കാൺപൂർ ; നാലു വർഷമായി അടച്ചിട്ടിരിക്കുന്ന മദ്രസയ്‌ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തി . കാൺപൂരിലെ ജജ്മൗ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പോഖർപൂരിലെ മദ്രസയ്‌ക്കുള്ളിലെ ക്ലാസ് മുറിക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. കൊറോണ കാലം മദ്രസ അടച്ചിട്ടിരിക്കുകയായിരുന്നു .
80 ഓളം കുട്ടികൾ ഈ മദ്രസയിൽ പഠിക്കുന്നുണ്ടായിരുന്നു . കൊവിഡ് തുടങ്ങിയപ്പോൾ തന്നെ കുട്ടികൾ വരാതായതോടെ മദ്രസയുടെ പ്രവർത്തനവും നിലച്ചു.അടച്ചിട്ടിരുന്ന മദ്രസയുടെ പൂട്ട് തകർത്ത നിലയിൽ കണ്ട നാട്ടുകാരാണ് അടച്ചിട്ടിരുന്ന മദ്രസ മുറിയിൽ അസ്ഥികൂടം കിടക്കുന്നത് കണ്ടത്.തുടർന്ന് പോലീസിനെയും സ്ഥലം ഉടമ പർവേസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മദ്രസയ്‌ക്കടുത്ത് ഓടയുള്ളതു കൊണ്ട് തന്നെ ദുർഗന്ധം വമിക്കുമായിരുന്നു. അത് കാരണം മദ്രസയിൽ നിന്നുള്ള അഴുകിയ മൃതദേഹത്തിന്റെ ദുർഗന്ധം അനുഭവപ്പെട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത് .
മാത്രമല്ല നാലു വർഷമായി അടഞ്ഞു കിടക്കുന്ന മദ്രസയിലെ ബ്ലാക്ക് ബോർഡിൽ 20 /05/2023 എന്ന് എഴുതിയതും ദുരൂഹത ഉണർത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: