തിരുവനന്തപുരം: കേരളത്തിലെ ജലാശയങ്ങളിൽ ആവശ്യത്തിന് സംഭരണ ശേഷിയില്ലെന്ന് 2018ലെ പ്രളയം കാണിച്ചുതന്നുവെന്നും 2022-23 കാലയളവിൽ ഒരു കോടി ഘനമീറ്റർ എക്കലും ചെളിയും കേരളത്തിലെ വിവിധ ഡാമുകളിൽ നിന്ന് നീക്കം ചെയ്തതുമൂലം വെള്ളപ്പൊക്ക സാധ്യത കുറയ്‌ക്കാൻ കഴിഞ്ഞുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ. അരുവിക്കര ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും മണ്ണും നീക്കം ചെയ്ത് ഡാമിന്റെ സംഭരണശേഷി വർദ്ധിപ്പിക്കുന്ന അരുവിക്കര ഡാം ഡീസിൽറ്റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മറ്റ് ഡാമുകളിലും ഡീസിൽറ്റേഷൻ പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അരുവിക്കര ഡാമിലെ ഡീസിൽറ്റേഷൻ പദ്ധതി പൂർത്തിയാകുന്നതോടെ ഡാമിന്റെ സംഭരണശേഷി 30 ശതമാനം വർദ്ധിപ്പിക്കാൻ കഴിയും. ഡാമിന്റെ സുരക്ഷ മെച്ചപ്പെടുത്താനും മികച്ച ഇക്കോ സിസ്റ്റം സൃഷ്ടിക്കാനും പദ്ധതി വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് ഡീസിൽറ്റേഷന്റെ ചുമതല. 13.89 കോടി രൂപയ്‌ക്കാണ് അരുവിക്കര ഡാമിലെ ഡീസിൽറ്റേഷൻ പ്രവൃത്തികൾ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: