Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പുണ്യം പൂക്കുന്ന ഗുരുവായൂര്‍ ഏകാദശി നാളെ

പ്രദീപ്കുമാര്‍ വില്ല്യാപ്പള്ളിbyപ്രദീപ്കുമാര്‍ വില്ല്യാപ്പള്ളി
Dec 10, 2024, 07:13 am IST
inNews

ഏകാദശിയുടെ മഹത്വം വിവരിക്കുന്ന ഒരു കഥ പത്മപുരാണത്തിലുണ്ട്. വിഷ്ണുഭഗവാന്‍ ഒരിയ്‌ക്കല്‍ ഗരുഡാരൂഢനായി യമപുരിയില്‍ എത്തി. യമദേവനും മറ്റും ചേര്‍ന്ന് ഭഗവാനെ സ്വീകരിച്ചു. അപ്പോള്‍ യമലോകത്തിന്റെ തെക്കേ മൂലയില്‍ നിന്നു നിലവിളി കേട്ടു. നരകത്തില്‍ യാതന അനുഭവിയ്‌ക്കുന്ന പാപികളുടെ നിലവിളിയാണെന്ന് മനസ്സിലാക്കി ഭഗവാന്‍ അവരെ കാണാന്‍ ചെന്നു. അന്ന് ഏകാദശി ആയിരുന്നു. ഏകാദശി എന്നു കേട്ടതോടെ അവരുടെ പാപങ്ങളെല്ലാം നീങ്ങി.

മറ്റൊരു ഐതിഹ്യം ഇങ്ങനെ: മഹാവിഷ്ണു യോഗനിദ്രയില്‍ ആയിരുന്നപ്പോള്‍, മുരാസുരന്‍ ഭഗവാനെ ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചു. അപ്പോള്‍ ഭഗവാന്റെ ദേഹത്തുനിന്ന് ആയുധമേന്തിയ സ്ത്രീ പ്രത്യക്ഷപ്പെട്ട് മുരാസുരനെ വധിച്ചു. ഇതിനിടയില്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്ന ഭഗവാനെ ആ സ്ത്രീരൂപം നമസ്‌ക്കരിച്ചു. അവര്‍ ആരാണെന്നും എന്തു വരമാണ് വേണ്ടതെന്നും ചോദിച്ച ഭഗവാനോട് താന്‍ ഏകാദശിയാണെന്നും ഭക്തര്‍ ഏകാദശി വൃതം ആചരിയ്‌ക്കുകയും അന്നേദിനം ഏകാദശ ഇന്ദ്രിയങ്ങളും അവര്‍ നിയന്ത്രിയ്‌ക്കകയും ചെയ്യണമെന്ന വരവും അവര്‍ വാങ്ങി.

ചന്ദ്രമാസത്തിനു വെളുത്ത പക്ഷമെന്നും, കറുത്തപക്ഷമെന്നും രണ്ട് ഭാഗമുണ്ട്. ഇരുപക്ഷങ്ങളിലേയും പതിനൊന്നാം ദിനമാണ് ഏകാദശി. ഈ ദിവസത്തെ വ്രതാചരണം വിഷ്ണു പ്രീതിയ്‌ക്ക് സഹായകമാണ്. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്‌ക്ക് ഭൂരിപക്ഷ ഏകാദശി അഥവാ അംബരീഷപക്ഷ ഏകാദശിയെന്നും, ദ്വാദശി ബന്ധമുള്ളതിന് ആനന്ദപക്ഷ ഏകാദശി അഥവാ രുഗ്മാംഗ ഏകാദശിയെന്നും അറിയപ്പെടുന്നു.

വ്രതം ഇങ്ങനെ:

ഏകാദശിയുടെ അവസാന ഭാഗവും ദ്വാദശിയുടെ ആദ്യ ഭാഗവും ചേര്‍ന്ന മുപ്പത് നാഴിക ഹരിവാസരം ആണ്. ഈസമയം ഉറക്കമുള്‍പ്പടെ എല്ലാം നിഷിദ്ധമാണ്. അഖണ്ഡ നാമജപമാണ് ഈസമയം വേണ്ടത്. ഏകാദശി തലേന്നും (ദശമി) പിറ്റേന്നും (ദ്വാദശി) ഒരിയ്‌ക്കലും, ഏകാദശി ദിനത്തില്‍ പൂര്‍ണ്ണ ഉപവാസവുമാണ് വിധിച്ചിട്ടുള്ളത്. പ്രഭാതസ്നാനശേഷം വിഷ്ണു ക്ഷേത്ര ദര്‍ശനവും ഭാഗവത പാരായണവും ഉത്തമം. ദ്വാദശിയില്‍ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി പാരാണ വിടാം. ഏകാദശിയില്‍ ഗുരുവായൂരില്‍ എത്തുന്നവര്‍ ഭഗവത് കടാക്ഷത്തിന് പാത്രീഭൂതരാകും. ക്ഷേത്ര പ്രവേശനം നടപ്പില്‍ വരുന്നതിന് മുമ്പും എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കും ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് അനുമതിയുണ്ടായിരുന്നു.

വിശേഷാല്‍ ചുറ്റുവിളക്ക്

ഏകാദശിയ്‌ക്ക് ഒരുമാസം മുമ്പ് (തുലാത്തിലെ ശുക്ലപക്ഷ ഏകാദശി മുതല്‍) ഗുരുവായൂരില്‍ വിശേഷാല്‍ ചുറ്റുവിളക്ക് തുടങ്ങും. വ്യക്തികളുടേയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും ആഭിമുഖ്യത്തിലാണ് വിളക്കാഘോഷം. ഏകാദശിയ്‌ക്ക് ഒരാഴ്‌ച്ച മുമ്പ് പഞ്ചമി മുതല്‍ നവമി വരേയുള്ള വിളക്കുകള്‍ പാരമ്പര്യ വിളക്കുകളെന്നാണ് അറിയപ്പെടുന്നത്. ദശമി ദിനത്തിലെ വിളക്കാഘോഷം ശ്രീഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റ് വകയാണ്. അഷ്ടമി മുതല്‍ വിളക്കിന് ഭഗവാന്റെ സ്വര്‍ണ്ണക്കോലം എഴുന്നെള്ളിയ്‌ക്കും. ദശമി നാളില്‍ രാവിലെ നടതുറന്നാല്‍ ഏകാദശി കഴിഞ്ഞ് ദ്വാദശി നാളില്‍ രാവിലെ ഒമ്പത് മണിവരെ പൂജകള്‍ക്കും, ദീപാരാധനയ്‌ക്കും ഒഴികെ ക്ഷേത്രനട അടയ്‌ക്കില്ല. ഏകാദശിനാളിലെ വിളക്കാഘോഷം ഗുരുവായൂര്‍ ദേവസ്വം വകയാണ്. ഏകാദശി ദിനം രാത്രി വൈകുന്നതോടെ കൂത്തമ്പലത്തില്‍ ദ്വാദശി പണസമര്‍പ്പണം ആരംഭിക്കും. ദ്വാദശി നാളില്‍ കാലത്ത് ഒന്‍പതോടെ ചടങ്ങുകള്‍ സമാപിച്ച് ക്ഷേത്രം അടയ്‌ക്കും.

പഞ്ചരത്ന കീര്‍ത്തനാലാപനം

കര്‍ണ്ണാടക സംഗീത കുലപതിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്‍ത്ഥം ഗുരുവായൂര്‍ ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ് ഇക്കുറി. ദശമി നാളില്‍ രാവിലേയാണ് ഏറെ ശ്രദ്ധേയമായ പഞ്ചരത്ന കീര്‍ത്തനാലാപനം അരങ്ങേറുന്നത്. ശ്രീഗുരുവായൂരപ്പന് ഏറെ പ്രിയപ്പെട്ട ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞത് ഒരു ഏകാദശി നാളിലായിരുന്നു. ഇതിന്റെ സ്മരണയ്‌ക്കായി കേശവന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരണം നടക്കുന്നത് ദശമിനാളില്‍ രാവിലേയാണ്. ഏകാദശി വ്രതം മറ്റ് വ്രതങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തവും ശ്രേഷ്ഠവും വര്‍ണ്ണാശ്രമലിംഗഭേദമില്ലാതെ ഏവര്‍ക്കും അനുഷ്ഠിക്കാവുന്നതുമാണ്. ഏകാദശി വ്രതം ശ്രദ്ധാഭക്തിയോടെ അനുഷ്ഠിയ്‌ക്കുന്നവര്‍ക്ക് ഇഹത്തിലും, പരത്തിലും ശ്രേയസ്സ് കൈവരുമെന്നതില്‍ തര്‍ക്കമില്ല.
(ഗുരുവായൂര്‍ ക്ഷേത്രം മാനേജരാണ് ലേഖകന്‍.)

പുണ്യപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ദശമി ദിനമായ ഇന്ന് രാവിലെ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണവും, പഞ്ചരത്ന കീര്‍ത്തനാലാപനവും നടക്കും.
നാളെയാണ് ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. തെന്നിന്ത്യയിലെ നൂറോളം സംഗീത കുലപതികള്‍ ഒരുമിച്ചിരുന്ന് ഒന്‍പതു മുതല്‍ 10 വരെ ഒരു മണിക്കൂര്‍ ആലപിക്കുന്ന പഞ്ചരത്ന കീര്‍ത്തനാലാപനം, ദൂരദര്‍ശനും, ഓള്‍ ഇന്ത്യ റേഡിയോയും തത്സമയം സംപ്രേഷണം ചെയ്യും.

നാളെ രാവിലെ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പില്‍ ഒരാനയെ മാത്രം പങ്കെടുപ്പിച്ച് രാവിലെ 6.30നു പുറപ്പെടും. ക്ഷേത്രം കിഴക്കേ ദീപസ്തംഭ സമീപത്തു നിന്നു പുറപ്പെട്ട് ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് പോകുന്ന എഴുന്നള്ളിപ്പ് ഒന്‍പതു മണിക്കുള്ളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തും.

Tags: Guruvayoor TempleGuruvayoor Ekadashi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

GURUVAYOOR TEMPLE
Kerala

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

Kerala

പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Kerala

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പുതിയ വാര്‍ത്തകള്‍

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.