Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

തായമ്പകയിലെ പോരൂര്‍ പെരുമയ്‌ക്ക് ഷഷ്ടിപൂര്‍ത്തി

പോരൂര്‍ പെരുമ ആഘോഷം ഇന്ന് മലപ്പുറം പോരൂര്‍ ശിവക്ഷേത്രത്തില്‍

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Oct 31, 2024, 08:24 am IST
inArticle

 

തായമ്പകയിലെ താരപരിവേഷം പോരൂര്‍ ഉണ്ണികൃഷ്ണന് അറുപതിന്റെ നിറവ്. കേരളത്തിന്റെ ക്ഷേത്രാങ്കണങ്ങളില്‍ മനോധര്‍മ്മപ്രധാനമായ തായമ്പകയിലൂടെ സഹൃദയസഹസ്രങ്ങളെ കോരിത്തരിപ്പിച്ച താളക്കമ്പക്കാരുടെ ആരാധനാപാത്രവും അഭിമാനവുമാണ് ഉണ്ണികൃഷ്ണന്‍. അഞ്ചുവയസ്സില്‍ പോരൂരപ്പനെ കൊട്ടിപ്പാടി സേവിച്ച ഉണ്ണികൃഷ്ണന്‍ തിരുവേഗപ്പുറ ശങ്കുണ്ണിപ്പൊതുവാളുടെ ശിക്ഷണത്തിലാണ് തായമ്പക അഭ്യസിച്ച് അരങ്ങേറിയത്. സഹോദരങ്ങളായ പോരൂര്‍ ഹരിദാസ്, ശങ്കരനാരായണന്‍,ശ്രീനി, രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് ഉണ്ണികൃഷ്ണനും പുളിമുട്ടി കൊട്ടി അഭ്യാസം തുടങ്ങിയത്. പോരൂര്‍ ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ പഞ്ചസഹോദരങ്ങള്‍ ചേര്‍ന്നു നടത്തിയ നിലാസാധകത്തിന്റെ ഒഴുക്കും കണക്കും വാദ്യവേദികളിലെ നിറശോഭയായി.

ഗുരുകുലസമ്പ്രദായത്തില്‍ ചിട്ടയായി അഭ്യസനവും അരങ്ങേറ്റവും കഴിഞ്ഞ് അത്യധ്വാനത്തിലൂടെ അക്ഷരകാലങ്ങളെ കൊട്ടിയുണ്ടാക്കിയതാണ് ഉണ്ണികൃഷ്ണന്റെ തായമ്പകയുടെ കരുത്ത്. 1975 ലാണ് അരങ്ങേറ്റം കഴിഞ്ഞ് അരങ്ങുകളിലെത്തുന്നത്. ചിതലി രാമമാരാര്‍, പല്ലശ്ശന പത്മനാഭന്‍മാരാര്‍, ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ എന്നിവരുടെ തായമ്പക അനവധി കേട്ടു. തൃത്താല കേശവപ്പൊതുവാളുടേയും പല്ലാവൂര്‍ അപ്പുമാരാരുടേയു വാദനവഴികള്‍ നെഞ്ചേറ്റി. ഇരട്ടത്തായമ്പകകളില്‍ രണ്ടാമനായി ധാരാളം കൊട്ടിയതിനാല്‍ പ്രമാണക്കാരനെ പിന്‍തുടരുക എന്ന കലാധര്‍മ്മവും ഉണ്ണികൃഷ്ണന്‍ സ്വീകരിച്ചു.

ഉണ്ണികൃഷ്ണന്റെ ഒറ്റത്തായമ്പക ഏറെ ശ്രദ്ധേയമാണ്. ധാര്‍ഷ്ട്യവും ധാര്‍മികതയും നിറഞ്ഞ ആ വാദനവൈഭവം ഒന്നാന്തരംതന്നെ. ആത്മവിശ്വാസവും വിനയവുമുള്ള കൊട്ടിന് അമിതവശ്യതയുണ്ട്. നേര്‍കോലും വക്കുകോലും പൊത്തും ചായ്‌പ്പുമൊക്കെ എടുത്തുപറയേണ്ടതാണ്. തായമ്പക വേദിയിലെത്തിയാല്‍ ഊര്‍ജസ്വലവും ഉശിരുമുള്ള പ്രകടനം. തുടക്കം മുതല്‍ ഒടുക്കംവരെ ഒരേ ഒഴുക്കാണതിന്. സങ്കീര്‍ണ്ണങ്ങളായ എണ്ണങ്ങള്‍ അനായാസമായി കൊട്ടി കലാശിപ്പിക്കും. സഹോദരന്‍ പോരൂര്‍ ഹരിദാസനുമായി ചേര്‍ന്ന ഇരട്ടത്തായമ്പകകള്‍ മലയാളികളുടെ സായംസന്ധ്യകളെ ത്രസിപ്പിച്ചു. കനമുള്ള കൈ-കോലുകളും കാലപ്രമാണവും മനോധര്‍മ മാധുര്യവും സാധക മികവും സഹൃദയര്‍ ഏറ്റുവാങ്ങി. തായമ്പക രംഗത്തെ മുതിര്‍ന്ന കലാകാരന്മാരായ കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, കലാമണ്ഡലം ബലരാമന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ തുടങ്ങിയവരുമായി ഇരട്ടത്തായമ്പക കൊട്ടുമ്പോള്‍ അവരുടെ രീതി ഉള്‍ക്കൊള്ളാനുള്ള ഉണ്ണികൃഷ്ണന്റെ കഴിവ് ശ്രദ്ധേയമാണ്. കല്‍പ്പാത്തി ബാലകൃഷ്ണന്‍, ചെറുതാഴം ചന്ദ്രന്‍, കലാനിലയം ഉദയന്‍ നമ്പൂതിരി തുടങ്ങി നിരവധി തായമ്പകക്കാര്‍ക്ക് ഒന്നാമനായി നിന്ന് എണ്ണങ്ങള്‍ കൊട്ടിക്കൊടുത്തു.

പോരൂര്‍ ഉണ്ണികൃഷ്ണന്റെ ഷഷ്ടിപൂര്‍ത്തി വേറിട്ട നിലയിലുള്ള ആഘോഷമായി ഇന്ന് പോരൂര്‍ പെരുമ എന്ന പേരില്‍ മലപ്പുറം ജില്ലയിലെ പോരൂര്‍ ശിവക്ഷേത്രസന്നിധിയില്‍ നടക്കുകയാണ്. വാദ്യകലയുടെ ചരിത്രത്തിലാദ്യമായി 33 പേര്‍ ചേര്‍ന്നൊരുക്കുന്ന വിശേഷാല്‍ തായമ്പക പിറന്നാള്‍ ആഘോഷത്തിന് മാറ്റുകൂട്ടും. ഒറ്റത്തായമ്പക, ഇരട്ടത്തായമ്പക, തൃത്തായമ്പക, പഞ്ചതായമ്പക എന്നിവയും കടന്നുള്ള പുത്തന്‍ പരീക്ഷണമാണിത്. വിദഗ്ധ മേളക്കാര്‍, ഓരേ തായമ്പകയില്‍ മാറിമാറി അണിനിരക്കുന്ന മേളപ്രപഞ്ചം മൂന്നു മണിക്കൂര്‍ നീളും. 2.30നു തുടങ്ങി 5.30ന് സമാപിക്കും.

മനോധര്‍മ്മ പ്രധാനമായ തായമ്പകയുടെ പതികാലവും കൂറുകളും ഇടകാലവും തായമ്പക ആചാര്യന്‍മാരും യുവപ്രതിഭകളുമെല്ലാം ചേര്‍ന്നാണ് ഓരോ ഭാഗങ്ങളായി അവതരിപ്പിക്കുക. തായമ്പകയിലെ സാത്വികമുഖം കലാമണ്ഡലം ബലരാമനും
കലാനിലയം ഉദയന്‍നമ്പൂതിരിയും കല്ലൂര്‍ ഉണ്ണികൃഷ്ണനും ചേര്‍ന്ന് പതികാലം തുടങ്ങി മുഖവും നിലയും കൊട്ടും. നില മുതല്‍ നാലാംകാലംവരെ തായമ്പകയിലെ രൗദ്രഭാവമായ കല്ലൂര്‍ രാമന്‍കുട്ടിമാരാരും കല്‍പ്പാത്തി ബാലകൃഷ്ണനും ശുകപുരം ദിലീപും ചേര്‍ന്നവതരിപ്പിക്കും. തുടര്‍ന്ന് കല്ലേക്കുളങ്ങര അച്യുതന്‍കുട്ടിമാരാര്‍, ചെര്‍പ്പുളശ്ശേരി രാജേഷ്, മണ്ണാര്‍ക്കാട് ഹരി എന്നിവര്‍ നാലാംകാലം തുടങ്ങി ചെമ്പടവട്ടം കലാശിപ്പിക്കും. തൃപ്രങ്ങോട്ട് പരമേശ്വരമാരാരും കക്കാട് രാജപ്പനും തൃത്താല ശ്രീനിയും ചേര്‍ന്ന് പഞ്ചാരിക്കൂറും പനമണ്ണ ശശി, വെളളിനേഴി രഘു, പനാവൂര്‍ ശ്രീഹരി, കക്കാട് അതുല്‍മാരാര്‍ എന്നിവര്‍ ചെമ്പക്കൂറും അരങ്ങിലെത്തിക്കും. കേരളസംഗീതനാടക അക്കാദമി ചെയര്‍മാനും വാദ്യകലയിലെ ആദ്യത്തെ പത്മശ്രീ ജേതാവുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും മക്കളായ ശ്രീകാന്തും ശ്രീരാജും ചേര്‍ന്ന് അടന്ത, ചമ്പ, നവം കൂറുകള്‍ അവതരിപ്പിക്കും.

ഇടവട്ടം ആദ്യകാലം കൊട്ടിക്കയറുന്നത് ശുകപുരം രാധാകൃഷ്ണനും കലാമണ്ഡലം ദേവരാജനും കാഞ്ഞിലശ്ശേരി വിനോദും കല്ലുവഴി പ്രകാശനും പാലപ്പുറം മണികണ്ഠനും ചേര്‍ന്നാണ്. ദമ്പതി തായമ്പകയിലൂടെ ശ്രദ്ധേയരായ കലാമണ്ഡലം ഹരീഷ്മാരാരും നന്ദിനി വര്‍മ്മയും ചേര്‍ന്നൊരുക്കുന്ന ഇടവട്ടം രണ്ടാംകാലത്തില്‍ രഹിത കൃഷ്ണദാസും ചെറുശ്ശേരി അര്‍ജുന്‍. എസ്. മാരാരും അണിചേരും. ഇടനിലയും ഇരികിടയും കൊട്ടി തായമ്പക കലാശിപ്പിക്കുന്നത് പോരൂര്‍ ഉണ്ണികൃഷ്ണനൊപ്പം പോരൂര്‍ ശങ്കരനാരായണനും വെള്ളിനേഴി ആനന്ദും ആക്കോട് മുരളിയും തൃക്കൂര്‍ അശോക്. ജി. മാരാരുമാണ്. മലയാളിക്കു സ്വന്തമായ ക്ഷേത്രവാദ്യകലയില്‍ ഇരട്ടത്തായമ്പകയും തൃത്തായമ്പകയും പഞ്ചതായമ്പകയും ആസ്വദിച്ച തായമ്പക പ്രേമികള്‍ക്ക് 33 പേര്‍ ചേര്‍ന്ന് വിവിധഘട്ടങ്ങള്‍ കൊട്ടിക്കയറുന്ന സവിശേഷ തായമ്പക വേറിട്ട അനുഭവമാകും.

Tags: ThayambakaPorur Peruma celebrationPorur UnnikrishnanShastipoorthi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശുകപുരം രാധാകൃഷ്ണന്‍ അവതരിപ്പിച്ച പത്ത് മിനിറ്റ് തായമ്പക.
Thrissur

പത്തുമിനിറ്റ് തായമ്പകയുമായി ശുകപുരം രാധാകൃഷ്ണന്‍

Varadyam

കലയുടെ വഴിയില്‍ കാലിടറാതെ

Thrissur

വൈകല്യങ്ങള്‍ മറന്ന് തായമ്പകയില്‍ താരമായി നിരഞ്ജന്‍, പരിമിതികളെ വെല്ലുവിളിച്ച് ഇടതു കയ്യില്‍ പിടിച്ച കോലിലൂടെ കൊട്ടിക്കയറി ആറാം ക്ലാസുകാരൻ

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.