തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിന് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം . മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളുണ്ടാക്കിയത് കെ ഗോപാലകൃഷ്ണന് തന്നെയാണെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതല്ലെന്നും പൊലീസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്.
വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീദരന് കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെ ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉചിതമായ നടപടിയെടുക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ.
വാട്ട്സ്ആപ്പ് ഗ്രൂപ്പ് വിഷയത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് ഗോപാലകൃഷ്ണ് പറഞ്ഞത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: