Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയിൽ ആയിരക്കണക്കിന് കിൻ്റർഗാർട്ടനുകൾ അടച്ചുപൂട്ടി, ഒന്നിലേറെ കുട്ടികളെ ജനിപ്പിച്ചാൽ സമ്മാനമായി ലക്ഷങ്ങൾ പാരിതോഷികം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 09:14 am IST
in World

ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും മൂലം ചൈന വൻ പ്രതിസന്ധിയിൽ. കുട്ടികൾ ഇല്ലാതായതോടെ ആയിരക്കണക്കിന് കിൻ്റർഗാർട്ടനുകൾ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ട്. ജനന നിരക്ക് ​ഗണ്യമായി കുറഞ്ഞതാണ് രാജ്യത്ത് കിൻ്റർഗാർട്ടനുകൾ വ്യാപകമായി അടച്ചുപൂട്ടുന്ന സാഹചര്യത്തിലേക്ക് നയിച്ചത്. ചൈനയിൽ തുടർച്ചയായ രണ്ടാം വർഷമാണ് ജനനനിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം 2023 -ൽ ചൈനയിലുടനീളമായി 274,400 കിൻ്റർഗാർട്ടനുകളുണ്ടായിരുന്നത്. 2022 -ൽ ഇത് 289,200 ആയിരുന്നു.

കിൻ്റർഗാർട്ടനുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2023 -ൽ പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിന് 40.9 ദശലക്ഷം കുട്ടികളാണുണ്ടായിരുന്നത്. ഗവൺമെൻ്റിന്റെ കണക്കുകൾ പ്രകാരം, മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിലധികം കുറവാണ് ഇതിൽ കാണിക്കുന്നത്. 2022 -ൽ കിൻ്റർഗാർട്ടനുകളുടെ എണ്ണം 1.9ശതമാനം കുറഞ്ഞപ്പോൾ കിൻ്റർഗാർട്ടനുകളിൽ ചേർന്ന കുട്ടികളുടെ എണ്ണം 3.7ശതമാനം കുറഞ്ഞു. പല കിന്റർ​ഗാർട്ടനുകളും പ്രായമായവരെ നോക്കുന്ന സംരക്ഷണകേന്ദ്രങ്ങളായി പരിണമിച്ചു.

ഒരു വർഷത്തിനിടെ ചൈനയിൽ പതിനാലായിരത്തിലധികം കിന്റർ​ഗാർട്ടനുകളാണ് അടച്ചുപൂട്ടിയത്. ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും അധികൃതരിൽ വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന പെൻഷനും വയോജന പരിപാലന ചെലവുകളും കണക്കിലെടുത്ത്, ചൈന കഴിഞ്ഞ മാസം വിരമിക്കൽ പ്രായം ഉയർത്തി, പുരുഷന്മാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 63 ആയും സ്ത്രീ ഓഫീസ് ജീവനക്കാരുടെ 55 ൽ നിന്ന് 58 ആയും വർദ്ധിപ്പിച്ചു.

പിന്നാലെ, ജനനനിരക്ക് കൂട്ടുന്നതിന് വേണ്ടിയും, ദമ്പതികളെ കുഞ്ഞുങ്ങൾ വേണമെന്ന തീരുമാനം എടുപ്പിക്കുന്നതിന് വേണ്ടിയും നിരവധി പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തിരുന്നു. രണ്ടാമത്തെയോ മൂന്നാമത്തെയോ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് സബ്‌സിഡികൾ വരെ വാ​ഗ്ദാനം ചെയ്തിരുന്നു. തെക്കൻ ചൈനയിലെ ജനസാന്ദ്രതയുള്ള പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിലെ ഒരു ഗ്രാമം രണ്ടാമത്തെ കുഞ്ഞ് ജനിച്ചാൽ 10,000 യുവാൻ സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, 1,18,248 ഇന്ത്യൻ രൂപക്ക് തുല്യമായ തുക. ഇവിടെ മൂന്നാമത്തെ കുഞ്ഞ് ജനിച്ചാൽ 30,000 യുവാനുമാണ് ബോണസായി വാ​ഗ്ദാനമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

ഒപ്പം ജനസംഖ്യ കുറയുകയും പ്രായമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, വിവാഹമോചനം കൂടുതൽ വെല്ലുവിളികളാക്കുന്നതിനൊപ്പം വിവാഹ നടപടിക്രമങ്ങൾ ലളിതമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. 2021-ലെ ദേശീയ ആരോഗ്യ കമ്മീഷൻ കണക്കുകൾ പ്രകാരം, ശിശുക്കളും കുട്ടികളുമുള്ള 30 ശതമാനത്തിലധികം കുടുംബങ്ങൾക്ക് ശിശു സംരക്ഷണ സേവനങ്ങൾ ആവശ്യമാണ്, എന്നാൽ 5.5 ശതമാനം പേർക്ക് മാത്രമേ നഴ്സറികളിലേക്കോ പ്രീ-കിൻ്റർഗാർട്ടനുകളിലേക്കോ പ്രവേശനമുള്ളൂ.

Tags: China Population
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.