Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വളര്‍ച്ചാനിരക്ക് കുറയുന്നത് തടയണം; രാജ്യത്തിന് ശാസ്ത്രീയ ജനസംഖ്യാനയം വേണം: മോഹന്‍ ഭാഗവത്

നമ്മുടെ ജനസംഖ്യ 2.1ല്‍ താഴെയാകരുതെന്ന് മോഹന്‍ ഭഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 12:12 am IST
inIndia

നാഗ്പൂര്‍: ഭാരതത്തിന് വേണ്ടത് ശാസ്ത്രീയമായ ജനസംഖ്യാനയമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറയുന്നത് സമൂഹത്തില്‍ ഗുരുതരമായ ആഘാതങ്ങള്‍ സൃഷ്ടിക്കും. ഭാരതീയ കുടുംബങ്ങളില്‍ കുറഞ്ഞത് മൂന്ന് കുഞ്ഞുങ്ങളെങ്കിലും ഉണ്ടായിരിക്കണം, അദ്ദേഹം ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ കാതലെ കുലവുമായി ബന്ധപ്പെട്ട കുടുംബങ്ങളുടെ ഒത്തുചേരലായ കഠാലെ കുല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

വളര്‍ച്ചാ നിരക്ക് 2.1 ല്‍ താഴേക്ക് പോകരുതെന്ന് 1998ലോ 2002ലോ നമ്മുടെ ജനസംഖ്യാനയം പ്രഖ്യാപിച്ചതാണ്. വളര്‍ച്ച കുറയുന്നത് സമൂഹത്തിന് ഹാനികരമാണെന്ന് ജനസംഖ്യാ ശാസ്ത്രം പോലും പറയുന്നു. 2.1 ന് താഴേക്ക് വളര്‍ച്ചാനിരക്ക് താഴുന്ന ഒരു സമൂഹം പ്രത്യേകിച്ച് ഒരു പ്രതിസന്ധിയും നേരിടാതെ തന്നെ തകരും, അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ വളര്‍ച്ചാനിരക്ക് അപകടകരമായ നിലയിലെത്തിയ 55 രാജ്യങ്ങള്‍ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് വര്‍ധിപ്പിക്കുന്നതിന് കൃത്യമായ നയങ്ങള്‍ക്ക് രൂപം നല്കിയിട്ടുണ്ട്. 1.9നും രണ്ടിനും ഇടയില്‍ റീപ്ലേസ്മെന്റ് നിരക്കുള്ള രാജ്യങ്ങളില്‍ ഭാരതവും ഉള്‍പ്പെട്ടിരിക്കുന്നു. ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയമാണിത്. കുറഞ്ഞത് 2.1 എങ്കിലും വളര്‍ച്ചാനിരക്ക് നിലനിര്‍ത്തേണ്ടതുണ്ട്, മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

കുടുംബമാണ് നമ്മുടെ സംസ്‌കൃതിയെ മുന്നോട്ടുനയിക്കുന്ന സ്വാഭാവിക മാര്‍ഗം. കുടുംബമൂല്യങ്ങളാണ് നമ്മുടെ സമൂഹനിര്‍മിതിയുടെ ആധാരം. ആഗോള വെല്ലുവിളികളെ നേരിടാനും പരിഹാരങ്ങള്‍ നല്‍കാനും ലോകത്തിന് മുന്നില്‍ മാതൃക അവതരിപ്പിക്കേണ്ടത് ഭാരതത്തിന്റെ ധര്‍മ്മമാണ്. ഭാരതം നിലനില്‍ക്കണമെങ്കില്‍ കുടുംബവും മൂല്യങ്ങളും നിലനില്‍ക്കണം. ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുന്ന പഞ്ചപരിവര്‍ത്തന ആശയങ്ങളിലൊന്നാണ് കുടുംബമൂല്യങ്ങളുടെ സംരക്ഷണം ഉയര്‍ത്തിക്കാട്ടുന്ന കുടുംബ പ്രബോധന്‍ എന്ന് അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക മൂല്യങ്ങളും സാമൂഹിക സ്ഥിരതയും സംരക്ഷിക്കുന്നതില്‍ കുടുംബത്തിന് ഏറെ പ്രാധാന്യമുണ്ട്. തലമുറയില്‍ നിന്ന് തലമുറയിലേക്ക് സംസ്‌കാരവും മൂല്യങ്ങളും കൈമാറുന്നത് കുടുംബങ്ങള്‍ വഴിയാണ്. ഭാരതീയ സംസ്‌കൃതി പരസ്പര ബന്ധത്തില്‍ വിശ്വസിക്കുന്നു. വിശക്കുന്നവരെ സഹായിക്കാന്‍ നമ്മള്‍ മുന്നിട്ടിറങ്ങും. വീട്ടുപടിക്കല്‍ ധര്‍മ്മം ചോദിച്ചെത്തുന്ന ഭിക്ഷുവിന് കുഞ്ഞുങ്ങളെക്കൊണ്ട് പണമോ ഭക്ഷണമോ നല്‍കിക്കുന്നത് തലമുറകളിലേക്ക് ഈ സംസ്‌കൃതിയെ പകര്‍ത്തുന്നതിനുള്ള പ്രായോഗിക പരിശീലനമാണ്. ഇതിലൂടെ അനുകമ്പയുടെയും ത്യാഗത്തിന്റെയും മൂല്യങ്ങള്‍ അവരില്‍ വളര്‍ത്തുകയാണ് ചെയ്യുന്നത്.

ജാതീയമായതോ അല്ലാത്തതോ ആയ എല്ലാത്തരം വേറിടലുകള്‍ക്കും അതീതമായി ഉയരാന്‍ നമ്മള്‍ തയാറാകണം. കുടുംബത്തില്‍ നിന്ന് തന്നെ ഇത്തരം ചിന്തകളെ ഇല്ലാതാക്കി മുന്നേറണം. സ്വാര്‍ത്ഥമല്ല, ത്യാഗമാണ് ആദര്‍ശം എന്നത് ജീവിതത്തില്‍ മുറുകെ പിടിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.

Tags: childrensocietyFamilyPopulationMohan BhagavatSar Sangh Chalak
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.