Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമൽ നീരദിനൊപ്പം നിസ്താറിന്റെ ഹാട്രിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 09:40 am IST
inEntertainment

വരത്തനും ഭീഷ്മപർവ്വവും പിന്നെ വ്യാഴാഴ്‌ച്ച ലോക വ്യാപകമായി പ്രദർശനത്തിനെത്തുന്ന ബൊഗെയ്ൻ വില്ല. അമൽ നീരദ് സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ തുടർച്ചയായി അഭിനയിക്കാനായതിന്റെ ആഹ്ലാദത്തിലാണ് നിസ്താർ’ ബൊഗെയ്ൻ വില്ലയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ സെറ്റിലാരോടോ നിസ്താറിനെ ചൂണ്ടിക്കാട്ടി അമൽ നീരദ് പറഞ്ഞു: “എന്റെ അടുത്തടുത്ത മൂന്ന് സിനിമകളിൽ വർക്ക് ചെയ്ത ഒറ്റ ആർട്ടിസ്റ്റേയുള്ളൂ മലയാളത്തിൽ, അയാളാണ് ദേ നില്ക്കുന്നത്. ” ബൊഗെയ്ൻ വില്ലയിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായിരിക്കും തൻ്റേതെന്ന് നിസ്താർ പറയുന്നു.

രണ്ടേ രണ്ട് വാക്കുകളിലാണ് നിസ്താറിനോട് ബോഗെയ്ൻ വില്ലയിലെ കഥാപാത്രത്തെക്കുറിച്ച് അമൽ നീരദ് വിശദീകരിച്ചത്. ഒരു ദിവസം ഉച്ച കഴിഞ്ഞ നേരത്താണ് നിസ്താറിന് അമൽ നീരദിന്റെ ഫോൺ വന്നത്. “നമ്മുടെ അടുത്ത പ്രോജക്ടിൽ നിസ്താറിക്ക ഒരു ക്യാരക്ടർ ചെയ്യണം. അത് വന്ന് ചെയ്തേ പറ്റൂ”. “ചെയ്യാം അതിന് വേറെ ബുദ്ധിമുട്ടൊന്നുമി ” ല്ലെന്ന് നിസ്താർ പറഞ്ഞപ്പോൾ “അല്ല ക്യാരക്ടർ അറിയണ്ടേ ” യെന്നായി അമലിന്റെ ചോദ്യം. ” ആവശ്യമുണ്ടെങ്കിലല്ലേ എന്നെ വിളിക്കൂ. അല്ലെങ്കിൽ വിളിക്കില്ലല്ലോ”യെന്നായിരുന്നു അമലിന്റെ ചോദ്യത്തിനുള്ള നിസ്താറിന്റെ മറുപടി ,  ‘ക്രൂരനായ ഒരു ഫ്യൂഡൽ മാടമ്പി’ ഒറ്റ വാചകത്തിൽ അമൽ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു

അങ്ങോട്ടും ഇങ്ങോട്ടും അർഹിക്കുന്ന ബഹുമാനം കൊടുക്കുന്ന വല്ലാത്തൊരു സൗഹൃദമാണ് താനും അമലും തമ്മിലെന്ന് നിസ്താർ പറയുന്നു. വരത്തനിലൂടെയാണ് നിസ്താർ അമലിന്റെ ക്യാംപിലെത്തുന്നത്. രചയിതാക്കളായ സുഹാസും ഷറഫുവുമാണ് അമലിനോട് നിസ്താറിനെപ്പറ്റി പറയുന്നത്. തനിക്ക് ആ കക്ഷിയെ അറിയില്ലല്ലോയെന്ന് അമൽ പറഞ്ഞപ്പോൾ സുഹാസും ഷറഫുവും ഒഴിവ് ദിവസത്തെ കളിയും കാർബണിലെ ഒരു സീനും പെൻഡ്രൈവിൽ കോപ്പി ചെയ്ത് അമലിനെ കാണിച്ചു. രണ്ടും കണ്ട അമൽ ഇയാൾ തന്നെ മതിയെന്നുറപ്പിക്കുകയും ചെയ്തു. വരത്തൻ റിലീസായതിന്റെ പിറ്റേന്ന് നിസ്താറിനെ അമൽ വിളിച്ചു. ” സിനിമയ്‌ക്ക് നല്ല അഭിപ്രായമുണ്ട്. നിസ്താറിക്കയുടെ ക്യാരക്ടറിനും ‘എന്റെ അച്ഛനും ( അന്തരിച്ച എഴുത്തുകാരനും അദ്ധ്യാപകനുമായ സി. ആർ. ഓമനക്കുട്ടൻ) ആ റോൾ ചെയ്തത് പുതിയ ആളാണല്ലേ നന്നായി ചെയ്തിട്ടു “ണ്ടെന്ന് പറഞ്ഞു ഭീഷ്മ പർവ്വത്തിന്റെ ടീസർ റിലീസ് ചെയ്യുന്ന ദിവസവും നിസ്താറിനെ അമൽ വിളിച്ചു “ഒന്ന് കാണണേ ” അന്ന് ആ ടീസർ കണ്ടതിന്റെ ഞെട്ടലും എക്സൈറ്റ്മെൻ്റും ഇന്നും മാറിയിട്ടില്ലെന്ന് നിസ്താർ പറയുന്നു.

കണ്ണിലെ ചിരിയും ‘ചിരിയിലെ ക്രൗര്യവും

ഇക്കഴിഞ്ഞ ഓണക്കാലത്ത് തിയേറ്ററുകളിൽ ഇടിമുഴക്കം സൃഷ്ടിച്ച ടൊവിനോ തോമസിന്റെ ത്രീഡി ചിത്രം അജയന്റെ രണ്ടാം മോഷണ (ARM) ത്തിലെ നിസ്താർ അവതരിപ്പിച്ച ചാത്തൂട്ടി നമ്പ്യാർ എന്ന വില്ലനെ കണ്ട് സഹൃദയനായ പ്രേക്ഷകരിലൊരാൾ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു :” ആ ചിരിയിൽ നിറയുന്ന ക്രൗര്യം ഗംഭീരമാക്കിയിട്ടുണ്ട്. നമ്പ്യാരുടെ കണ്ണിലെ ചിരി കുറച്ചധികം നാൾ പിന്തുടരും”

ചാത്തുട്ടി നമ്പ്യാർ അപകടം പിടിച്ചൊരു കഥാപാത്രമായിരുന്നുവെന്ന് നിസ്താർ പറയുന്നു. “ആ പേരിൽത്തന്നെ അയാളുടെ മാടമ്പിത്തരവും ധാർഷ്ട്യവുമുണ്ട് പക്ഷേ പ്രേക്ഷകന് അങ്ങനെ ആദ്യമേ തോന്നാനും പാടില്ല. മകളോടുള്ള അമിത വാത്സല്യവും പണ്ട് ഒരു കീഴാളനിൽ നിന്ന് മേലാളനായ തനിക്ക് പന്തം കൊണ്ട് മുഖത്ത് ( അഭിമാനത്തിനും) ഏറ്റ അടിയുടെ പകയും മാടമ്പിയെന്ന ധാർഷ്ട്യവുമൊക്കെ ചേർന്ന് സങ്കീർണ്ണതകളേറെയുള്ള കഥാപാത്രമാണ് ചാത്തുട്ടി നമ്പ്യാർ സ്ക്രിപ്ട് വായിക്കാതെയാണ് ഞാൻ അഭിനയിച്ചത്. ഓരോ സീനും എടുക്കും മുൻപ് അതിന്റെ മുൻപും പിൻപും എന്താണ് സംഭവിക്കുകയെന്നും സീനിന്റെ മൂഡുമൊക്കെ സംവിധായകൻ ജിതിൻ ലാലിനോടും തിരക്കഥാകൃത്ത് സുജിത്ത് നസ്യാരോടും ചോദിച്ച് മനസ്സിലാക്കുമായിരുന്നു. നമ്പ്യാരുടെ ഉളളിലെ പൊട്ടിത്തെറി പുറത്തേക്ക് വരാതെ ഉള്ളിൽ തന്നെ ഒതുക്കി നിറുത്തി പെർഫോം ചെയ്യാനാണ് ശ്രമിച്ചത്.

സൗബിൻ ഷാഹിർ നായകനാകുന്ന ആബേലാണ് നിസ്താർ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം 

നവാഗതനായ അനീഷ് ജോസ് മൂത്തേടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിന്റെ അച്ഛനായി മുഴുനീള വേഷമാണ് നിസ്താറിന് “”സ്നേഹവാത്സല്യങ്ങളും കാർക്കശ്യവും അല്പം പിശുക്കുമൊക്കെയുള്ള ഒരച്ഛൻ’

സുരേഷ് ഗോപി നായകനായുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള (JSK) യാണ് നിസ്താർ അഭിനയിച്ച് പൂർത്തിയാക്കിയ മറ്റൊരു ചിത്രം നവാഗതനായ പ്രവീൺ നാരായണനാണ് സംവിധായകൻ. മലയാളത്തിലും ഇതര ഭാഷകളിലുമായി ചില വെബ് സീരീസുകളിലും നിസ്താർ വേഷമിടുന്നുണ്ട്. “ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന പേടി കാരണം വളരെ സൂക്ഷിച്ചേ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നുള്ളൂവെന്ന തീരുമാനത്തിലാണ് നിസ്താർ.

Tags: Malayalam MovieAmal NeeradMalayalam Movie ActorLoveMalayalamCinemaMocie BougainVilleaActor Nistar Ahamed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Entertainment

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

New Release

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

New Release

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പുതിയ വാര്‍ത്തകള്‍

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.