കൊച്ചി : പ്രബുദ്ധ കേരളത്തിലെ പമ്പര വിഡ്ഢികൾ വയനാട്ടിൽ പ്രിയങ്കയ്‌ക്ക് വോട്ട് ചെയ്യാൻ പോകുന്ന വയനാട്ടുകാർ തന്നെയാണന്ന് ക്രിസ്ത്യൻ സംഘടനയായ കാസ . എം പി എന്നാൽ ആ മണ്ഡലത്തിൽ എന്നും നിങ്ങളോടൊപ്പം ഉണ്ടാവുന്ന ആളായിരിക്കണമെന്നും ഉണ്ടംപൊരി തിന്നുന്നതോ , കൊന്ത നൽകുന്നതോ , മുൻകൂട്ടി തീരുമാനിച്ച് വീട്ടിൽ വന്നു കയറി കുടുംബാംഗങ്ങളെ കെട്ടിപ്പിടിക്കുന്നതോ പള്ളിയിൽ വന്ന് തിരി കത്തിച്ചു പ്രാർത്ഥിക്കുന്നതായി ഡ്രാമ നടത്തുന്നതോ അല്ല ഒരു ലോക്സഭാ എംപിക്ക് വേണ്ട യോഗ്യതയെന്നും കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അഞ്ചു വർഷക്കാലം രാഹുൽഗാന്ധി വയനാടിന്റെ എംപിയായിരുന്നിട്ട് എന്ത് നേട്ടമാണ് വയനാടിന് ഉണ്ടായിട്ടുള്ളതെന്നും കാസ ചോദിക്കുന്നു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
വയനാട്ടിലെ ജനങ്ങളെ നിങ്ങൾ ഇനിയും വിഡ്ഢികളാകരുത്.
പ്രബുദ്ധ കേരളത്തിലെ പമ്പര വിഡ്ഢികൾ ആരാണെന്ന് ചോദിച്ചാൽ ഇപ്പോൾ നിസംശയം പറയാം വയനാട്ടിൽ അടിച്ചേൽപ്പിക്കപ്പെട്ട റീ ഇലക്ഷനിൽ പ്രിയങ്ക വദേരയ്‌ക്ക് വോട്ട് ചെയ്യാൻ പോകുന്ന വയനാട്ടുകാർ തന്നെയാണെന്ന് !!
ഇന്ദിരാ ഗാന്ധിയും , രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും സഞ്ജയ് ഗാന്ധിയും എല്ലാം മത്സരിച്ച അമേഠിയിലും റായ്ബറലേയിലും മത്സരിക്കാതെ കഴിഞ്ഞ തവണ 2019-ൽ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്നു മത്സരിക്കേണ്ടി വന്നത് തൻറെ ഗുണം തിരിച്ചറിഞ്ഞ ഉത്തരേന്ത്യൻ ജനത തന്നെ തോൽപ്പിക്കും എന്നുള്ള പരാജയഭീതി മൂലമാണ് …….. അത് ശരിയ്‌ക്കും വിധം അന്ന് അമേഠിയിലും വയനാട്ടിലും ഒരേ പോലെ രാഹുൽ മത്സരിച്ചെങ്കിലും വയനാട്ടിലെ പ്രബുദ്ധർ മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ അമേഠിയിലെ ഗ്രാമീണർ ഉൾപ്പെടുന്ന സാധാരണ ജനങ്ങൾ രാഹുലിനെ തോൽപ്പിച്ചു തള്ളിക്കളയുകയാണ് ഉണ്ടായത്.
അങ്ങനെ ഭാരതത്തിലെ VVIP യായ ഒരു MPയെ വയനാടുകാർക്ക് ലഭിച്ചു !
എന്നിട്ട് 2019 മുതൽ 2024 വരെയുള്ള അഞ്ചു വർഷക്കാലം രാഹുൽഗാന്ധി വയനാടിന്റെ എംപിയായിരുന്നിട്ട് എന്ത് നേട്ടമാണ് വയനാടിന് ഉണ്ടായിട്ടുള്ളത് ആർക്കെങ്കിലും ഒന്ന് ചൂണ്ടിക്കാട്ടാമോ ???
