Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പേസര്‍മാരുടെ പരിക്ക്: ആശങ്ക മറികടക്കാനാവണമെന്ന് രോഹിത് ശര്‍മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 05:43 am IST
in Cricket

ബെംഗളൂരു: ഭാരത ക്രിക്കറ്റ് ടീമിന് പേസ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിന് പരിക്ക് ബാധിക്കുന്ന പ്രശ്‌നത്തിന് ഒരു കരുതല്‍ സംവിധാനം ആവശ്യമാണെന്ന് ഭാരത ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒരുവര്‍ഷമായി ടീമില്‍ നിന്നും വിട്ടു നില്‍ക്കുന്ന മുഹമ്മദ് ഷമി എപ്പോള്‍ തിരികെയെത്തുമെന്ന് പറയാന്‍ സാധിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് പ്രതികരിച്ചത്.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്നലെ വൈകീട്ട് ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഭാരത ടീമിന്റെ പ്രധാന ആവശ്യത്തെ കുറിച്ച് പറഞ്ഞത്. ബാറ്റിങ്ങിന്റെ കാര്യത്തില്‍ ഇന്ന് ആശങ്കപ്പെടേണ്ട സ്ഥിതിയില്ല. ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ പരിക്ക് കാരണം പുറത്തിരുന്നാല്‍ പോലും അതിനെ മറികടക്കാവുന്ന പിന്‍ബലം നമുക്കുണ്ട്. അത്രമാത്രം സജ്ജമാണ് നമ്മുടെ ബാറ്റിങ് ലൈനപ്പ്. ആ രീതിയില്‍ അത് പാകപ്പെട്ടുകഴിഞ്ഞു. അത്തരത്തില്‍ ബൗളിങ്ങിനെയും ഒരുക്കിക്കൊണ്ടുവരേണ്ടതുണ്ട്, പ്രത്യേകിച്ച് പേസര്‍മാരെ.

ലോകോത്തര പേസ് നിരയാണ് നമുക്കുള്ളത്. ഷമിയുടെ അഭാവത്തിലും ജസ്പ്രീത് ബുംറയ്‌ക്ക് കീഴില്‍ ഭാരത ടീം സുസജ്ജമാണ്. പക്ഷെ അവരില്‍ ഒരാള്‍ക്ക് കളിക്കാനാവാത്ത സ്ഥിതി വന്നാല്‍ ടീം മാനേജ്‌മെന്റ് വല്ലാതെ ബുദ്ധിമുട്ടാകുന്ന സ്ഥിതിയാണുള്ളത്. ഈ ആശങ്ക മറികടക്കാവുന്ന തരത്തില്‍ ബൗളര്‍മാരെ ഒരുക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്-രോഹിത് പറഞ്ഞു.

സമീപകാലത്ത് ദുലീപ് ട്രോഫിയിലും ഇറാനി കപ്പ് ക്രിക്കറ്റിലും മികവ് കാട്ടിയ താരങ്ങളെ സജ്ജമാക്കിയെടുക്കുന്നതിനെ കുറിച്ച് രോഹിത് അഭിപ്രായപ്പെട്ടു. നിലവില്‍ മായങ്ക് യാദവ്, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ എന്നിവരെ റിസര്‍വ് താരങ്ങളായി കൂടെ കൂട്ടിയിട്ടുള്ളത് മികച്ചൊരു ബാക്കപ്പ് ഫോഴ്‌സ് ഒരുക്കാനുള്ള ശ്രമമായി വേണം കരുതാനെന്നും രോഹിത് പറഞ്ഞു.

അടുത്തമാസം ഭാരത ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും മുഹമ്മദ് ഷമി ഉണ്ടാവില്ലെന്ന് ഭാരത ക്യാപ്റ്റന്‍ തീര്‍ച്ചപ്പെടുത്തി. കാല്‍മുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ താരം പരിപൂര്‍ണമായി പരിക്ക് ഭേദമാകാനുള്ള തയ്യാറെടുപ്പിലാണ്. സമ്മര്‍ദ്ദം ചെലുത്തി തിടുക്കത്തില്‍ ടീമിലെത്തിക്കാനാവില്ല. ആവശ്യത്തിന് സമയം നല്‍കി ആഭ്യന്തര ക്രിക്കറ്റിലടക്കം പരീക്ഷിച്ച ശേഷമേ കൊണ്ടുവരാന്‍ സാധിക്കൂ. അത്രത്തോളം സമയം ഷമി ആവശ്യപ്പെടുന്നുണ്ടെന്ന് രോഹിത് വ്യക്തമാക്കി.

Tags: rohit sharmaIndian Cricket TeamIndia-New ZealandPacers injury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

India

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സ്വതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Cricket

സഞ്ജുവിനു വേണ്ടി പ്രാര്‍ത്ഥിച്ച പെണ്‍കുരുന്ന് എവിടെ?

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.