Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിഞ്ഞാടുന്ന കാടത്തത്തെ പിടിച്ചുകെട്ടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 11:20 am IST
inEditorial, Vicharam

ഹിന്ദു സംന്യാസിമാരെ ജയിലിട്ട് പീഡിപ്പിക്കുന്ന ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഏകാധിപത്യത്തിനെതിരെ ഇന്നലെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം അരങ്ങേറി. ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികളാണ് നടന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ നമ്മുടെ ചോരയാണ്. അവരെ രക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ് എന്ന് വ്യക്തമാക്കിയായിരുന്നു പ്രതിഷേധം. ഹിന്ദുക്കള്‍ക്കെതിരായ ആസൂത്രിത അക്രമങ്ങളും കൊലപാതകങ്ങളും കൊള്ളകളും സ്ത്രീകള്‍ക്കെതിരെയുള്ള ഹീനമായ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കണമെന്ന താക്കീതും നല്‍കി. സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിലാണ് ഹിന്ദു-ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം തുടങ്ങിയത്. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന രാജ്യം വിട്ടതോടെ തീവ്ര ഇസ്ളാമിസ്റ്റുകള്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ചു. എങ്ങും കൊള്ളയും കൊള്ളിവയ്‌പും നടമാടി. ഹിന്ദുവിനെ കണ്ടാല്‍ ഉടന്‍ കൊല്ലാനും തുടങ്ങി. ജീവിതം അപകടാവസ്ഥയിലായ ന്യൂനപക്ഷങ്ങള്‍ രാത്രി പോലും ഉറങ്ങാതെ വീടുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും കാവലിരിക്കുകയാണ്. സ്വത്ത് വകകള്‍ കൊള്ളയടിക്കുന്നു, സ്ത്രീകളെ അപമാനിക്കുന്നു, ആരാധനാലയങ്ങള്‍ തകര്‍ക്കുന്നു, എഴുത്തുകാരെയും കലാകാരന്മാരെയും തിരഞ്ഞു പിടിച്ച് കൊല്ലുന്നു.

ആയിരക്കണക്കിന് ഭാരത സൈനികര്‍ ജീവന്‍ കൊടുത്ത് ഉണ്ടാക്കിയതാണ് ബംഗ്ലാദേശ്. ആ ജനാധിപത്യ രാജ്യത്തെ സര്‍ക്കാരിനെ അട്ടിമറിച്ചു കൊണ്ട് മതതീവ്രവാദികള്‍ ഭരണം പിടിച്ചെടുത്തത് മുതല്‍ ബംഗ്ലാദേശ് മറ്റൊരു താലിബാന്‍ ആയി. അവിടെ അനാഥരാക്കപ്പെട്ട ആയിരക്കണക്കിന് ഹിന്ദുക്കള്‍ വിഭജനകാലത്ത് ഭാരതത്തിലേക്ക് വരാതെ സ്വന്തം മാതൃഭൂമിയില്‍ ജീവിതം വിന്യസിക്കാന്‍ ആഗ്രഹിച്ചവരാണ്. തലമുറ തലമുറകളായി വംഗഭൂമിയില്‍ ജീവിക്കുന്നവരാണ്. ഹസീനയ്‌ക്ക് പകരം അധികാരത്തിലെത്തിയ യൂനുസ് തീവ്രവാദികളുടെ കയ്യിലെ പാവയായി. മത ന്യൂനപക്ഷ ഹത്യക്കെതിരെ ശക്തമായ പ്രതികരണം നടത്തിയത് ഹരേകൃഷ്ണ പ്രസ്ഥാനം ആയതിനാല്‍ അവരെ തീവ്രവാദിസംഘടനയായി ചിത്രീകരിച്ച് നടപടി സ്വീകരിക്കുകയാണ്. ഇസ്‌കോണ്‍ സംന്യാസിമാരെ അറസ്റ്റു ചെയ്യുകയാണ്. ചിന്മയ് കൃഷ്ണദാസ് എന്ന സംന്യാസിയെ അറസ്റ്റു ചെയ്തതിനെതിരെ വന്‍ പ്രതിഷേധമുയരുന്നതിനിടെ ഇസ്‌കോണിന്റെ മറ്റൊരു സംന്യാസിയായ ശ്യാംദാസ് പ്രഭുവിനെയും അറസ്റ്റു ചെയ്തു. ഇവര്‍ക്കുവേണ്ടി കോടതിയില്‍ വാദിക്കാന്‍ തയ്യാറായ അഭിഭാഷകരെ തല്ലിച്ചതച്ചു. അതിനാല്‍ കേസ് വാദം കേള്‍ക്കാന്‍ പോലും സാധിച്ചില്ല.

ബംഗ്ലാദേശിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചത് വലിയ ആഘോഷമാക്കിയവര്‍ ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു വംശഹത്യ കണ്ടതായി ഭാവിക്കുന്നില്ല. ഹമാസിനെ പോലുള്ള തീവ്രവാദികള്‍ക്ക് വേണ്ടി ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തിയ മതേതരന്മാരും നിശബ്ദരാണ്. ബംഗ്ലാദേശില്‍ ന്യുനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവിടുത്തെ ഭൂരിപക്ഷ ജനത നിശബ്ദരാണ്. ഭാരതത്തില്‍ ഏതെങ്കിലും ന്യുനപക്ഷ വിഭാഗം ആക്രമിക്കപ്പെട്ടാല്‍ പ്രതിരോധം ഉയര്‍ത്തുന്നത് ഇവിടുത്തെ 75% വരുന്ന ഹിന്ദുക്കള്‍ ആണല്ലോ. ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ക്കെതീരെ ഭാരതത്തോട് ഒപ്പം അന്താരാഷ്‌ട്ര സമൂഹവും ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു.

Tags: attackBengladeshMinorityhindu saint
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

സ്ത്രീകളെക്കൊണ്ട് മസാജ്, 1,500 രൂപ കൈക്കൂലി: പൊലീസുകാരനെ സസ്‌പെന്‍ഡു ചെയ്തു

ഇനി മാനസികാരോഗ്യ കേന്ദ്രങ്ങളില്ല, ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.