Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്‍എസ്എസ് ഹിന്ദുസമൂഹത്തിന്റെ പവിത്ര ശക്തി സാധന: ഡോ. മോഹന്‍ ഭാഗവത്

Janmabhumi Online by Janmabhumi Online
Oct 12, 2024, 01:47 pm IST
in India, Parivar
ആര്‍എസ്എസിന്റെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ഡോ.ഹെഡ്‌ഗേവാറിന്റെ പ്രതിമയില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പുഷ്പാര്‍ച്ചന നടത്തുന്നു. സമീപം സര്‍സംഘചാലക് ഡോ. മോഹന്‍ ജി ഭാഗവത്

ആര്‍എസ്എസിന്റെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ഡോ.ഹെഡ്‌ഗേവാറിന്റെ പ്രതിമയില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പുഷ്പാര്‍ച്ചന നടത്തുന്നു. സമീപം സര്‍സംഘചാലക് ഡോ. മോഹന്‍ ജി ഭാഗവത്

FacebookTwitterWhatsAppTelegramLinkedinEmail

നാഗ്പൂര്‍: ആര്‍എസ്എസ് എന്നത് ഹിന്ദുസമൂഹത്തിന്റെ പവിത്രശക്തിസാധനയുടെ പേരാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിശ്വമംഗള സാധനയില്‍ സംഘം മൗനപൂജാരിയാണ്. പവിത്രമായ മാതൃഭൂമിയെ പരമവൈഭവശാലിയാക്കാനുള്ള ശക്തിയും വിജയവും നേടാന്‍ ഇതേ സാധന എല്ലാവര്‍ക്കും ചെയ്യേണ്ടതുണ്ട്. ലോകമാകെ മംഗളമുണ്ടാകുന്നതിന് എല്ലാ രാജ്യങ്ങളും ഇതേ സാധന ചെയ്യണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സഹിഷ്ണുതയും സദ്ഭാവവും ഭാരതത്തിന്റെ പാരമ്പര്യമാണെന്നും അസഹിഷ്ണുതയും ദുര്‍ഭാവനയും രാഷ്‌ട്രവിരുദ്ധവും മനുഷ്യ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. എത്ര പ്രകോപനമുണ്ടായാലും ക്ഷോഭങ്ങള്‍ ഒഴിവാക്കി സമാജത്തെ രക്ഷിക്കണം. ഒരാളുടെ വിശ്വാസത്തെയോ പവിത്രസ്ഥാനത്തെയോ, മഹാപുരുഷരെയോ മനസാ വാചാ കര്‍മണാ അപമാനിക്കരുത്. മറ്റൊരാളില്‍ നിന്ന് ഇതുപോലൊന്ന് സംഭവിച്ചാലും നമ്മള്‍ സ്വയം നിയന്ത്രിക്കണം. എല്ലാത്തിനുമുപരിയാണ് രാഷ്‌ട്രത്തിന്റെ ഏകതയും സദ്ഭാവവും. സ്വസ്ഥവും സശക്തവുമായ സമാജിക അവസ്ഥയിലേക്കുള്ള ആദ്യ പടി വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള ഐക്യവും പരസ്പര ധാരണയുമാണ്. ഓരോരുത്തരുടെയും ആഘോഷവേളകള്‍ എല്ലാവരുടെയും പങ്കാളിത്തം വഴി സമാജത്തിന്റെയാകെ ആഘോഷങ്ങളായി മാറണം.

വിവിധ ജാതിയിലും വര്‍ഗത്തിലും പെട്ട നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് നാടിന്റെ നന്മയ്‌ക്കായി, മുഴുവന്‍ സമൂഹത്തിന്റെയും പ്രയോജനത്തിനായി നമ്മുടെ സ്വന്തം സ്ഥലത്ത്, എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കണം, സര്‍സംഘചാലക് പറഞ്ഞു.
കുടുംബങ്ങളിലും സമൂഹത്തിലും പടരുന്ന പരസ്യങ്ങള്‍ക്കും വികലമായ ദൃശ്യശ്രാവ്യ സാമഗ്രികള്‍ക്കും മേല്‍ നിയമപരമായ നിയന്ത്രണം അടിയന്തരമായി ആവശ്യമാണ്. യുവതലമുറയില്‍ കാട്ടുതീ പോലെ പടരുന്ന മയക്കുമരുന്ന് ശീലം സമൂഹത്തെിന്റെ അകം പൊള്ളയാക്കുന്നു. അതുകൊണ്ട് നന്മയിലേക്ക് നയിക്കുന്ന മൂല്യങ്ങള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. പ്രാഥമികതലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയുള്ള അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ സാംസ്‌കാരികമൂല്യങ്ങളുടെ ഉദാഹരണമാകണം. അതിന് അദ്ധ്യാപകരെ പരിശീലിപ്പിക്കാന്‍ പുതിയ സംവിധാനം ഉണ്ടാക്കണം. ജനപ്രിയവ്യക്തിത്വങ്ങള്‍ പെരുമാറ്റത്തില്‍ സംസ്‌കാരത്തെ പ്രകടിപ്പിക്കണം. സോഷ്യല്‍ മീഡിയ സമൂഹത്തെ സംസ്‌കാരസമ്പന്നമാക്കാനുള്ളതാണെന്ന് അത് ഉപയോഗിക്കുന്നവര്‍ മനസിലാക്കണം.

മാതൃവത് പരദാരേഷു എന്ന് വിശ്വസിക്കുന്ന നമ്മുടെ രാജ്യത്ത്, ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത് മൂല്യങ്ങള്‍ നഷ്ടപ്പെട്ടതിന്റെ ഫലമായാണ്. കൊല്‍ക്കത്ത ആര്‍.ജി. കര്‍ ആശുപത്രിയില്‍ നടന്നത് സമൂഹത്തെയാകെ കളങ്കപ്പെടുത്തുന്ന സംഭവങ്ങളിലൊന്നാണ്.
ഉപഭോഗ വാദത്തിന്റെയും മൗലികവാദത്തിന്റെയും അപൂര്‍ണമായ വൈചാരിക അടിത്തറയിലുള്ള വികസന യാത്ര മനുഷ്യരുള്‍പ്പെടെയുള്ള മുഴുവന്‍ സൃഷ്ടികളുടെയും വിനാശയാത്രയായി മാറിയിരിക്കുന്നു. പരിസ്ഥിതിക്കിണങ്ങുന്ന വികസന കാഴ്ചപ്പാട് ഓരോ വ്യക്തിയും സ്വീകരിക്കണമെന്നും സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.

സമൂഹത്തില്‍ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടിയാണ് ചില നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. നാടിന്റെയും കാലത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് അവയും മാറാം. എന്നാല്‍ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയണമെങ്കില്‍, ആ നിയമങ്ങള്‍ ആദരവോടെ പാലിക്കേണ്ടത് അത്യാവശ്യമാണ്.നിയമങ്ങളും ചട്ടങ്ങളും അക്ഷരത്തിലും ആത്മാവിലും പാലിക്കണം. ഇത് ശരിയായി നടപ്പാക്കുന്നതിന് ഭരണഘടനയുടെ നാല് അധ്യായങ്ങളായ ആമുഖം, മാര്‍ഗദര്‍ശക തത്വങ്ങള്‍, പൗരന്റെ കടമകള്‍, പൗരാവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലായിടത്തും പ്രചരിപ്പിക്കണം.

രാജ്യം എല്ലാ മേഖലകളിലും സ്വയംപര്യാപ്തമാകുമ്പോള്‍ സ്വദേശി ആചരണം എളുപ്പമുള്ളതാകും. അതിനാല്‍, ഒരു സ്വതന്ത്ര രാജ്യമെന്ന നിലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുന്ന ഒരു നയം ഉള്‍ക്കൊള്ളണം, അതേസമയം, സ്വദേശി ആചരണം ജീവിതത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമാക്കാന്‍ സമൂഹം ശ്രമിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.

Tags: Dr.Mohan BhagwatHindu societyRSS Vijayadashami celebrationShri Vijayadashami Yugabda 5126Vijayadashami Speech
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോയമ്പത്തൂർ പേരൂർ രാമസ്വാമി അടിഗളരുടെ നൂറാം വാർഷിക ആഘോഷ വേദിയിൽ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

India

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

India

സ്‌നേഹത്തിന്റെ ഭാഷയാണെങ്കിലും ലോകം കേള്‍ക്കണമെങ്കില്‍ ശക്തി പ്രകടമാകണം: ഡോ. മോഹന്‍ ഭഗവത്

ന്യൂദല്‍ഹിയില്‍ എബിവിപി കാര്യാലയമായ യശ്വന്ത് ഭവന്‍ ഉദ്ഘാടനം ചെയ്തശേഷം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. എബിവിപി ദല്‍ഹി സംസ്ഥാന ജോ. സെക്രട്ടറി അപരാജിത, ദല്‍ഹി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. തപന്‍കുമാര്‍ ബിഹാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി എന്നിവര്‍ സമീപം.
India

ഐക്യത്തിലൂടെ മാത്രമെ വിജയം നേടാനാകൂ: ഡോ. മോഹന്‍ ഭാഗവത്

കാണ്‍പൂരിലെ കര്‍വാളില്‍ ഡോ. ഹെഡ്ഗേവാറിന്റെ പേരില്‍ നിര്‍മിച്ച ആര്‍എസ്എസ് പ്രാന്ത കാര്യാലയം കേശവഭവന്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ഡോ. അംബേദ്കറും ഡോ. ഹെഡ്‌ഗേവാറും ഹിന്ദുഐക്യത്തിനായി ജീവിതം സമര്‍പ്പിച്ചു: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies