Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് വാത്മീകി ജയന്തി: വന്ദേ വാത്മീകി കോകിലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 06:24 am IST
in Samskriti

ഭാരതത്തിന്റെ ദേശീയ വര്‍ഷമായ ശകവര്‍ഷത്തിലെ ആശ്വിനിമാസ പൗര്‍ണമി വാത്മീകി ജയന്തിയായി ഭാരതം ആചരിക്കുന്നു. കാലപ്രവാഹത്തില്‍ ചലിച്ചുകൊണ്ടേയിരിക്കുന്ന ലോകത്തില്‍ ഈശ്വരസമസൃഷ്ടി എന്ന് സ്വയം അഭിമാനിക്കുന്ന മനുഷ്യന്റെ ഹൃദയ ആവിഷ്‌കാരമാണ് കാവ്യങ്ങള്‍. അത് മനുഷ്യപ്രതിഭയുടെ ഉള്ളില്‍ ഉറവയെടുത്ത് മേലോട്ടൊഴുകി സര്‍ഗസസൃഷ്ടിയുടെ ഗിരിശൃംഗങ്ങളുടെ തുഞ്ചത്ത് തന്നെ നിലകൊള്ളുകയാണ്. അഗാധ ധിഷണയും ക്രാന്തദര്‍ശിത്വവും ഭാവാത്മകതയും അലയടിച്ചിരുന്ന ഋഷിഹൃദയത്തില്‍, കാമമോഹിതരായിരുന്ന ക്രൗഞ്ചപ്പക്ഷിയിണയിലൊന്ന് വേടന്റെ അമ്പേറ്റ് വീണ പിടച്ചിലും, സാക്ഷിയായ ഇണയുടെ വിരഹതാപവും കൊണ്ട്, ഇറ്റുവീണ ശോകകണം, സൃഷ്ടിച്ച തപ്തതരംഗം ചടുലമായി ബഹിര്‍ഗമിച്ചത് ശ്ലോക രൂപേണ ആയിരുന്നു.

”മാ നിഷാദ പ്രതിഷ്ഠാം ത്വ-
മഗമശ്ശാശ്വതീഃ സമഃ
യത് ക്രൗഞ്ചമിഥുനാദേക-
മവധീ കാമമോഹിതം.”
(അല്ലയോ കാട്ടാള, കാമമോഹിതരായ ക്രൗഞ്ചപ്പക്ഷിയിണയിലൊന്നിനെ അമ്പെയ്തു വധിച്ച നീ അല്പ്പായുസ്സായിപ്പോകട്ടെ)

നാല് പാദങ്ങള്‍, ഓരോന്നിലും എട്ടക്ഷരങ്ങള്‍ വീതമുള്ള അനുഷ്ഠുപ്പ് വൃത്തത്തില്‍ ഒഴുകിവന്ന ആ വാങ്മയമായിരുന്നു ലോകത്തിലെ ആദ്യകവിത. ആപിറവിയ്‌ക്കായി തുടിച്ച ഋഷിഹൃദയം വാത്മീകിയുടേതാണെന്ന് ലോകമറിഞ്ഞു. താനും സാക്ഷിയായ ശോകനിര്‍ഭയരമായ ആ സംഭവം ഹൃദയത്തെ മഥിച്ചുണ്ടായ സര്‍ഗപ്രവാഹ ബീജത്തെ തന്റെ സമകാലീനനായ ധര്‍മമൂര്‍ത്തിയായ ഒരു രാജാവിന്റെയും, രാജാവിന്റെ പത്‌നിയുടെയും ആദര്‍ശ രാഷ്‌ട്രത്തിന്റെയും അതിലുമുപരി മനുഷ്യമനസ്സിന്റെ സമസ്ത ഭാവങ്ങളുടെയും കഥ ഒരു കാവ്യ ശില്പമായി ആവിഷ്‌കരിച്ചപ്പോള്‍ അത് രാമന്റെ ജീവചരിത്രമായ രാമായണം എന്ന ആദികാവ്യമായി, വാത്മീകി ആദി കവിയും.

വാത്മീകി വരുണന്റെ പത്താമത്തെ പുത്രനായിരുന്നുവെന്നും ബാല്യകാല നാമം രത്‌നാകരന്‍ എന്നയിരുന്നുവെന്നും പറയപ്പെടുന്നു. പക്ഷേ, ചെറുപ്പത്തില്‍ തന്നെ ദുര്‍വൃത്തന്മാരുടെ സങ്കേതങ്ങളില്‍പെട്ട് രത്‌നാകരന്‍ ഒരുകൊള്ളക്കാരനായിത്തീര്‍ന്നു. ഗൃഹസ്ഥനും പിതാവുമായിക്കഴിഞ്ഞിരുന്ന അയാള്‍ കുടുംബസന്ധാരണത്തിനു വേണ്ടി വനത്തിലെ വഴിയാത്രക്കാരുടെ ധനധാന്യങ്ങള്‍ പിടിച്ചുപറിച്ച് കാലം കഴിച്ചു പോന്നു. ഒരിക്കല്‍ യാത്രക്കാരായി എത്തിയ സപ്തര്‍ഷികളും രാത്‌നാകരന്റെ പരാക്രമത്തിന് പാത്രമായി.

”നീ ഈ പാപകര്‍മ്മം ചെയ്യുന്നത് എന്തിനാണ്”, എന്ന ഋഷിമാരുടെ ചോദ്യത്തിന് ”ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം പുലര്‍ത്താന്‍”, എന്ന് മറുപടി. ”നിന്റെ ഈ കര്‍മ്മത്തിന്റെ ഫലമനുഭവിക്കുന്ന അവര്‍ അതിന്മേല്‍ നിന്നിലെത്തുന്ന പാപവും പങ്കിടുമോ?” എന്ന ഋഷിയുടെ ചോദ്യത്തിന് മുന്നില്‍ അയാള്‍ ഒന്ന് കുഴങ്ങി. എന്നാല്‍ ”നീ പോയി ഇത് അവരോട് ചോദിച്ചു വരൂ, മടങ്ങിയെത്തുവോളം ഞങ്ങള്‍ ഇവിടെത്തന്നെ നിന്നുകൊള്ളാം”,എന്ന സപ്തര്‍ഷികളുടെ വാക്കുകള്‍ കേട്ട് വീട്ടിലെത്തി ഭാര്യയോടും മക്കളോടും അയാള്‍ ചോദ്യമാവര്‍ത്തിച്ചു.

”കുടുംബം പുലര്‍ത്തേണ്ടത് ഗൃഹനാഥന്റെ. ധര്‍മ്മവും കടമയുമാണ്, അതിനായി നിങ്ങള്‍ ചെയ്യുന്ന പാപഫലങ്ങള്‍ ഞങ്ങള്‍ ഭാഗിക്കുകയോ, ഞങ്ങളെ ബാധിക്കുകയോ ചെയ്യില്ല”, എന്ന ഭാര്യയുടെ കൃത്യമായ മറുപടി അയാളെ പശ്ചാത്താപവിവശനാക്കി, തിരികെയെത്തി ഋഷിമാര്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെ മുട്ടുകുത്തി. അവര്‍ അയാളെ ആശ്വസിപ്പിച്ചു, അടുത്തു നിന്ന മരങ്ങള്‍ ചൂണ്ടിക്കാട്ടി ചുവട്ടിലിരുന്ന് ‘മരാ-മരാ’ എന്ന് അനവരതം ജപിക്കാനുപദേശിച്ചു. ഭാര്യയുടെ വാക്കുകള്‍ തൊടുത്തുവിട്ട സത്യം ഉള്ളുലച്ച കാട്ടാളന് ഋഷിമാരുടെ ഉപദേശം അമൃതമായി. ആഹാര നിദ്രാദികള്‍ ത്യജിച്ച് ആ വനമദ്ധ്യത്തില്‍ നിശ്ചലനായി ‘മരാമരേതി’ ഉരുവിട്ട് അയാള്‍ തന്നില്‍ ലയിച്ചിരുന്നു. കാലഗതിയില്‍ മാസങ്ങളും വര്‍ഷങ്ങളും ഒഴുകിപ്പോയി, രത്‌നാകരന്‍ ചിതല്‍പ്പുറ്റുകൊണ്ട് മൂടപ്പെട്ടു. അപ്പോഴേക്കും ചുണ്ടിലെ ജപം ഉച്ചത്തില്‍ ”രാമ-രാമ” എന്ന താരക മന്ത്രമായി അയാളറിയാതെ മാറി. വര്‍ഷപങ്ങള്‍ക്കു ശേഷം അതു വഴി വന്ന സപ്തര്‍ഷികള്‍, ചിതല്‍പുറ്റില്‍ നിന്നുയരുന്ന രാമമന്ത്രം കേട്ട് അത് പൊട്ടിച്ചു. പുറത്തുവന്ന രത്‌നാകരനോട് ”വല്മീകത്തില്‍ നിന്നും പുറത്തുവന്ന നീ ഇന്ന് മുതല്‍ വാത്മീകി എന്ന പേരില്‍ പ്രശസ്തി നേടും, പോയി ലോക ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക”, എന്നനുഗ്രഹിച്ചു. അങ്ങനെ രത്‌നാകരന്‍ രണ്ടാം ജന്മമെടുത്ത് വാത്മീകിയായി, പിന്നീട് രാമന്റെഅയന ചരിത്രം രചിച്ച് ഇതിഹാസകാരനുമായി.

എന്നാല്‍ കുറച്ചു വ്യത്യസ്തമായ ആഖ്യാനങ്ങളാണ് സ്‌കന്ദപുരാണത്തില്‍. വാത്മീകി ബ്രാഹ്മണനായി ജനിച്ചുവെന്നും, ലോഹജംഘന്‍ എന്ന പേരില്‍ ജീവിച്ചിരുന്നുവെന്നും സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്ത് പരസ്പര ഐക്യത്തോടെയും വര്‍ദ്ധിച്ച സ്‌നേഹത്തോടെയും ജീവിച്ചുപോന്നുവെന്നും അക്കാലത്ത് ആ പ്രദേശത്ത് തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷത്തോളം മഴപെയ്യാതെ കടുത്ത വരള്‍ച്ചുയും ക്ഷാമവും വറുതിയും കാരണം നിത്യഭോജനത്തിനുള്ള വക പോലും ലഭിക്കാതായപ്പോള്‍ ഗത്യന്തരമില്ലാതെ ലോഹജംഘന്‍ വഴിയാത്രക്കാരുടെ സാമഗ്രികള്‍ പിടിച്ചുപറിച്ചു കുടുംബം പുലര്‍ത്തിയെന്നും അതുവഴി വന്ന ഋഷിമാര്‍ ഉപദേശിച്ച് പരിവര്‍ത്തനപ്പെടുത്തിയെന്നുമാണ് ഇതില്‍.

ഭൃഗു വംശത്തിലെ, സുമാലി എന്നും അപരനാമമുള്ള, പ്രചേതനന്‍ എന്ന ബഹ്മണന്റെ പുത്രനായ അഗ്‌നിശര്‍മ്മന്‍ ആയിരുന്നു വാത്മീകിയെന്നും സ്വധര്‍മ്മ-കര്‍മ്മ ഭ്രംശത്തില്‍പെട്ട അഗ്‌നിശര്‍മ്മനെ നാരദമഹര്‍ഷി ഉപദേശിച്ച്, ”മരാ-മരാ” ജപിപ്പിച്ച് ”രാമ-രാമ’ ജപത്തിലേക്കെത്തിച്ച് വാത്മീകിയായി രൂപാന്തരപ്പെടുത്തിയെന്ന മറ്റൊരു വിശ്വാസവുമുണ്ടണ്ട്. ആദികവ്യമായ രാമായണവും വസിഷ്ഠ മഹര്‍ഷി ശ്രീരാമനുപദേശിച്ച ഉപദേശ സമാഹാരമായ യോഗവാസിഷ്ഠവും വാത്മീകി സംഹിതയുമാണ് വാത്മീകിയുടെ പവിത്രസൃഷ്ടികള്‍.

വസിഷ്ഠ രാമായണം അഥവാ ജ്ഞാനവാസിഷ്ഠം വസിഷ്ടോത്തര രാമായണം, സീതാവിജയം, അത്ഭുതരാമായണം, അത്ഭുതോത്തര രാമായണം എന്നിങ്ങനെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ളവയും വാത്മീകി രചിച്ചവ തന്നെയാണ് എന്ന് അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ വിശ്വസിക്കുന്നു.” ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമായണം മൂലകൃതിയ്‌ക്ക് മൂന്ന് മൂല രൂപങ്ങള്‍ കാണുന്നുണ്ട്. ഓരോന്നിലും മൂന്നിലൊന്നില്‍ കുറയാതെ പരസ്പര വ്യത്യസ്തതയുമുണ്ട്. അവയില്‍ ബോംബെ പാഠത്തിനാണ് ഉത്തര ഭാരതത്തിലും ദക്ഷിണ ഭാരതത്തിലും ഏറെ പ്രചാരമുള്ളത്. രണ്ടാമത്തെ ബംഗാള്‍ പാഠവും മൂന്നാമത്തെ കശ്മീര്‍ പാഠവും ഭാരതത്തിന്റെന കിഴക്ക്, വടക്ക് ഭാഗങ്ങളില്‍ നിലവിലിരിക്കുന്നു.

വാത്മീകിയുടെ രാമായണം ഉത്തരകാണ്ഡം ഉള്‍പ്പെടെ എഴു കാണ്ഡങ്ങളും അറുനൂറ്റിനാല്പ്പത്തിനാല് സര്‍ഗങ്ങളും, അനുഷ്ഠുപ്പ് വൃത്തത്തിലുള്ള ഇരുപത്തിനാലായിരം ശ്ലോകങ്ങള്‍ അടങ്ങിയതുമാണ്. ഇത് വലുപ്പം കൊണ്ട് ഭാരതത്തിന്റെ മറ്റൊരു ഇതിഹാസമായ മഹാഭാരതത്തിന്റെ, അഞ്ചിലൊന്നും ഗ്രീക്ക് ഇതിഹാസമായ ഇലിയഡിന്റെ നാല് മടങ്ങും വരുന്നതാണ്.

 

Tags: ramayanaValmiki Jayanti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

India

എന്റെ എല്ലാ സിനിമകളുടെയും അടിത്തറ രാമായണവും ശ്രീരാമനുമെന്ന് എസ് എസ് രാജമൗലി; പുതിയ സിനിമ വാരണാസിയും അങ്ങിനെ തന്നെ

India

പുടിന് ഭഗവദ് ഗീത സമ്മാനിച്ചതില്‍ തെറ്റില്ല, ഗീതയും മഹാഭാരതവും രാമായണവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം: ശശി തരൂര്‍

രാമായണ എന്ന സിനിമയില്‍ ശ്രീരാനമാകുന്ന രണ്‍ബീര്‍ കപൂറും സീതയാകുന്ന സായി പല്ലവിയും (ഇടത്ത്)
India

ശ്രീരാമനാകാന്‍ മദ്യവും മാംസവും ഉപേക്ഷിച്ചു..തന്റെ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ ജീവിതശൈലി തന്നെ വിശുദ്ധമാക്കി രണ്‍ബീര്‍ കപൂര്‍

News

അച്ഛൻ ശേഖറിന്റെ ഓർമ്മയിൽ കാൻസർവേദന; ദിലീപായിരുന്ന എ.ആർ.റഹ്മാൻ ഓർമ്മിക്കുന്നു

പുതിയ വാര്‍ത്തകള്‍

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

എസ്എസ്എൽസി ഫലം വെള്ളിയാഴ്ച

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

ധുരന്ധറിന് പ്രതികാരമായി മേരാ ലിയാരി ഇറക്കി പാകിസ്ഥാൻ ; കാണാൻ അഭിനേതാക്കളുടെ ബന്ധുക്കൾ പോലുമില്ല , വിറ്റത് 22 ടിക്കറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.