Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അതിര്‍ത്തിയിലും ദീപാവലി മധുരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 08:06 am IST
in Editorial
അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കിയതിന്റെ
ആഹ്ലാദത്തില്‍ ജമ്മു കശ്മീരിലെ ലേയില്‍ ഭാരത-ചൈനീസ് സൈനികര്‍ ദീപാവലി മധുരം കൈമാറുന്നു

അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദത്തില്‍ ജമ്മു കശ്മീരിലെ ലേയില്‍ ഭാരത-ചൈനീസ് സൈനികര്‍ ദീപാവലി മധുരം കൈമാറുന്നു

വെളിച്ചത്തിന്റെ ഉത്സവമാണല്ലോ ദീപാവലി. പൂത്തുനില്‍ക്കുന്ന ചിരാതുകളിലൂടെ നമ്മള്‍ വെളിച്ചത്തെ ആദരിക്കുന്ന ദിവസം. വെളിച്ചം പലവിധമുണ്ട്. സൂര്യന്റെ വെളിച്ചം, ദീപത്തിന്റെ വെളിച്ചം, അറിവിന്റെ വെളിച്ചം, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വെളിച്ചം അങ്ങനെ പലതും. എല്ലാം മധുരം പകര്‍ന്നു തരുന്ന അനുഭവം തന്നെ. അതുകൊണ്ടാകാം ദീപാവലി നാളില്‍ മധുര പലഹാരത്തിനു പ്രാധാന്യം കൈവന്നത്. ഭാരത-ചൈനീസ് അതിര്‍ത്തിയില്‍ ഇന്നലെ ഇരു രാജ്യത്തേയും സൈനികര്‍ പങ്കുവച്ചത് അത്തരം അനുഭവസുഖമുള്ളൊരു പ്രകാശോത്സവമായിരുന്നു. അവര്‍ പരസ്പരം മധുരം കൈമാറി ദീപാവലി ആഘോഷിച്ചു. അതിര്‍ത്തിക്ക് അപ്പുറത്തുള്ളവര്‍ക്ക് അതൊരു പുത്തന്‍ അനുഭവമായിരുന്നിരിക്കാം. ദീപാവലി ചൈനക്കാര്‍ക്ക് അന്യമാണല്ലോ. പക്ഷേ, ഭാരതത്തിന്റെ പരമ്പരാഗത ആഘോഷത്തില്‍ പങ്കുചേരാന്‍ അവര്‍ മനസ്സുകൊണ്ടു തയ്യാറായത്, അതിലടങ്ങിയ സൗഹൃദത്തിന്റെ മധുരം നുകരാനായിരുന്നിരിക്കാം. മധുരത്തിന് അതിര്‍വരമ്പുകളില്ലല്ലോ.

വ്യത്യസ്ഥതയും വൈവിധ്യവും നിലനില്‍ക്കുമ്പോഴും മനുഷ്യന്‍ എന്ന നിലയില്‍ മറ്റുള്ളവരുടെ സന്തോഷത്തിലും ആഘാഷത്തിലും പങ്കുകൊള്ളാന്‍ കഴിയുക എന്നതാണ് ഉത്സവങ്ങള്‍ നമുക്കു തരുന്ന ഏറ്റവും മൂല്യമുള്ള കാര്യം. അതിര്‍ത്തിയിലെ ഈ ആഘോഷത്തിന് പിന്നില്‍ അത്തരമൊരു വലിയ സന്ദേശമുണ്ട്. ഏറ്റുമുട്ടലുകളുടേയും പിടിച്ചെടുക്കലുകളുടേയും ചെറുത്തു നില്പുകളുടേയും നീണ്ട കാലത്തിനു ശേഷം തിരിച്ചറിവിന്റെ പാതയിലൂടെ പരസ്പര സൗഹൃദത്തിലേക്കു വന്നതിന്റെ തുടര്‍ച്ചയാണത്. ഭാരതം ഭാരതമായും ചൈന ചൈനയായും നില്‍ക്കുമ്പോഴും മനുഷ്യനും മനുഷ്യനുമായിത്തന്നെ പെരുമാറാനുള്ള മാനസിക നിലവാരത്തിന്റെ സൂചനയുമാണ്.

പഴയ കോണ്‍ഗ്രസ് ഭരണകാലത്തെ ഇന്ത്യ-ചീന ഭായിഭായി ചങ്ങാത്തമല്ലിത്. അക്കാര്യം ചൈനയ്‌ക്കും അറിയാം. കരുത്തന് കരുത്തനെ തിരിച്ചറിയാന്‍ കഴിയും. അഥവ, കരുത്തനു മാത്രമേ കരുത്തനെ തിരിച്ചറിയാനാവൂ. ഇന്ന് ചൈന, ഭാരതത്തിന്റെ കരുത്തു തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ സൂചനകള്‍ പല രീതിയില്‍ പ്രകടമാകുന്നുണ്ട്. അതു പലരേയും അലോസരപ്പെടുത്തുന്നുമുണ്ട്. ഭാരതത്തിന്റെ മണ്ണിലേക്ക് കടന്നു കയറാനുള്ള വ്യഗ്രത ചൈന ഉപേക്ഷിച്ചതും കയ്യേറിയ ഭാഗത്തു നിന്നു പിന്‍മാറിയതും സൗഹൃദത്തിന്റെ വഴിയിലേക്ക് ഇറങ്ങിവന്നതും, ഇന്നത്തെ ഭാരതം പഴയ ഇന്ത്യയല്ല എന്ന തിരിച്ചറിവുകൊണ്ടാണ്. ചൈനയുടെ കരുത്തിനെ അംഗീകരിക്കുമ്പോള്‍ത്തന്നെ, ഭാരതത്തിന്റെ കരുത്ത് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന സത്യവും അംഗീകരിക്കേണ്ടിയിരിക്കുന്നു. ഭാരതത്തില്‍ത്തന്നെ പലര്‍ക്കും ദഹിക്കാത്ത സത്യമാണത്. ഭാരതത്തില്‍ ഇരുന്നുകൊണ്ടു ചൈനയ്‌ക്കു വേണ്ടി സംസാരിക്കുന്നവര്‍ കണ്‍തുറന്നു കാണേണ്ടതും ഉള്ളുതുറന്ന് അറിയേണ്ടതുമാണ് ഇതൊക്കെ. അതിര്‍ത്തിയിലെ പഴയ സ്ഥാനങ്ങളിലേയ്‌ക്ക് ഇരു സൈന്യങ്ങളും പിന്‍മാറാനും പട്രോളിങ് തുടരാനും, സമാധാനപരമായി തിരുമാനമെടുക്കാനും ചൈന തയ്യാറായത് ഈ തിരിച്ചറിവുകൊണ്ടുതന്നെയാണ്. ചൈനയോടെന്നല്ല, ലോകത്തിലെ ഏതു രാഷ്‌ട്രത്തോടും രാഷ്‌ട്രത്തലവനോടും നേര്‍ക്കുനേര്‍ നിന്നു സ്വന്തം നിലപാടു പ്രഖ്യാപിക്കാനുള്ള തന്റേടം ആര്‍ജിച്ച രാഷ്‌ട്രമാണിന്ന് ഭാരതം. അത്തരം ശക്തിയോട് അടുത്തുനി
ല്‍ക്കാന്‍ ഏതു ശക്തനും താത്പര്യം കാണിക്കും. അതാണ് ചൈനയുടെ സൗഹൃദ സമീപനത്തില്‍ കാണുന്നതും. കേവലമൊരു ദീപാവലി ആഘോഷമല്ല, ഭാരതത്തിന്റെ കരുത്തിന്റെ സ്വയം പ്രഖ്യാപനമാണ് അതിര്‍ത്തിയില്‍ നടന്നത്.

ഭാരതത്തിനു പുറത്ത് ഇതിലൊക്കെ അസ്വസ്ഥത അനുഭവിക്കുന്നത് പാകിസ്ഥാനാണ്. ഭാരത വിരോധത്തിന്റെ പേരില്‍ എക്കാലവും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ച ചൈനയുടെ നിലപാടുമാറ്റം പാകിസ്ഥാനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. ബ്രിക്സ് ഉച്ചകോടിയിലേക്ക് കടന്നുവരാനുള്ള പാക് ശ്രമത്തെ പിന്തുണയ്‌ക്കാത്തതിലൂടെ ചൈന അവര്‍ക്കു സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിക്കൊടുത്തു. അതിര്‍ത്തിയില്‍ ഭാരതവുമായുണ്ടാക്കിയ ധാരണയും ഇപ്പോഴത്തെ മധുരം പങ്കിടലും അതിന്റെ തുടര്‍ച്ചയുമായി കാണാം. ചൈനയ്‌ക്കും സമ്മതിക്കേണ്ടിവരുന്നു, മേഖലയില്‍ ഭാരതമാണ് കരുത്തരെന്ന്.

 

Tags: Diwali celebrationIndia-China border
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദീപപ്രഭയില്‍ മുങ്ങി അയോദ്ധ്യ; വീണ്ടും ഗിന്നസ് റിക്കാര്‍ഡ്

India

ദൽഹിയിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ പൊട്ടിക്കാം ; നിബന്ധനകളോടെ അനുമതി നൽകി സുപ്രീം കോടതി

ഭാരതം ആഭ്യന്തരമായി വികസിപ്പിച്ച ലൈറ്റ് ബാറ്റില്‍ ടാങ്ക്.
India

പര്‍വതപ്രദേശങ്ങളില്‍ ഇനി കരുത്തിന്റെ പ്രതീകം; ഭാരം കുറഞ്ഞ യുദ്ധടാങ്കിന്റെ പരീക്ഷണം വിജയം

പൂര്‍ണശ്രീ ബാലിക സദനത്തിലെ ദീപാവലി ആഘോഷത്തില്‍ നിന്ന്‌
Thiruvananthapuram

പൂര്‍ണശ്രീ ബാലിക സദനത്തില്‍ ദീപാവലി ആഘോഷം

India

ദീപാവലി മധുരം കൈമാറാനൊരുങ്ങി ഇരുസൈന്യങ്ങളും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.