Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ പലായനം ചെയ്യേണ്ടവരല്ല: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 06:16 am IST
in India
മഥുരയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിനു ശേഷം സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു. പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ സമീപം.

മഥുരയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിനു ശേഷം സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു. പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ സമീപം.

മഥുര: ബംഗ്ലാദേശിലെ ഹിന്ദുസമൂഹം പലായനം ചെയ്യേണ്ടവരല്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അവരുടെ ജന്മനാടാണത്, ശക്തിപീഠങ്ങളുടെ നാട്. അവര്‍ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരുടെ പിന്മുറക്കാരാണ്. അവര്‍ക്കൊപ്പം മുഴുവന്‍ ഹിന്ദുസമൂഹവും നിലയുറപ്പിക്കണം. ഹിന്ദുക്കള്‍ ഒന്നിക്കുന്നത് ലോകത്തിന്റെ മംഗളത്തിനാണ്. ജാതി, ഭാഷാ, പ്രദേശ ഭാവത്തിനപ്പുറം സമാജം ഒന്നിക്കേണ്ടത് അനിവാര്യമാണ്. മഥുരയില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൗ ജിഹാദ് അടക്കമുള്ള സാമൂഹ്യവിപത്തുകളില്‍ നിന്ന് യുവതികളെയും കൗമാരക്കാരെയും രക്ഷിക്കുന്നതില്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. ഹിന്ദു ജാഗരണ്‍ മഞ്ച്, വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ്ദള്‍ തുടങ്ങി സ്വയംസേവകര്‍ കൂടി ഉള്‍പ്പെടുന്ന സംഘടനകള്‍ ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘം അത്തരം പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ്, സര്‍കാര്യവാഹ് ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ലൗ ജിഹാദ് തടയുക മാത്രമല്ല, അതില്‍ നിന്നു രക്ഷപ്പെട്ടെത്തുന്നവരുടെ സംരക്ഷണം, മുന്നോട്ടുള്ള ജീവിതം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളും ഗൗരവതരമാണ്. ഉദാഹരണത്തിന് കേരളത്തില്‍ ഇരുനൂറോളം കുട്ടികള്‍ മോചിതരായ അനുഭവമുണ്ട്. അങ്ങനെ മോചിതരാകുന്നവര്‍ മറ്റു യുവതികളെ ഇത്തരം കാര്യങ്ങളില്‍ കുടുങ്ങാതെ ബോധവത്കരിക്കുകയും ചെയ്യുന്നു, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

സംഘകാര്യകര്‍ത്താക്കള്‍ സമാജത്തിലെ എല്ലാ വിഭാഗം ആളുകളുമായും ഏതു ചുമതലകളിലിരിക്കുന്നവരുമായും കാണുകയും സംസാരിക്കുകയും ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഥുരയിലെത്തി സംഘകാര്യകര്‍ത്താക്കളുമായി കണ്ടതിനെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി സര്‍കാര്യവാഹ് പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. അദ്ദേഹം വന്നു. വരാന്‍ പോകുന്ന കുംഭമേളയെപ്പറ്റിയും മറ്റും സംസാരിച്ചു. ആഹാരം കഴിച്ചു. അതില്‍ പ്രത്യേകിച്ചെന്താണുള്ളത്? സംഘ ചുമതലയിലുള്ളവര്‍ സമാജത്തിലെ എല്ലാ വിഭാഗം ആളുകളുമായും സംസാരിക്കും. രാഷ്‌ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായുമൊക്കെ സംസാരിക്കും. ഞാന്‍ തന്നെ പത്രാധിപന്മാരുമായടക്കം കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അത് സംഘ പ്രവര്‍ത്തനത്തിന്റെ സ്വഭാവമാണ്. സംഘത്തിന്റെ മണ്ണ് വേറെയാണ്. അതിലേക്കു വരൂ, അപ്പോള്‍ മനസിലാകും, സര്‍കാര്യവാഹ് പറഞ്ഞു.

ബിജെപിക്ക് എന്തെങ്കിലും ഉപദേശം നല്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതിന് കാര്യകാരി മണ്ഡല്‍ ബൈഠക് ചേരേണ്ടതില്ലെന്നായിരുന്നു സര്‍കാര്യവാഹിന്റെ മറുപടി. സംഘം സമാജത്തിലെ എല്ലാവരോടുമാണ് സംസാരിക്കുന്നത്. കുടുംബമൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും പരിസ്ഥിതി സംരക്ഷിക്കണമെന്നുമൊക്കെയുള്ള സന്ദേശങ്ങള്‍ ബിജെപിയിലുള്ളവര്‍ക്ക് മാത്രമല്ലല്ലോ ബാധകം, സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു.

Tags: Dattatreya HosabaleHindus in BangladeshRashtriya Swayam sevak Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം
Kerala

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.