Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആയുഷിനും ദേവനന്ദനും അന്ത്യവിശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2024, 01:19 am IST
inKerala
ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി കുട്ടനാട് കാവാലം സ്വദേശി ആയുഷ് ഷാജിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് ഭൗതികദേഹത്തിനരികെ വിലപിക്കുന്ന അമ്മ ഉഷ

ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി കുട്ടനാട് കാവാലം സ്വദേശി ആയുഷ് ഷാജിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് ഭൗതികദേഹത്തിനരികെ വിലപിക്കുന്ന അമ്മ ഉഷ

ആലപ്പുഴ/ കോട്ടയം: ദേശീയ പാതയില്‍ കളര്‍കോട്ട് വാഹനാപകടത്തില്‍ മരിച്ച എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആയുഷ് ഷാജിക്കും ദേവനന്ദനും കണ്ണീരണിഞ്ഞ അന്ത്യയാത്ര. മുത്തച്ഛനും മുത്തശിക്കും സമീപമാണ് ആയുഷിന്റെ അന്ത്യവിശ്രമം. കോട്ടയം മറ്റക്കരയിലെ തറവാട്ടു വീട്ടില്‍ കളിച്ചുവളര്‍ച്ച മണ്ണില്‍ ദേവനന്ദനും.

അച്ഛന്‍ ഷാജിയുടെ കുട്ടനാട് കാവാലം നെല്ലൂരിലെ കുടുംബ വീട്ടിലായിരുന്നു ആയുഷിന്റെ സംസ്‌കാരം. അച്ഛന്റെയും അമ്മ ഉഷയുടെയും സഹോദരി ജിഷയുടെയും കണ്ണീര്‍ കണ്ടു നില്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല.

ആലപ്പുഴ വണ്ടാനം മെഡി. കോളജില്‍ നിന്ന് ആയുഷിന്റെ കൂട്ടുകാരും അദ്ധ്യാപകരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. രാവിലെ രാവിലെ 9.30ഓടെ ചടങ്ങുകള്‍ ആരംഭിച്ചു. കുടുംബാംഗങ്ങളെല്ലാം ആയുഷിന് അന്ത്യചുംബനം നല്കി. 11.15ന് സംസ്‌കാരം കഴിഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള മാതാപിതാക്കളും സഹോദരിയും ചൊവ്വാഴ്ച വൈകിട്ടാണ് അപകട വിവരം അറിഞ്ഞ് വീട്ടിലെത്തിയത്.

ഷാജിയുടെ കുടുംബം 22 വര്‍ഷമായി ഇന്‍ഡോറിലാണ് . പ്ലസ്ടു വരെ അവിടെയായിരുന്നു ആയുഷിന്റെ പഠനം. കേരളത്തില്‍ എംബിബിഎസിന് പഠിക്കാനായിരുന്നു ആഗ്രഹം. പഠനവും പ്രവേശനപരീക്ഷ എഴുതിയതും കാവാലത്തെ നെല്ലൂര്‍ വീട്ടില്‍ നിന്നായിരുന്നു.

പരീക്ഷയില്‍ വിജയിച്ച് മെറിറ്റ് സീറ്റില്‍ കോട്ടയം മെഡി. കോളജിലും തൃശ്ശൂരും എംബിബിഎസിന് പ്രവേശനം ലഭിച്ചപ്പോഴും ആലപ്പുഴ വണ്ടാനം മെഡി. കോളജുതന്നെ പഠനത്തിനായി തിരഞ്ഞെടുത്തതും കാവാലത്തെ വീട്ടില്‍നിന്നു പഠിക്കാനായിരുന്നു. ഒരാഴ്ച മുന്‍പ് അവസാനമായി വീട്ടിലെത്തിയ ആയുഷ് കൊച്ചച്ഛന്‍ സുരേഷിനോട് ക്രിസ്മസ് അവധിക്ക് വീണ്ടുമെത്താമെന്നു പറഞ്ഞാണ് തിരികെപ്പോയത്. പക്ഷെ മടക്കം ചേതനയറ്റായിരുന്നു.

ദേവനന്ദന്റെ സംസ്‌കാരം മറ്റക്കര പൂവക്കുളത്ത് (അശ്വതിവിലാസം) വീട്ടില്‍ ഉച്ചകഴിഞ്ഞാണ് നടന്നത്. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വന്‍ ജനാവലി അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

ഓണത്തിന് വന്നുമടങ്ങുമ്പോള്‍ മുത്തശ്ശനും മുത്തശ്ശിക്കും ദേവനന്ദന്‍ വാക്കുനല്കിയിരുന്നു, ഇനി ക്രിസ്മസിനെത്താമെന്ന്. എന്നാല്‍ ക്രിസ്മസെത്തും മുമ്പേ അവര്‍ക്ക് മുന്നിലേക്ക് അവനെത്തി, ചേതനയറ്റ്. ആരോടും യാത്ര പറയാതെ, ദേവനന്ദനെന്ന മിടുക്കന്‍ യാത്രയായി.

Tags: AYUSHColorkot car accidentDevanandan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം 23ന്, രാജ്യത്തും വിദേശ രാജ്യങ്ങളിലും പരിപാടികള്‍, ജനപങ്കാളിത്തം വര്‍ധിക്കുന്നു

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Sports

ലക്ഷ്യ സെന്‍, ആയുഷ്, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Badminton

മക്കാവു ഓപ്പണ്‍: ലക്ഷ്യ സെന്‍, ആയുഷ്, തരുണ്‍, ധ്രുവ്-തനിഷ മുന്നോട്ട്

Kerala

പിഎസ്‌സി അംഗത്വം;20 ലക്ഷം രൂപ സി പി എം നേതാവ് മടക്കി നല്‍കി, പരാതിയില്ലെന്ന് ഡോക്ടര്‍

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.