുന്നള്ളിപ്പുകള്‍ നടക്കുന്നത്. പകല്‍ കടുത്ത ചൂടായതിനാലാണ് നിയന്ത്രണമെന്ന് മൃഗസ്നേഹികളുടെ സംഘടന ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളം ഹിമാലയത്തില്‍ അല്ലെന്നും അതിനാല്‍ തന്നെ ചൂടു കാണുമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു.

എഴുന്നള്ളിപ്പിന്റെയും അതിനിടെ ആനകള്‍ക്കോ ഭക്തര്‍ക്കോ അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തവും ദേവസ്വങ്ങള്‍ക്കാണ്. ആനയുള്ളിടത്ത് അപകടമുണ്ടാകുമെന്ന ആശങ്കയുള്ളവര്‍ക്ക് അവിടേക്കു പോകാതിരിക്കാം. വാഹനങ്ങളില്‍ ആനകളെ കൊണ്ടുപോകുന്നതിനെക്കാള്‍ നല്ലത് നടത്തിക്കൊണ്ടു പോകുന്നതാണ്. കര്‍ണാടകയിലൊക്കെ കാട്ടാനകളുടെ സഞ്ചാരം വൈദ്യുത വേലികെട്ടി തടയുന്നതില്‍ മൃഗസ്നേഹികളുടെ സംഘടനയ്‌ക്ക് ഇടപെടെണ്ടേയെന്നും സുപ്രീംകോടതി ചോദിച്ചു.

ക്ഷേത്രോത്സവാചാരങ്ങള്‍ നിലയ്‌ക്കുമെന്നും തൃശ്ശൂര്‍ പൂരമടക്കം ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ശക്തമായ വാദമാണ് ഉന്നയിച്ചത്. ജനു. 5ന് ഉത്സവം നടക്കാനുണ്ട്. ഹൈക്കോടതി വിധിപ്രകാരം ഉത്സവം സാധ്യമല്ലെന്ന ദേവസ്വങ്ങളുടെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് എന്‍.കെ. സിങ് കൂടി ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ച് ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍, എം.ആര്‍. അഭിലാഷ് എന്നിവര്‍ ദേവസ്വങ്ങള്‍ക്ക് വേണ്ടി ഹാജരായി. ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ ചട്ടങ്ങള്‍ പാലിച്ചു നടന്ന തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ മഴ വന്നതോടെ ആനകളും ഭക്തരും പന്തലിലേക്കു മാറിയതോടെ ദേവസ്വത്തിനെതിരേ ഹൈക്കോടതി കേസെടുക്കുന്ന സാഹചര്യവുമുണ്ടായി.

Tags: festival elephantSupreme CourtThrissur pooramtemple festivalselephant ezhunnallippuHigh Court orders stay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.