Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വി. ദക്ഷിണാമൂര്‍ത്തി: സുഗമ ഗീതങ്ങളുടെ യോഗി

ഡിസംബര്‍ 9; വി. ദക്ഷിണാമൂര്‍ത്തിയുടെ ജന്മദിനം

കുമ്മനം രവിbyകുമ്മനം രവി
Dec 8, 2024, 11:55 am IST
inVaradyam

ചലച്ചിത്ര ഗാനങ്ങളെ കര്‍ണാടക സംഗീത നിബദ്ധമായി ചിട്ടപ്പെടുത്തി ശാസ്ത്രീയ സംഗീതത്തെ ജനപ്രിയമാക്കിയ സംഗീതജ്ഞനാണ് ദക്ഷിണാമൂര്‍ത്തി സ്വാമികള്‍(1919-2013). രാഗങ്ങളുടെ സാങ്കേതികതയെ മുറുകെപ്പിടിക്കാതെ അതിന്റെ ഭാവത്തെ ആധുനിക സംഗീത ശൈലികളുമായി കൂട്ടിയിണക്കി നിരവധി അനശ്വര ഗാനങ്ങള്‍ അദ്ദേഹം കൈരളിക്ക് സമ്മാനിച്ചു. ‘ഉത്തരാസ്വയംവരം കഥകളി’, ‘ഹൃദയ സരസിലെ’, ‘കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി’, ‘നിന്റെ മിഴിയില്‍ നീലോല്പലം’, ‘സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങളേ നിങ്ങള്‍’, ‘ഇന്നലെ നീയൊരു സുന്ദര രാഗമായ്’, ‘സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം’, ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു’, ‘ശ്രാന്തമംബരം’, ‘കാവ്യ പുസ്തകമല്ലോ ജീവിതം’ തുടങ്ങി സ്വാമികളുടെ കൈയ്യൊപ്പ് പതിഞ്ഞ ഗാനങ്ങള്‍ ഇന്നും ജനങ്ങളുടെ ചുണ്ടില്‍ ജീവിക്കുന്നു.

1950ല്‍ മലയാളത്തിലെ ആറാമത്തെ ചലച്ചിത്രമായ ‘നല്ല തങ്ക’ യില്‍ അഭയദേവിന്റെ വരികള്‍ക്ക് ഈണമിട്ടു കൊണ്ടാണ് ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സംഗീത സപര്യ ആരംഭിക്കുന്നത്. നിര്‍മാതാവായ കുഞ്ചാക്കോയോട് സ്വാമിയുടെ പേരു നിര്‍ദേശിച്ചത് ഗായിക പി. ലീലയാണ്. ഈ ചിത്രത്തില്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫിനെക്കൊണ്ട് പാടിച്ച സ്വാമികള്‍ പിന്നീട് യേശുദാസിനെയും മകന്‍ വിജയ് യേശുദാസിനെയും ഉള്‍പ്പടെ മൂന്നു തലമുറകള്‍ക്ക് സംഗീത സംവിധായകനായി. അഭയദേവ് രചിച്ച ‘പാട്ടു പാടി ഉറക്കാം…’ (ചിത്രം : സീത) എന്ന ഗാനം ആറ് ദശകങ്ങള്‍ പിന്നിടുമ്പോഴും എക്കാലത്തെയും മികച്ച താരാട്ടായി നിലകൊള്ളുന്നു. ഇരുപതോളം ചിത്രങ്ങളില്‍ അഭയദേവിന്റെ രചനകള്‍ക്ക് സ്വാമി സംഗീതം പകര്‍ന്നു. 1968ല്‍ ശ്രീകുമാരന്‍ തമ്പി രചിച്ച ‘ഹൃദയസരസിലെ'(ചിത്രം: പാടുന്ന പുഴ) എന്ന ഗാനമാണ് സ്വാമിയുടെ സംഗീതത്തെ ജനപ്രിയമാക്കിയത്.

തമ്പിയുടെ രചനയില്‍ സ്വാമി സംഗീതം പകര്‍ന്ന ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം (ചിത്രം: ഭാര്യമാര്‍ സൂക്ഷിക്കുക) എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ (ചിത്രം: ഉദയം), ഉത്തരാസ്വയംവരം കഥകളി കാണുവാന്‍ (ചിത്രം: ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്), ആറാട്ടിനാനകളെഴുന്നള്ളി (ചിത്രം: ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റു) തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ‘സാഗര ഗീതം’ എന്ന കവിത സ്വാമിയുടെ ഈണത്തില്‍ പാടുന്നതു കേട്ടാണ് മഹാകവി യേശുദാസിന് ഗാനഗന്ധര്‍വന്‍ എന്നു നാമകരണം ചെയ്തതത്രേ! ‘ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്‌നാക്രാന്തം’ എന്ന ആ ഗാനം ജയചന്ദ്രനും ആലപിച്ചിട്ടുണ്ട്.

പി.ഭാസ്‌കരന്‍ മാഷ് രചിച്ച ‘കാവ്യ പുസ്തകമല്ലോ ജീവിതം’ (ചിത്രം : അഭയം) എന്ന ദാര്‍ശനിക കവിത കൊണ്ട് സ്വാമി തത്വചിന്തയെ സംഗീത ശില്‍പമാക്കി. കര്‍ണാടക സംഗീതത്തിലെ പ്രശസ്തമായ എല്ലാ രാഗങ്ങളും സ്വാമികള്‍ ചലച്ചിത്ര ഗാനങ്ങളാക്കിയിട്ടുണ്ട്. ചലച്ചിത്ര ഗാനം എന്ന ജനപ്രിയ കലയിലൂടെ ശാസ്ത്രീയ സംഗീതത്തെ പ്രചരിപ്പിക്കുന്നതില്‍ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ ഉദാത്ത സംഭാവനകളാണ് നല്‍കിയത്.

Tags: Malayalam MovieMalayalam Music DirectorCarnatic MusicianV. Dakshinamurthi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

Entertainment

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.