🔶 ഭാരതത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന VIP യായ രാഹുൽ ഗാന്ധി പാർലമെൻറിൽ തന്റെ മണ്ഡലത്തിനു വേണ്ടി ഉയർത്തുന്ന ഏതൊരു വിഷയവും ചർച്ച ചെയ്യപ്പെടും ശ്രദ്ധിക്കപ്പെടും അതിനു പരിഹാരം ഉണ്ടാകും എന്നിരിക്കെ ഏതു വിഷയത്തിലാണ് ആ അഞ്ചു വർഷത്തിനിടയിൽ തന്റെ മണ്ഡലമായ വയനാടിന് വേണ്ടി പാർലമെൻറിൽ എഴുന്നേറ്റുനിന്ന് രാഹുൽ സംസാരിച്ചിട്ടുള്ളത് ???
🔶 റബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ കാര്യത്തിൽ ഏതിലെങ്കിലും രാഹുൽ പാർലമെൻറിൽ ശബ്ദിച്ചിരുന്നോ ???
🔶 തന്റെ മണ്ഡലത്തിലെ തനിക്കു വോട്ട് ചെയ്ത ജനങ്ങളെ ആനയും പുലിയും കരയുടെയും വേട്ടയാടി കൊല്ലുമ്പോൾ അതിനെതിരെ രാഹുൽ എന്തെങ്കിലും ഒരു നിലപാട് പാർലമെന്റിന് അകത്തോ പുറത്തോ എടുത്തിട്ടുണ്ടോ ???
🔶 വന്യജീവി നിയമം മാറ്റി എഴുതണമെന്നും കൃഷിയിടത്തിൽ നാശം ഉണ്ടാക്കുകയും കർഷകരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടു മൃഗങ്ങളെ വെടിവെക്കാനുള്ള ലൈസൻസ് കർഷകർക്ക് നൽകണമെന്നും രാഹുൽ എപ്പോഴെങ്കിലും പാർലമെന്റിൽ ആവശ്യപ്പെട്ടിട്ടുണ്ടോ ???
🔶 വനത്തിന്റെയും വന്യജീവിയുടെയും പരിപാലനത്തിനും വനാതിർത്തികളിലെ സുരക്ഷാ വേലികൾക്കും മറ്റുമായി കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്ന ഫണ്ട് അപര്യാപ്തം ആണെന്നോ , ആ തുക സംസ്ഥാന സർക്കാർ കൃത്യമായി ചിലവഴിക്കാത്തതിനെപ്പറ്റിയോ പാർലമെൻറ് അകത്തോ പുറത്തോ രാഹുൽ ഗാന്ധി ഒരിക്കലെങ്കിലും ശബ്ദിച്ചിട്ടുണ്ടോ ???
🔶 മലയോര കർഷകരെ കുടിയിറക്കുവാൻ ഉദ്ദേശിച്ചു തന്നെ നിശ്ചയിച്ച ബഫർ സോണിന്റെ നിലവിലെ രീതിക്കു വേണ്ടി കടുംപിടുത്തം പിടിച്ചത് കോൺഗ്രസിന്റെ നേതാവായിരുന്നു വി ഡി സതീശൻ ആയിരുന്നല്ലോ , അത് പുനർ നിശ്ചയിക്കണമെന്ന് ഒരിക്കലെങ്കിലും രാഹുൽ അഭിപ്രായപ്പെട്ടിട്ടുണ്ടോ ???
🔶 കഴിഞ്ഞ അഞ്ചു വർഷക്കാലം വയനാടിന്റെ അടിസ്ഥാന വികസനത്തിന് വേണ്ടി എന്താണ് രാഹുൽ ഗാന്ധി ചെയ്തിട്ടുള്ളത് ? ഏതെങ്കിലും ഒരു പദ്ധതി പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുണ്ടോ ???
🔶ഒരു നല്ല ഒരു ഹോസ്പിറ്റൽ ഇല്ലാത്തതിന്റെ പേരിൽ വയനാട്ടിൽ നിന്നുമുള്ള അപകടത്തിൽ പെടുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വരുന്നതിനിടയിൽ വയനാടൻ ചുരത്തിലെ ബ്ലോക്കിൽപ്പെട്ട് നിരവധി ജീവനുകൾ ആംബുലൻസിനുള്ളിൽ വച്ച് പൊലിയുമ്പോൾ ഒരു നല്ല ഹോസ്പിറ്റലിനു വേണ്ടി രാഹുൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഒരു ചെറുവിരൽ അനക്കിയിട്ടുണ്ടോ ???
🔶 സമ്പന്നനായ രാഹുൽ ഗാന്ധി ഉത്തരേന്ത്യക്കാർ വരെ തന്നെ തള്ളിക്കളഞ്ഞിട്ടും തന്നെ വിജയിപ്പിച്ചു മാനം രക്ഷപ്പെടുത്തിയ വയനാട്ടുകാരോടുള്ള നന്ദി സൂചകമായി സ്വന്തം കയ്യിൽ നിന്നും എന്തെങ്കിലും ഒരു പദ്ധതിക്കുവേണ്ടി പണം നൽകിയിട്ടുണ്ടോ ???
🔶കേരളത്തിൽ നിന്നുള്ള മറ്റു എംപിമാരെ വെച്ച് നോക്കുമ്പോൾ വയനാടിന്റെ ജനപ്രതിനിധിയായ രാഹുൽഗാന്ധി ശരാശരി നിലവാരം പോലും പുലർത്തിയ എംപി ആയിരുന്നില്ല എന്നതല്ലേ സത്യം ???
🔶 ഇപ്രാവശ്യവും പരാജയഭീതി കാരണം ഉത്തരേന്ത്യയിലും വയനാട്ടിലും ഒരേപോലെ രാഹുൽ മത്സരിച്ചപ്പോൾ കൂടുതൽ ഭൂരിപക്ഷം നൽകിയ വയനാട്ടിലെ ജനങ്ങളോട് ഒപ്പം നിന്നല്ലേ രാഹുൽ മാന്യത കാണേണ്ടത് ? പകരം കൂടുതൽ ഭൂരിപക്ഷം നൽകിയ ജനങ്ങളെ പറ്റിച്ചുകൊണ്ട് ഉത്തരേന്ത്യക്കാരുടെ MP യായി നിന്നുകൊണ്ട് വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയല്ലേ ചെയ്തത് ???
🔶തനിക്ക് വൻഭൂരിപക്ഷം നൽകിയ മണ്ഡലം ഉപേക്ഷിച്ച് അവിടെ വീണ്ടും ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചത് തന്നെ പെങ്ങളെ ആസ്ഥാനത്ത് നിർത്തിയാൽ വിഡ്ഢികളായ വയനാട്ടുകാർ വീണ്ടും ജയിപ്പിച്ചോളും എന്നുള്ള രാഹുലിന്റെ വിശ്വാസമല്ലേ അതിന് കാരണം ???
🔶ഒരു വിഐപി വന്ന് മത്സരിച്ചത് കൊണ്ട് വയനാട് വിഐപി മണ്ഡലം ആവുകയില്ല മറിച്ച് വയനാടിന്റെ സ്പന്ദനങ്ങൾ അറിയാവുന്ന ഒരാളാണ് വയനാട്ടിലെ വേണ്ടത് എന്ന് കഴിഞ്ഞ ലോക്സഭാ ഇലക്ഷന് മുൻപ് മാനന്തവാടി ബിഷപ്പ് പറഞ്ഞതല്ലേ ശരി ???
അതെ അതാണ് ശരി …….. അല്ലാതെ ഉണ്ടംപൊരി തിന്നുന്നതോ , കൊന്ത നൽകുന്നതോ , മുൻകൂട്ടി തീരുമാനിച്ച് വീട്ടിൽ വന്നു കയറി കുടുംബാംഗങ്ങളെ കെട്ടിപ്പിടിക്കുന്നതോ പള്ളിയിൽ വന്ന് തിരി കത്തിച്ചു പ്രാർത്ഥിക്കുന്നതായി ഡ്രാമ നടത്തുന്നതോ അല്ല ഒരു ലോക്സഭാ എംപിക്ക് വേണ്ട യോഗ്യത. ………
മറിച്ച് അയാൾ ആ മണ്ഡലത്തിൽ എന്നും നിങ്ങളോടൊപ്പം ഉണ്ടാവുന്ന ആളായിരിക്കണം , അയാളോട് നിങ്ങൾക്ക് നിങ്ങളുടെ ഭാഷയിൽ തന്നെ സംസാരിക്കാൻ കഴിയണം , നിങ്ങളുടെ പ്രശ്നങ്ങൾക്ക് വേണ്ടി അയാളുടെ മുന്നിൽ നിങ്ങൾക്ക് നിർഭയമായി ചൊല്ലുവാൻ കഴിയണം , അയാൾ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടാവണം.
ഇനി നിങ്ങൾ ചിന്തിക്കുക വയനാട്ടിൽ ആർക്കു വോട്ട് ചെയ്യണമെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: