Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിവ്യയുടെ അറസ്റ്റ്; സിപിഎം ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 07:12 am IST
in Kerala

കണ്ണൂര്‍: പണവും അധികാരവും സ്വാധീനവുമുപയോഗിച്ച് ആരോടും എന്തും ചെയ്യാമെന്ന സിപിഎം ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് പി.പി. ദിവ്യയുടെ അറസ്റ്റ്. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത ഉദ്യോഗസ്ഥരെ കണ്ണൂരില്‍ വാഴാന്‍ അനുവദിക്കില്ലെന്ന അലിഖിത നിയമത്തിന്റെ ഇരയായിരുന്നു എഡിഎം നവീന്‍ ബാബു. തനിക്ക് ക്ഷണമില്ലെന്നറിഞ്ഞിട്ടും കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് സമ്മേളനത്തില്‍ കയറിച്ചെന്ന് അഴിമതിയാരോപണവും ഭീഷണിയും മുഴക്കിയാണ് ദിവ്യ ധാര്‍ഷ്ട്യത്തോടെ ഇറങ്ങിപ്പോയത്. ഒരു പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെ മുന്‍കൂട്ടി അറിയിച്ച് അത് റിക്കാര്‍ഡ് ചെയ്ത് സംപ്രേക്ഷണം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകകൂടി ചെയ്തു. ഇതില്‍ മനംനൊന്താണ് കെ. നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആത്മഹത്യ പ്രേരണാകുറ്റത്തില്‍ പ്രതിയായ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പാര്‍ട്ടി ജില്ലാ കമ്മറ്റിയംഗമെന്ന നിലയില്‍ ദിവ്യ ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമാണ്. മരണത്തിന് ശേഷവും എഡിഎം അഴിമതിക്കാരനാണെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. അതിനായി പ്രശാന്ത് ബാബുവെന്ന സിപിഎം പ്രവര്‍ത്തകനെ കൊണ്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമുന്നയിപ്പിക്കുകയും ചെയ്തു. നവീന്‍ ബാബു ആത്മഹത്യ ചെയ്ത് പാര്‍ട്ടി പ്രതിരോധത്തിലായപ്പോള്‍ നേതൃത്വത്തിന്റെ തിരക്കഥയിലാണ് ദിവ്യയുടെ ഒളിജീവിതം മുന്നോട്ട് പോയത്. സിപിഎം നേതൃത്വത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്ന പോലീസുകാര്‍ അറസ്റ്റ് ചെയ്യാതെ നാടകത്തിന് കൂട്ട് നില്‍ക്കുയും ചെയ്തു. നീതി പീഠത്തിന്റെ ഭാഗത്തു നിന്നുള്ള വിധിയോടെ സിപിഎം നേതൃത്വത്തിന്റെ എല്ലാ പ്രതിരോധവും പൊളിയുകയായിരുന്നു.

ദിവ്യയുടെ ആരോപണവും തുടര്‍ന്ന് നവീന്‍ ബാബുവിന്റെ ആത്മഹത്യയുമുണ്ടായതോടെ സിപിഎമ്മിനകത്തും എല്‍ഡിഎഫിനകത്തും രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുക്കുകയും അത് പരസ്യ പ്രതികരണത്തിലേക്ക് മാറുകയും ചെയ്തിരുന്നു. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് റവന്യു മന്ത്രി ആര്‍. രാജന്‍ പറഞ്ഞതോടെ സിപിഎം തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലായിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പരസ്യമായി നവീന്‍ ബാബുവിനെ അനുകൂലിച്ച് രംഗത്തെത്തിയതോടെ നേതൃത്വം പ്രതിരോധത്തിലായി. പാര്‍ട്ടി നവീന്‍ ബാബുവിനോടൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പടെ പരസ്യമായി പറഞ്ഞെങ്കിലും ദിവ്യയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധിവരുന്നത് വരെ പോലീസ് അറസ്റ്റ് തടയാന്‍ പാര്‍ട്ടിക്ക് സാധിച്ചു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം വിവിധ സംഘടനകളുടെ ഭാഗത്തു നിന്ന് കടുത്ത പ്രതിഷേധമുണ്ടായെങ്കിലും നേതൃത്വം ദിവ്യയോടൊപ്പം നിന്നു. ദിവ്യക്കെതിരെ പാര്‍ട്ടി തലത്തിലും നടപടിവേണമെന്ന് നേതൃത്വത്തില്‍ ഒരു വിഭാഗം ശക്തമായി വാദിച്ചിരുന്നു. എന്നാല്‍ രണ്ട് കേന്ദ്രക്കമ്മിറ്റിംഗങ്ങളുള്‍പ്പടെ ഒരു വിഭാഗം ദിവ്യയോടൊപ്പം നിന്നു.
ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ മറ്റ് ഗത്യന്തരമില്ലാതെയാണ് ദിവ്യയുടെ അറസ്റ്റ് നാടകം.ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും ദിവ്യക്ക് പാര്‍ട്ടി സംരക്ഷണം നല്‍കുന്നതില്‍ അണികളിലും കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. അണികളില്‍ ഒരു തരത്തിലുള്ള മ്ലാനതയും നിഷ്‌ക്രിയത്വവും ഉയര്‍ന്ന് വന്നിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളിലും ദിവ്യയ്‌ക്കെതിരായ ആത്മഹത്യാ പ്രേരണാ കുറ്റം ചര്‍ച്ചയായിരുന്നു.

എം.വി. ഗോവിന്ദനുള്‍പ്പടെ നേതൃത്വത്തിലെ പ്രബല വിഭാഗം സംരക്ഷണ കവചമൊരുക്കിയെങ്കിലും പിടിച്ച് നില്‍ക്കാനാവാതെയാണ് ദിവ്യയുടെ കീഴടങ്ങല്‍.

ഒരേ സമയം ഇരയോടൊപ്പം നില്‍ക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയുമെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ദിവ്യയുടെ അറസ്റ്റോടെ പ്രശ്‌നങ്ങളവസാനിക്കില്ലെന്ന് സിപിഎം നേതൃത്വത്തിന് വ്യക്തതയുണ്ട്.

Tags: CPM Kannur lobbyKannur ADM Naveen Babu's SuicideArrest of PP DivyaCPM's arrogance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

Kerala

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണം; സുപ്രീം കോടതിയിൽ ഹർജി നൽകി ഭാര്യ മഞ്ജുഷ

Editorial

സിപിഎം പിന്തുടരുന്ന കമ്യൂണിസ്റ്റ് കാടത്തം

Kerala

എഡിഎമ്മിന്റെ മരണം: ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങിയ ചരിത്രമില്ലെന്ന് ഫോറന്‍സിക് എക്‌സ്‌പേര്‍ട്ട് അസോസിയേഷന്‍

Kerala

ദിവ്യയെ കൈവിടാതെ സിപിഎം; ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.