തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്വെയര്-ഹാര്ഡ്വെയര് മേഖലയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) ലാടെക്ക് പ്രസിദ്ധീകരണ സോഫ്റ്റ്വെയര് പരിശീലന പരിപാടി നടത്തുന്നു.
കമ്പ്യൂട്ടറില്‍ ഡോക്യുമെന്റുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ലാടെക് സോഫ്റ്റ്വെയറില് 16 മണിക്കൂര്‍ പരിശീലനമാണ് നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, റിസര്‍ച്ച് സ്കോളര്‍ എന്നിവര്‍ക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം.
ഡിസംബര്‍ 12 മുതല്‍ 21 വരെ ഓണ്‍ലൈനായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എട്ട് പ്രവൃത്തി ദിവസങ്ങളിലായി വൈകിട്ട് ഏഴ് മുതല്‍ ഒമ്പതുവരെ ദിവസം രണ്ട് മണിക്കൂര്‍ വീതമുള്ള സെഷനുകളായാണ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. https://icfoss.in/event-details/204 വഴി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ഫീസ് 999 രൂപ. ഡിസംബര്‍ ഒന്‍പതിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962.
പ്രതികരിക്കാൻ ഇവിടെ എഴുതുക: