Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഹമാസ് തലവനെ വകവരുത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍; യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു, ലോകത്തിന് നല്ല ദിവസമെന്ന് അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 08:10 am IST
inWorld

ഗാസ: ഹമാസിന്റെ മുഖ്യ സൂത്രധാരനും തലവനുമായ യഹിയ സിന്‍വാര്‍ ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ആയിരക്കണക്കിന് ജീവനെടുത്ത ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ ആസൂത്രകനെയാണ് സൈന്യം വധിച്ചത്. ഡിഎൻഎ പരിശോധനകളടക്കം പരിശോധിച്ച ശേഷമാണ് യഹിയ സിൻവറിന്റെ മരണം ഇസ്രായേൽ ഉറപ്പാക്കിയത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സിൻവാർ ഇസ്രായേൽ ബന്ദികൾക്കിടയിൽ ഒളിച്ചിരിക്കുകയാണെന്ന് അവകാശപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇസ്രായേലിന് സിൻവാറിനെ എളുപ്പത്തിൽ കൊലപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. നേരത്തെയും സിൻവാർ കൊല്ലപ്പെട്ടതായി വാർത്തകൾ വന്നിരുന്നുവെങ്കിലും അത് സ്ഥിരീകരിക്കാൻ ഇസ്രായേലി സൈന്യത്തിന് കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന ചിത്രങ്ങളിൽ സിൻവാറിനെ പോലെ തോന്നിക്കുന്ന ഒരാളുടെ മൃതദേഹമാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുന്നത്. ഇസ്രായേൽ ആക്രമണത്തിൽ തലയുടെ ഒരു ഭാഗം തകര്‍ന്ന നിലയിലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഹമാസ് തലവൻ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.

ഹമാസ് തലവനെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി. യഹിയ സിൻവാർ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാണ് റാഫയിൽ വച്ച് അദ്ദേഹത്തെ വധിച്ചത്. തിന്മയ്‌ക്ക് ഇസ്രയേല്‍ വൻ തിരിച്ചടി നല്‍കി. ഇത് ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെന്നും തുടക്കമാണെന്നും നെതന്യാഹു പറഞ്ഞു.

Yahya Sinwar is dead.

He was killed in Rafah by the brave soldiers of the Israel Defense Forces.

While this is not the end of the war in Gaza, it's the beginning of the end. pic.twitter.com/C6wAaLH1YW

— Benjamin Netanyahu – בנימין נתניהו (@netanyahu) October 17, 2024

ലോകത്തിനും ഇസ്രയേലിനും വളരെ നല്ലൊരു ദിവസമാണ് ഇതെന്നായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്റെ പ്രതികരണം. ഹമാസ് നേതാക്കളെ നിർദാക്ഷിണ്യം പിന്തുടരാൻ അമേരിക്കൻ ഇന്‍റലിജൻസ് ഇസ്രയേൽ പ്രതിരോധ സേനയെ സഹായിച്ചെന്നും ബൈഡൻ പറഞ്ഞു. ഭീകരരെ ഉന്മൂലനം ചെയ്യാൻ ഇസ്രയേലിന് എല്ലാ അവകാശവുമുണ്ട്.

കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരനാണ് കൊല്ലപ്പെട്ടത്. എത്ര കാലമെടുത്താലും ലോകത്തെവിടെയും ഒരു തീവ്രവാദികൾക്കും നീതിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നുവെന്നും അമേരിക്കൻ പ്രസിഡന്‍റ് പറഞ്ഞു. 2011 ൽ ഒസാമ ബിൻ ലാദനെ വധിച്ചതിന് സമാനാണ് ഹമാസ് തലവന്റെ കൊലപാതകമെന്നും, തന്റെ ഇസ്രയേലി സുഹൃത്തുക്കൾക്ക് ഇത് ആശ്വാസത്തിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിവസമാണെന്നും ബൈഡൻ കൂട്ടിച്ചേര്‍ത്തു.

ഗാസ വെടിനിർത്തലിനും ബന്ദികളെ വിട്ടയ്‌ക്കാനുള്ള ഇടപാടിനുമുണ്ടായിരുന്നു പ്രധാന തടസം നീങ്ങിക്കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ​ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ളൊരു അവസരമാണ് വന്നുചേർന്നിരിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും പറ‍ഞ്ഞു.

‘തിന്മയുടെ മുഖ’മെന്ന് ഇസ്രയേല്‍ വിശേഷിപ്പിക്കുന്ന യഹ്യ ഗാസ ആസ്ഥാനമായാണ് കാലങ്ങളായി പ്രവര്‍ത്തിക്കുന്നത്. ജൂലൈ 31 ന് ഇസ്മായിൽ ഹനിയയുടെ മരണശേഷമാണ് യഹ്യ സിൻവാറിന് ഹമാസിന്റെ കമാൻഡർ സ്ഥാനം ലഭിച്ചത് .1962ൽ ഗാസ മുനമ്പിലെ അഭയാർത്ഥി ക്യാമ്പിലാണ് സിൻവാർ ജനിച്ചത്. ഇസ്രായേൽ മൂന്ന് തവണ സിൻവാറിനെ അറസ്റ്റ് ചെയ്തിരുന്നു, എന്നാൽ 2011 ൽ ഒരു ഇസ്രായേൽ സൈനികന് പകരമായി 127 തടവുകാരോടൊപ്പം സിന്വാറിനെ ഇസ്രായേലിന് മോചിപ്പിക്കേണ്ടിവന്നു. 2015 സെപ്റ്റംബറിൽ അമേരിക്ക സിൻവാറിന്റെ പേര് അന്താരാഷ്‌ട്ര ഭീകരരുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു

Tags: Hamas leader Yahya Sinwaramericajoe bidenIsraelGazaNetanyahuIsraeli military
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

India

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.