Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശാവതാരവും മനുഷ്യനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 06:39 am IST
in Samskriti

ദശാവതാരങ്ങളെ അവതാരത്തിലുപരിയായി ചിന്തിച്ചാല്‍ വളരെ മനോഹരമായി നമുക്ക് നമ്മുടെ തന്നെ ഭാവമാക്കാനാകും. മനുഷ്യന്റെ എവല്യൂഷനായി തന്നെ നമുക്ക് ദശാവതാരങ്ങളെ മാറ്റാനാകും. മത്സ്യം മുതല്‍ കല്‍കി വരെയുള്ള അവതാരങ്ങളെ മറ്റൊരു തരത്തില്‍ ചിന്തിക്കുന്നത് വളരെ രസകരവും അവതാരതത്ത്വം മനസ്സിലാക്കാനും സാധിക്കും.

മത്സ്യം
മത്സ്യം ആണ് ആദ്യത്തെ അവതാരം. മത്സ്യം തൊട്ടുകൂട്ടുക എന്ന വാചകം നാം ഓര്‍ക്കാറുമുണ്ട്. എന്തുകൊണ്ടാണ് മത്സ്യാവതാരം തന്നെ ആദ്യം? സംസാരസാഗരത്തില്‍ ഉഴറുന്ന നമ്മെ തന്നെ മത്സ്യമായി കണ്ടാല്‍ മതിയാകും. സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ ഏതൊരു വ്യക്തിയും ശുദ്ധതത്ത്വത്തെ മനസ്സിലാക്കുവാന്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രാണനെ സ്വാധീനിക്കുക. ഈ സംസാരസാഗരത്തില്‍ നിന്ന് ഉയരുവാനുള്ള ആഗ്രഹം വരുമ്പോള്‍ ആദ്യം വേണ്ടത് പ്രാണനെ അടക്കുക എന്നതാണ്. യോഗദര്‍ശനത്തെ ആധാരമാക്കി നോക്കുകയാണെങ്കില്‍ ഇഡ-പിംഗള നാഡികളെയാണ് മത്സ്യം കാണിക്കുന്നത്. കാരണം ശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം തന്നെ ഇവയെ ഗംഗയും യമുനയുമായിയാണ് പറയുന്നത്. അതിലെ മത്സ്യങ്ങളായിട്ടാണ് ഈ രണ്ട് നാഡിയെ തുലനം ചെയ്യുന്നത്. ഇവിടെയും കുണ്ഡലിനിശക്തിയെ ഉയര്‍ത്തുന്നതിനുള്ള ആദ്യ പടിയായി നാഡി ശുദ്ധി ചെയ്യുക എന്നര്‍ത്ഥം.

കൂര്‍മം
മത്സ്യം കഴിഞ്ഞാല്‍ അടുത്തത് കൂര്‍മാവതാരമാണ്. കൂര്‍മം എന്നത് എപ്പോഴും നാം ക്ഷേത്രങ്ങളില്‍ കാണുന്നതാണ്. കൂര്‍മത്തെ എന്തിനാണ് അമ്പലത്തില്‍ വച്ചിരിക്കുന്നത് എന്നു ആലോചിച്ചാല്‍ വളരെ എളുപ്പമായി പറയാം. കയ്യും തലയും കാലും ഉള്ളിലേക്ക് വലിച്ചാല്‍ കൂര്‍മത്തിന് പ്രകൃതിയിലെ എല്ലാത്തില്‍ നിന്ന് പിന്‍വലിയാം. കൂര്‍മത്തെ നമ്മുടെ പഞ്ചേന്ദ്രിയവുമായി ബന്ധിപ്പിച്ചാല്‍ ശ്വാസനിയന്ത്രണം മാത്രമല്ല, മനോനിയന്ത്രണത്തിന് വേണ്ടത് നമ്മുടെ രൂപ രസ ഗന്ധ സ്പര്‍ശ ശബ്ദം തുടങ്ങിയ എല്ലാത്തില്‍ നിന്നും പിന്‍വലിഞ്ഞ് പഞ്ചേന്ദ്രിയങ്ങളേയും അടക്കണം. അതായത് ഉള്‍വലിയണം എന്നര്‍ത്ഥം. അതാണ് കൂര്‍മാവതാരം. സാധകന്‍ എല്ലായ്‌പ്പോഴും പ്രകൃതിയുടെ മായാവലയത്തില്‍ നിന്ന് ഉള്‍വലിയണം എന്നര്‍ത്ഥം…

വരാഹം
വരാഹം എങ്ങിനെയാണോ ചളിയില്‍ കിടക്കുന്നത് അതെ പോലെ തന്നെയാണ് മനുഷ്യരും. അവിടെ സ്ഥൂലരൂപമായ ചളിയിലാണെങ്കില്‍ നാം കിടക്കുന്നത് ലോഭമോഹ മദ മാത്സര്യാദികളായ ചളിയിലാണ്. ആദ്യത്തെ പടിയായ പ്രാണനേയും പഞ്ചേന്ദ്രിയങ്ങളേയും അടക്കുമ്പോള്‍ പ്രകൃതിയുടെ എല്ലാ മായയില്‍ നിന്നും മാറി നമുക്ക് ഭൂമിയെ ഉയര്‍ത്താനാകും. സാത്വികമായ അഭിവാഞ്ച ഉണ്ടാകുമ്പോള്‍ സ്വയം കാമക്രോധാദികളാകുന്ന സമുദ്രത്തിലേക്ക് ഇറങ്ങി അവയെ നശിപ്പിച്ച് സ്വന്തം സത്ത്വസ്വരൂപത്തെ ഉയര്‍ത്തണം. വരാഹം ഭൂമിയെ ഉയര്‍ത്തുന്നു എന്നു പറയുന്നതും ഇതുകൊണ്ട് തന്നെ. ഭൂമിയെ എപ്പോഴും മൂലാധാരമായാണ് പറയുക. അതായത് ഒരു സാധകന്റെ ആദ്യ പടി സ്വന്തം സത്വശുദ്ധിയെ ചളിയില്‍ നിന്നു ഉയര്‍ത്തുക എന്നത് തന്നെ.

നരസിംഹം
മനുഷ്യരുടെ ഉയര്‍ച്ചയില്‍ പകുതി മനുഷ്യനും പകുതി മൃഗവും ആയ സ്വരൂപം ആയി മാറുന്നു. അതായത് തമോഗുണപ്രധാനിയായ രൂപം.

ആദ്യപടിയായി നമുക്ക് എപ്പോഴും മൃഗസ്വരൂപം ആണ്. അതായത് തമോഗുണം. സംഹാരരൂപിയായ നരസിംഹം എപ്പോഴും തമോരൂപിയായി നില്‍ക്കുന്നു. പക്ഷെ അതോടൊപ്പം തന്നെ നല്ല ഗുണവും. സ്‌നേഹം, ദയ ഇങ്ങിനെ മാറി മാറി വരുന്നു. അതാണ് പകുതി മനുഷ്യനും പകുതി മൃഗവും. എപ്പോഴും മനുഷ്യന്റെ സ്വാഭാവികമായ മൃഗസ്വരൂപവും മനുഷ്യസ്വരൂപവും മാറി മാറിവരുന്നത് തന്നെയാണ് നാം നരസിംഹത്തില്‍ കാണുന്നത്.

വാമനന്‍
വാമനന്‍ ജനിച്ചപ്പോഴെ തന്നെ വളര്‍ന്നവനായി എന്നാണ് പറയുന്നത്. അതായത് മനുഷ്യന്‍ മൃഗത്തില്‍ നിന്ന് പൂര്‍ണരൂപമായ മനുഷ്യനിലേക്ക് എത്തിച്ചേരുന്നു എന്നര്‍ത്ഥം. എപ്പോഴാണോ മനുഷ്യനില്‍ ഭാവശുദ്ധിയും ചിത്തശുദ്ധിയും ഉണ്ടാകുന്നത്, അവിടെ തത്ത്വബോധം ഉണ്ടാകുന്നു. ഒന്നുകൂടി പറഞ്ഞാല്‍ പഞ്ചേന്ദ്രിയങ്ങളും, പഞ്ചഭൂതങ്ങളും, പഞ്ചകോശങ്ങളും ചേര്‍ന്ന ഭൂരൂപമാണ് വാമനന്‍. ചെറിയ രൂപമായ വാമനന്‍. പക്ഷെ മൂന്നുലോകങ്ങളേയും അളക്കുവാന്‍ യോഗ്യനായിട്ടും സ്വയം വിനീതനായി നില്‍ക്കുന്ന ഭാവവും വാമനനാണ്. അതായത് ഒരു സാധകന്‍ ആദ്യം പഠിക്കേണ്ട പാഠം ശാസ്ത്രാഹങ്കാരത്തേയും സ്വാഭാവമാകുന്ന അഹങ്കാരത്തേയും കളയുക എന്നതാണ്.

പരശുരാമന്‍
ബ്രാഹ്‌മണനാണെങ്കിലും പരശുരാമന്‍ രജോഗുണം കാണിക്കുന്നു. ക്ഷത്രിയന്മാരെ നിഗ്രഹിക്കുക എന്ന് കാണിക്കുമ്പോള്‍ ഇവിടെ സാധകന്റെ രജോഗുണങ്ങളുമായി ഉള്ള യുദ്ധത്തെ കാണിക്കുന്നു. പരശു കൊണ്ട് സ്വന്തം അമ്മയെ വധിക്കുന്നതിലൂടെ സാധകനില്‍ ഉണ്ടാകേണ്ട വിരക്തിഭാവത്തേയും പരശുരാമന്‍ പഠിപ്പിച്ചുതരുന്നു. സാധകന് രജോഗുണം എപ്പോഴും മുമ്പിലേക്കുള്ള പാതയെ തടസ്സപ്പെടുത്തുന്നു അതുകൊണ്ട് തന്നെ അവയെ നശിപ്പിക്കുക എന്നതാണ് ആദ്യപടി.

ശ്രീരാമന്‍
അടുത്തത് ശ്രീരാമനാണ്. അവിടെ രജോ ഗുണത്തില്‍ നിന്ന് മുക്തനായി പൂര്‍ണരൂപമായ, സത്വഗുണപ്രധാനിയായ മനുഷ്യനായി മാറുന്നു. ഉത്തമപുരുഷനായ രൂപം. അതുകൊണ്ട് തന്നെയാണ് ശ്രീരാമനെ ഉത്തമപുരുഷനെന്ന് നാം പറയുന്നത്. അതായത് ഒരു സാധകന്‍ സ്വയം എല്ലാ ദുര്‍ഗുണങ്ങളേയും നശിപ്പിച്ച് ഉത്തമപുരുഷനായി മാറുന്നു എന്നര്‍ത്ഥം.

ബലരാമന്‍
ബലരാമന്റെ അര്‍ത്ഥം എടുത്താല്‍ ബലേന രാമോ രമണം യസ്യ എന്നാണ്. ബലം എന്നതിന് ആകട്ടെ ബലതേ വിപക്ഷാന്‍ ഹന്തീതി. എല്ലാ ക്രോധമോഹ മദമാത്സ്യര്യാദികളേയും ത്രിഗുണങ്ങളേയും നശിപ്പിച്ച് ത്രിഗുണാതീതിനായി ശുദ്ധസ്വരൂപമായ ജ്ഞാനത്തില്‍ രമിക്കുന്നവനായി മാറുന്നവനാണ് ബലരാമന്‍. അവിടെ സാധകള്‍ ശുദ്ധമുക്തരൂപമായി ത്രിഗുണതീതനായി മാറുന്നു.

ശ്രീകൃഷ്ണന്‍
ശ്രീകൃഷ്ണന്‍ ത്രിഗുണസ്വരൂപത്തെ അതായത് മായയെ അറിഞ്ഞ് ത്രിഗുണാതീതനായി ജീവിക്കുന്നു. അതായത് മനുഷ്യനും സത്യത്തെ അറിഞ്ഞ് – അതായത് മായയെമനസ്സിലാക്കി ജീവിതത്തെ ലീലയായി ആടണം എന്നര്‍ത്ഥം. ജീവിതത്തില്‍ ഒരു സമയവും കൃഷ്ണനെന്ന വ്യക്തിയില്‍ ദുഃഖത്തെ കാണിക്കുന്നവനായി പറയാറില്ല. ഇതെല്ലാം മായയാണെന്ന് അറിഞ്ഞു ത്രിഗുണാതീതനായി ജീവിതത്തെ സാധകന്‍ സ്വീകരിക്കണം എന്ന് ശ്രീകൃഷ്ണാവതാരം കാണിച്ചുതരുന്നു.

കല്‍ക്കി
രൂപമില്ലാത്ത ഒന്ന്. മത്സ്യത്തില്‍ നിന്ന് തുടങ്ങി കല്‍ക്കിയിലെത്തുമ്പോള്‍ സാധകന്‍ സ്വയം ബ്രഹ്‌മസ്വരൂപമായി മാറുന്നു. ബ്രഹ്‌മജ്ഞഃ ബ്രഹ്‌മൈവ ഭവതി.. രൂപമില്ലാത്ത ശുദ്ധബ്രഹ്‌മസ്വരൂപം. അതാണ് കല്‍ക്കി

Tags: HinduismVedasdasavatharamincarnations of Sri Maha Vishnu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

Samskriti

സംന്യാസിമാരും കാവിവസ്ത്രവും

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Samskriti

പൂര്‍വ്വമീമാംസ…

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.