ത്യശൂര്‍: ആന എഴുന്നള്ളിപ്പിലെ പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതീകാത്മക പൂരം നടത്തി ആറാട്ടുപുഴ ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധം. .
ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍ ആറാട്ടുപുഴ പൂരത്തിന്റെ ശോഭ കെടുത്തുമെന്നതിനാലാണ് പ്രതിഷേധ സൂചകമായി പ്രതീകാത്മക പൂരം നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.ത്യശൂര്പൂരത്തിനേക്കാള് പഴമയുള്ളതാണ് ആറാട്ടുപുഴ പൂരം
ആനകളുടെ അലങ്കാരങ്ങള്‍ നിരത്തി പ്രതീകാത്മക എഴുന്നള്ളിപ്പ് നടത്തി. പെരുവനം കുട്ടന്മാരാരുടെ നേത്യത്വത്തില്‍ പഞ്ചാരിമേളവും നടത്തി പ്രതിഷേധിച്ചു.
നിലവിലെ വ്യവസ്ഥകള്‍ പാലിച്ച് ആറാട്ടുപുഴ പൂരം ഉള്‍പ്പെടെ പൂരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പരമ്പരാഗത രീതിയില്‍ നടത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് പ്രതിഷേധം നടയത്തിയവര് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: