ന്യൂദല്‍ഹി: സിറിയയില്‍ ബാഷര്‍ അല്‍ അസ്സദിനെ വീഴ്ത്തി ഭരണം പിടിച്ചെടുത്ത എച്ച് ടിഎസ് എന്ന ഇസ്ലാമിക സംഘടനയുടെ നേതാവ് അബു മൊഹമ്മദ് അല്‍ ജൊലാനി അവകാശപ്പെടുന്നത് താന്‍ മിതവാദിയായ ഇസ്ലാമാണെന്നാണ്. എന്നാല്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.
ഇപ്പോഴും ഇദ്ദേഹത്തെ തീവ്രവാദിയായാണ് ആസ്ത്രേല്യ, യുഎസ്, യൂറോപ്യന്‍ യൂണിയന് എന്നിവര്‍ മുദ്ര കുത്തിയിരിക്കുന്നത്. ഇപ്പോഴും യുഎന്‍ ഇയാളുടെ തലയ്ക്ക് 84 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്.
കാരണം ഒരു കാലത്ത് അല്‍ ക്വെയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റായും ബന്ധമുണ്ടായിരുന്ന നേതാവാണ് അബു മൊഹമ്മദ് അല്‍ ജൊലാനി. പിന്നീടാണ് ആ ബന്ധങ്ങളെല്ലാം വിട്ട് സ്വന്തമായി എച്ച് ടിഎസ് എന്ന പുതിയ സംഘടന രൂപീകരിച്ചത്. താന്‍ ഇപ്പോള്‍ തീവ്രവാദിയല്ലെന്നും മിതവാദിയായ ഇസ്ലാമാണെന്നും ആണ് അബു മൊഹമ്മദ് അല്‍ ജൊലാനി പറയുന്നത്. പക്ഷെ ഇപ്പോഴും സംശയത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഇദ്ദേഹത്തെ വീക്ഷിക്കുന്നത്. സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ പതനം റഷ്യയ്ക്കും ഇറാനും ലെബനനിലെ ഹെസ്ബുള്ളയ്ക്കും വന്‍ അടിയാണ്. സിറിയ ഇറാനെയും ഹെസ്ബുള്ളയെയും സഹായിച്ചേക്കും എന്ന ഭീതി മൂലമാണ് യുഎസിന്റെയും ഇസ്രയേലിന്റെയും സഹായത്തോടെ അബു മൊഹമ്മദ് അല്‍ ജൊലാനിയ്ക്ക് ഭരണം പിടിക്കാനായത്.
ജിഹാദിസത്തെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടത്തിയ സെലിന്(Zelin) പറയുന്നത് താന്‍ ഒരിയ്ക്കലും അബു മൊഹമ്മദ് അല്‍ ജൊലാനിയെ ഒരു ലിബറല്‍ ഡെമോക്രാറ്റായി കാണാന്‍ കഴിയില്ലെന്നും സിറിയയില്‍ ഇദ്ദേഹത്തിന്റേതായി നടക്കാന്‍ പോകുന്നത് തികഞ്ഞ ഏകാധിപത്യ ഭരണമാണെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: