Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സന്നിധാനത്തും നിലയ്‌ക്കലും പമ്പയിലും മഴമാപിനികള്‍; ശബരിമലയിലെ പ്രാദേശിക മഴയുടെ അളവ് എടുക്കുന്നത് ഇതാദ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 09:11 am IST
inKerala

സന്നിധാനം: ശബരിമലയില്‍ ആദ്യമായി സ്ഥാപിച്ച മൂന്ന് മഴമാപിനികള്‍ മേഖലയില്‍ ലഭിക്കുന്ന മഴയുടെ അളവ് കൃത്യമായി അറിയാനും അതിനനുസരിച്ച് മുന്‍കരുതല്‍ സ്വീകരിക്കാനും അധികൃതര്‍ക്കു സഹായകമാകുന്നു. മണ്ഡലകാലം തുടങ്ങിയ നവംബര്‍ 15 നാണ് സന്നിധാനത്തും നിലയ്‌ക്കലും പമ്പയിലുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിഭാഗവും ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിഭാഗവും സംയുക്തമായി മഴ മാപിനി സ്ഥാപിച്ചത്.

സന്നിധാനത്ത് പാണ്ടിത്താവളത്തിലും പമ്പയില്‍ പോലീസ് മെസിന് സമീപവുമാണ് മഴമാപിനികളുള്ളത്. മൂന്ന് മണിക്കൂര്‍ ഇടവിട്ട് ഈ മൂന്ന് ബേസ് സ്റ്റേഷനുകളില്‍ നിന്നും മഴയുടെ അളവ് എടുക്കുന്നതിനാല്‍ ശബരിമലയില്‍ പെയ്യുന്ന മൊത്തം മഴയുടെ കണക്ക് കൃത്യമായി ലഭിക്കും. ഒരു ദിവസത്തെ മഴയുടെ അളവ് കണക്കാക്കുന്നത് അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് രാവിലെ 8.30 മുതല്‍ പിറ്റേന്ന് രാവിലെ 8.30 വരെയാണ്.

ഇതുവരെയുള്ള കണക്കെടുത്താല്‍ സന്നിധാനത്ത് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ഡിസംബര്‍ 13 പുലര്‍ച്ചെ 5.30-നാണ്. 27 മില്ലിമീറ്റര്‍. ഇതേ ദിവസം, ഇതേ സമയം പെയ്ത 24.2 മില്ലിമീറ്റര്‍ മഴയാണ് പമ്പയിലെ ഏറ്റവും കൂടിയ മഴ. മഴയുടെ അളവെടുക്കാനുള്ള സന്നിധാനത്തെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ (ഇഒസി) ഏഴു പേരും പമ്പയില്‍ ആറു പേരും നിലയ്‌ക്കലില്‍ ആറു പേരും 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു. ഇതിനു പുറമേ കളക്ടറേറ്റില്‍ രണ്ടു പേരുമുണ്ട്.

പത്തനംതിട്ട ജില്ലാ കളക്ടറുടെ കീഴില്‍ എഡിഎം അരുണ്‍ എസ.് നായരുടെ നേതൃത്വത്തില്‍ മഴയുടെ അളവ് ദിവസവും നിരീക്ഷിക്കുന്നു. ശബരിമലയില്‍ പെയ്യുന്ന മഴ കൃത്യമായി രേഖപ്പെടുത്താന്‍ ഇതുവരെ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. മുന്‍പ് ആശ്രയിച്ചിരുന്നത് സീതത്തോടിലെ വെതര്‍ സ്റ്റേഷനെയായിരുന്നു. മഴയുടെ അളവ്കൃത്യമായി ലഭിക്കുന്നത് പ്രതികൂല കാലാവസ്ഥയില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വളരെ ഉപകാരപ്രദമാണെന്ന് എഡിഎം അരുണ്‍ എസ്. നായര്‍ പറഞ്ഞു.

Tags: SABARIMALASannidhanampampanilakkalRain gauges
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Kerala

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.