Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സ്മാര്‍ട്ട് ആന്‍ഡ് ഗ്രീന്‍ ഹാര്‍ബര്‍: വികസന വേലിയേറ്റത്തില്‍ മുതലപ്പൊഴി; വരുന്നു 177 കോടിയുടെ കേന്ദ്രപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 11:03 am IST
inKerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് ആന്‍ഡ് ഗ്രീന്‍ ഹാര്‍ബര്‍ നയത്തിന്റെ ഭാഗമായി മുതലപ്പൊഴി തുറമുഖ വികസനത്തിന് 177 കോടിയുടെ പദ്ധതി കേന്ദ്ര ഫിഷറീസ് മന്ത്രാലയം പദ്ധതി അംഗീകരിച്ചതായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചു. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും.

കേന്ദ്ര ഫിഷറീസ് മന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് അതിവേഗത്തില്‍ അംഗീകാരം നല്‍കിയത്. പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കുമ്പോള്‍ 40 ശതമാനം മാത്രം സംസ്ഥാനം കണ്ടെത്തിയാല്‍ മതി.

ഹാര്‍ബറിലെ അശാസ്ത്രീയ നിര്‍മാണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ ലഘൂകരിക്കുന്നതിന് പൂനൈയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ (സിഡബ്ല്യുപിആര്‍എസ്) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് ഡിപിആര്‍ തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. തുടര്‍ന്ന് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് മന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിലൂടെ അംഗീകാരം ലഭിച്ചത്.

164 കോടിയുടെ പദ്ധതിയാണ് ആദ്യം സമര്‍പ്പിച്ചത്. ഹാര്‍ബറിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അധികഘടകങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാന്‍മന്ത്രി മത്സ്യസമ്പദ് യോജന പദ്ധതി വഴി 177 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചു കഴിഞ്ഞാല്‍, ബ്രേക്ക് വാട്ടര്‍ എക്സ്റ്റന്‍ഷനും റിമോട്ട് കണ്‍ട്രോള്‍ ബോയകളും ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുടെ ഓരോ ഘടകത്തിനും സംസ്ഥാന സര്‍ക്കാര്‍ ടെണ്ടര്‍ നല്‍കും.

വാമനപുരം നദി അറബിക്കടലില്‍ ചേരുന്ന ഹാര്‍ബറിന്റെ പ്രവേശനകവാടത്തില്‍ മത്സ്യബന്ധനയാനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. സംസ്ഥാന മന്ത്രിമാര്‍ സ്ഥലത്തെത്തി ദുരന്തത്തില്‍പ്പെട്ടവരോട് തട്ടിക്കയറുന്നതും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരിശ്രമഫലമായി 2023 ആഗസ്റ്റില്‍ കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയും കേന്ദ്രമന്ത്രിമാരായ എല്‍. മുരുഗനും ഉദ്യോഗസ്ഥ സംഘവും മുതലപ്പൊഴിയിലെത്തി. സിഡബ്ലിയുആര്‍സിഎസ് റിപ്പോര്‍ട്ട് വന്നാലുടന്‍ മത്സ്യത്തൊഴിലാളികളുമായും ജനപ്രതിനിധികളുമായും സംസ്ഥാന സര്‍ക്കാരുമായും ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് പര്‍ഷോത്തം രൂപാല ഉറപ്പും നല്‍കി. 2024 ജൂലൈയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മുതലപ്പൊഴി സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ജൂണില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും മുതലപ്പൊഴി സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുടെ അഭിപ്രായമാരാഞ്ഞു.

അടിക്കടി അപകടങ്ങള്‍ ആവര്‍ത്തിക്കുകയും എഴുപതിലേറെ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവഹാനിയും നൂറുക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുരുതരപരിക്കും നേരിട്ട മുതലപ്പൊഴി ഇതോടെയാണ് അപകടങ്ങളൊഴിവാക്കി നവീകരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

 

Tags: Central GovernmentUnion Minister George Kurienmart and Green Harbourമുതലപ്പൊഴി തുറമുഖ വികസനംDevelopment of Mudalapozhi Port
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.