Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം: 40 ഉദയാസ്തമന പൂജ നടത്തിയ ചെമ്പൈ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 09:20 am IST
in Samskriti

ഗുരുവായൂര്‍: തന്റെ ജീവിതകാലത്ത് 40 ഉദയാസ്തമനപുജ വഴി പാട് സമര്‍പ്പിച്ചു ചെമ്പൈ സ്വാമി. അതിനുപുറമേ പ്രസിദ്ധ സംഗീതജ്ഞരായ എം.എസ്. സുബ്ബലക്ഷ്മി, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ എന്നിവരോട് ഗുരുവായൂരപ്പന്റെ ഉദയാസ്തമന പൂജാ മാഹാത്മ്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. അങ്ങനെ അവരും ഉദയാസ്തമന പൂജ നടത്തി. പ്രത്യേകം സംഗീതക്കച്ചേരിയും സമര്‍പ്പിച്ചു ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിനു പാത്രീഭൂതരായി.

ഇത്രയധികം ഉദയാസ്തമനപൂജ നടത്തിയും മറ്റുള്ളവരെക്കൊണ്ട് നടത്തിച്ചും സംഗീരാധന നടത്തിയും തന്നെ സേവിച്ച ആ മഹാനുഭാവന്റെ നാമം ലോകം അറിയട്ടെ എന്ന് ഗുരുവായൂരപ്പന്‍ തീര്‍ച്ചയായും കരുതിയോ? അത് ഗുരുവായൂരപ്പനും ചെമ്പൈ ഭാഗവതര്‍ക്കും മാത്രം അറിയാവുന്ന രഹസ്യം.

എന്തായാലും സംഗീതപ്രിയനായ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ ഭക്തനായ ചെമ്പൈ ഭാഗവതരുടെ പേരിലുള്ള ഉത്സവം ക്ഷേത്രത്തിനകത്ത് ആയിരുന്നപ്പോള്‍ ഗുരുവായൂരപ്പന്റെ മേല്‍ശാന്തിയും, മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ ആയപ്പോള്‍ ക്ഷേത്രം താന്ത്രികാചാര്യനും ഭദ്രദീപം തെളിയിച്ചാണ് 15 ദിവസത്തെ സംഗീതോത്സവത്തിനു ഗുരുവായൂരില്‍ തുടക്കമാകുന്നത്. ഇത് വാതപുരേശന്റെ നിശ്ചയം!

മൂന്നില്‍ നിന്നു 15 ദിനങ്ങളിലേക്ക്… വെള്ളിപ്പതക്കം സ്വര്‍ണപ്പതക്കമായി

കാലം കടന്നുപോയപ്പോള്‍ ചെമ്പൈ സംഗീതോത്സവം ലോകപ്രശസ്തിയിലേക്കെത്തി. തുടക്കത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന ഈ സംഗീതോത്സവം 5 ,7 ,10, 12 ,14, 15 ദിവസങ്ങളിലേക്കു നീണ്ടു. ഇതില്‍ പങ്കെടുക്കുന്ന സംഗീതജ്ഞരുടെ എണ്ണം ആയിരങ്ങള്‍ കടന്നു. വെള്ളി ലോക്കറ്റുകളും അഭിഷേക എണ്ണയും നല്‍കുന്ന സമ്പ്രദായം മാറി. പകരം കളഭവും, മറ്റു പ്രസാദങ്ങളും പാടാന്‍ വരുന്ന കുരുന്നുകള്‍ മുതല്‍ പ്രസിദ്ധ സംഗീതജ്ഞര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ദേവസ്വം വകയായി നല്‍കിത്തുടങ്ങി. അത് ഇന്നും തുടരുന്നു. ക്ഷേത്രം മതില്‍ക്കകത്ത് ഓലപ്പന്തല്‍കെട്ടി വേദിയൊരുക്കിയിരുന്ന ചെമ്പൈ സംഗീതോത്സവം ഭക്തജനങ്ങള്‍ക്കെല്ലാം സൗകര്യപ്രദമായ രീതിയില്‍ 1984-ല്‍ ഊട്ടുപുരയിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിശാലമായ ഹാളിലേക്ക് മാറ്റി.

ഔപചാരികമായ ഉദ്ഘാടനം മതില്‍ക്ക് പുറത്തും പിറ്റേന്ന് മതില്‍ക്കകത്ത് ഗുരുവായൂരപ്പന്റെ മേശ്ശാന്തി ഭദ്രദീപം കൊളുത്തിയശേഷം സംഗീതാരാധന ആരംഭിക്കുക എന്നതായിരുന്നു 1998 വരെ പതിവ്. 1998 മുതലാണ് ചെമ്പൈ സംഗീതോത്സവം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്കു മാറ്റിയത്.

പാട്ടുകാര്‍ക്ക് വെള്ളിലോക്കറ്റ് സമ്മാനിച്ചിരുന്ന സംഗീതോത്സവം 2005 മുതല്‍ മികച്ച കലാകാരന് ചെമ്പൈ ഭാഗവതരുടെ സ്മരണാര്‍ത്ഥം ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം എന്നപേരില്‍ 10 ഗ്രാം സ്വര്‍ണ്ണപ്പതക്കം ബഹുമതി നല്‍കുന്ന രീതിയിലേക്ക് മാറി. ചെമ്പൈ സംഗീതോത്സവം സംബന്ധിച്ച് ഒരു ദിവസത്തെ സെമിനാറും, ഉദ്ഘാടനചടങ്ങുകളും 51 വര്‍ഷമായി നടക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനവും കൊണ്ട് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം മൂവായിരത്തിലധികം സംഗീതജ്ഞര്‍ പങ്കെടുക്കുന്ന ഒരു മഹോത്സവമായി തീര്‍ന്നിരിക്കുന്നു.

Tags: Guruvayur srikrishna templeGuruvayoor Chembai Music FestivalUdayastamana Pujas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ ഉയരുന്ന സൂപ്പര്‍ സ്പെഷ്യാല്‍റ്റി ആശുപത്രിക്ക് മുകേഷ് അംബാനിയുടെ സഹായം; 56 കോടി നല്‍കും; തറക്കല്ലിടല്‍ ജൂലായ് 30ന്

പുതിയ വാര്‍ത്തകള്‍

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

എസ്എസ്എൽസി ഫലം വെള്ളിയാഴ്ച

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

ധുരന്ധറിന് പ്രതികാരമായി മേരാ ലിയാരി ഇറക്കി പാകിസ്ഥാൻ ; കാണാൻ അഭിനേതാക്കളുടെ ബന്ധുക്കൾ പോലുമില്ല , വിറ്റത് 22 ടിക്കറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.