ആലപ്പുഴ: എല്ലാ ദേവതാ സങ്കല്പങ്ങളും ഒരേ ചൈതന്യത്തിന്റെ പ്രതിരൂപങ്ങളാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള സംസ്കൃത പഠന ഉന്നതാധികാര സമിതിയംഗം ഡോ. എ. വി. നടേശന് പറഞ്ഞു. എസ്എന്‍ഡിപി വൈദിക യോഗത്തിന്റെ സംസ്ഥാന തല നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
എല്ലാ ആചാരങ്ങളും പ്രപഞ്ചത്തിന്റെ സുസ്ഥിരതയ്ക്കും മനുഷ്യനെ നവീകരിക്കാനുമുള്ളതാണ്. ഇങ്ങനെ ഗുരുദേവന് പുതുക്കി നിശ്ചയിച്ച തന്ത്രാഗമ വിജ്ഞാനം രാജ്യത്തെ എല്ലാ ക്ഷേത്രങ്ങള്‍ക്കും മാതൃകയാവണം. അതിനായുള്ള പഠനപരിശീലനം നല്‍കുന്നതിനുള്ള തന്ത്രവിദ്യാകേന്ദ്രം കാലത്തിന്റെ അനിവാര്യതയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം ഇത്തരം പരിശ്രമങ്ങളെ അങ്ങേയറ്റം സഹായിക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ സംഘടനാ സെക്രട്ടറി സന്തോഷ് ശാന്തി അധ്യക്ഷനായി.
എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍മാരായ പി.ടി. മന്മഥന്, പി.എസ്.എന്‍. ബാബു, വൈദികയോഗം കേന്ദ്ര സമിതി പ്രസിഡന്റ് വൈക്കം ബെന്നിശാന്തി, സെക്രട്ടറി ഷാജി ശാന്തി ചേര്‍ത്തല എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വൈക്കം ബെന്നി ശാന്തി (പ്രസിഡന്റ്)വൈസ് പ്രസിഡന്റുുമാരായി ശിവദാസന്‍ ശാന്തി, ഷിബു ശാന്തി, രഞ്ജന്‍ ശാന്തി എന്നിവരെയും സെക്രട്ടറിയായി സന്തോഷ് ശാന്തി കുട്ടനാട്, ജോയിന്റ് സെക്രട്ടറിമാരായി അഖില്‍ ശാന്തി, നന്ദകുമാര്‍ ശാന്തി, സനീഷ് ശാന്തി, വിശ്വംഭരന് ശാന്തി ഷാജി ശാന്തി ചിങ്ങവനം എന്നിവരെയും തിരഞ്ഞെടുത്തു. സുന്ദരന്‍ ശാന്തി, അശോകന് ശാന്തി, രാഹുല്‍ ശാന്തി, മഹേഷ് ശാന്തി, സതീഷ് ശാന്തി, സൗമിത്രന്‍ തന്ത്രി, വിപിന്‍രാജ് ശാന്തി, രതീഷ് ശാന്തി, അജിത് ശാന്തി, ചിത്രന് ശാന്തി, ജോഷി ശാന്തി എന്നിവരാണ് കൗണ്‍സിലംഗങ്ങള്‍. വൈദികയോഗം തന്ത്രവിദ്യാപീഠം ആചാര്യന്മാരായി ഷാജി ശാന്തി ചേര്‍ത്തല, ജിതിന് ഗോപാലന് തന്ത്രി കോട്ടയം എന്നിവരെയും തിരഞ്ഞെടുത്തു. രണ്ടു ദിവസത്തെ ക്യാമ്പ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: