Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 10:45 am IST
inIndia, Parivar

ഭോപാൽ (മധ്യപ്രദേശ്): തൊഴിലാളികൾ ശക്തരായാൽ സമൂഹവും ഭാവിയും ശക്തമാകുമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഓരോ വിഭാഗത്തിനും ബഹുമാനവും പങ്കാളിത്തവും മുന്നേറാനുള്ള അവസരവും ലഭിക്കുമ്പോഴാണ് സമൂഹത്തിന്റെ യഥാർത്ഥ ശക്തി പ്രകടമാവുന്നതെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.
സന്ത് ശിരോമണി രവിദാസിന്റെ 650-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രവീന്ദ്ര ഭവനിൽ ചേർന്ന ശ്രമ സാധക സംഗമത്തിൽ സംസാരിക്കുകയായിരുന്നു സർകാര്യവാഹ്.

കർമ്മത്തെ അർച്ചനയായി കണ്ടവരാണ് നമ്മുടെ ആചാര്യന്മാർ. അധ്വാനവും ആരാധനയാണ്. ക്ഷേത്രത്തിൽ ഈശ്വരന് മുന്നിൽ പൂക്കൾ സമർപ്പിക്കുന്നത് മാത്രമല്ല പൂജ. ഒരാൾ സ്വന്തം കർമ്മം പൂർണ്ണ നിഷ്ഠയോടും ശുദ്ധമായ മനസ്സോടും കൂടി ചെയ്യുമ്പോൾ ആ കർമ്മം തന്നെ പൂജയായി മാറുന്നു.

മഹാഭാരതത്തിലെ ധർമ്മവ്യാധൻ അതിന് ഉദാഹരണമാണ്. ധർമ്മം ഏതെങ്കിലും തൊഴിലിനെയോ സാമൂഹിക പദവിയെയോ മാത്രം ആശ്രയിച്ചുള്ളതല്ല. ചെയ്യുന്ന തൊഴിൽ പൂർണ മനസ്സോടെയും നിഷ്ഠയോടും ഉത്തരവാദിത്തബോധത്തോടും കൂടി ചെയ്യുക എന്നതാണ് ധർമ്മത്തിന്റെ പ്രധാന രൂപമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മളെല്ലാം രാഷ്‌ട്രത്തിന്റെ അംഗങ്ങളാണെന്ന് സർകാര്യവാഹ് ഓർമ്മിപ്പിച്ചു. രാഷ്‌ട്രം ഏതെങ്കിലും ഭൂപ്രദേശത്തിന്റെ പേര് മാത്രമല്ല. കോടിക്കണക്കിന് ആളുകളുടെ ജീവിതം, അധ്വാനം, സംസ്കാരം, ബന്ധങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നതെല്ലാം ചേർന്നതാണ് അത്. അതിനാൽ ഓരോ വ്യക്തിക്കും രാഷ്‌ട്രത്തോട് കടമയും ഉത്തരവാദിത്തവുമുണ്ട്. സമൂഹത്തിൽ നിന്നും രാഷ്‌ട്രത്തിൽ നിന്നും വേറിട്ടുനിൽക്കുന്നവനല്ല, മറിച്ച് അതിന്റെ ഒരു ഭാഗമാണ് താനെന്ന് ഒരാൾ തിരിച്ചറിയുമ്പോഴാണ് സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഉള്ളിൽ ഉണ്ടാകുന്നത്.

തൊഴിലാളിയുടെ മകന് ശാസ്ത്രജ്ഞനും സന്യാസിയുമാകാം. സമൂഹത്തിലെ ഒരാളുടെ ഇന്നത്തെ അവസ്ഥ വെച്ച് ഭാവിയുടെ പരിധികൾ നിർണ്ണയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരുടെ സാധ്യതകളെ അംഗീകരിക്കുന്ന കാഴ്ചപ്പാടാണ് കർമ്മത്തിലും മനസ്സിലും വാക്കുകളിലും ഉണ്ടാകേണ്ടത്.

കുട്ടികൾക്ക് മുന്നേറാനുള്ള അവസരങ്ങൾ ലഭിക്കുന്ന തരത്തിലുള്ള അന്തരീക്ഷം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകണം. സാമ്പത്തിക സാഹചര്യങ്ങളാകരുത് വിലയിരുത്തലിന്റെ മാനദണ്ഡം. ഒ സമൂഹം ഒന്നിച്ചുനിന്നാൽ തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് എത്തിച്ചേരാനും ശാസ്ത്രജ്ഞരും പ്രൊഫസർമാരുമാകാനും സാധിക്കും.

സമൂഹത്തിൽ തൊഴിലിന്റെ അന്തസ്സ് വർദ്ധിക്കേണ്ടതുണ്ടെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ശാരീരിക അധ്വാനം സാമ്പത്തിക ആവശ്യത്തിന് വേണ്ടിയുള്ളത് മാത്രമല്ല, ജീവിതത്തിന്റെയും സമൂഹത്തിന്റെയും തുലനാവസ്ഥ നിലനിർത്തുന്നതിനും അത് ആവശ്യമാണ്.

സമൂഹത്തിന്റെ വലിയൊരു വിഭാഗം അധ്വാനത്തിൽ നിന്നും അകന്നുപോവുകയും അത് ചിലരുടെ മാത്രം ജോലിയായി ചുരുങ്ങുകയും ചെയ്യുന്നത് ഒരു സംസ്കാരത്തിനും നല്ലതല്ല. തലച്ചോറ് കൊണ്ട് ജോലി ചെയ്യുന്നവരും കൈകൾ കൊണ്ട് ജോലി ചെയ്യുന്നവരും രാഷ്‌ട്രനിർമ്മാണ പ്രക്രിയയിൽ തുല്യ പ്രാധാന്യമുള്ളവരാണ്.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിച്ചുനിർത്താനും പരസ്പര ബഹുമാനം വളർത്താനുമുള്ള ഇത്തരം ശ്രമങ്ങൾ തുടരേണ്ടതാണെന്ന് സർകാര്യവാഹ് പറഞ്ഞു.
പരിപാടിയിൽ മധ്യഭാരത് പ്രാന്ത സംഘചാലക് അശോക് പാണ്ഡെ, ഭോപാൽ വിഭാഗ് സംഘചാലക് സോംകാന്ത് ഉമാൽക്കർ എന്നിവരും പങ്കെടുത്തു.

Tags: Dattatreya HosabaleRSS Sarkarya VahSaint Shiromani Ravidas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം
Kerala

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.