ആലപ്പുഴ: അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന നിയ ലെനിന്‍ (13) മരിച്ചു. മേയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അണലിയാണ് കുട്ടിയെ കടിച്ചതെന്നാണ് നിഗമനം.നൃത്ത പരിശീലനത്തിന് പോകുന്നതിനിടെയാണ് പെണ്‍കുട്ടിയ്‌ക്ക് പാമ്പുകടിയേറ്റത്.ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്.എന്നാല്‍ ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീണു.24 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയായിരുന്നു
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
















