Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആസാം പട്ടിന്റെ വിസ്മയം

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

എം.കെ. അജിത്byഎം.കെ. അജിത്
Jun 12, 2026, 07:00 am IST
inSamskriti

ബംഗാളിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദേശീയപാതയിലൂടെ കുട്ടിപ്പടയുടെ ബസ് അതിവേഗം മുന്നോട്ട് നീങ്ങി. റൈറ്റ് സഹോദരന്‍മാര്‍ക്ക് മോട്ടോര്‍ വിമാനം നിര്‍മ്മിക്കാനും പറത്താനുമുള്ള അറിവ് ലഭിച്ചത് പൗരാണിക ഭാരതത്തില്‍ നിന്നാണോയെന്ന ചിന്തയുമായി അപ്പു പുറത്തേക്ക് നോക്കിയിരിക്കുയായിരുന്നു. പെട്ടെന്നാണ് ഇംഗ്ലീഷിലെഴുതിയ ഒരു ബോര്‍ഡ് അവന്റെ ശ്രദ്ധയില്‍ വന്നത്. വലിയൊരു വസ്ത്രവ്യാപാരശാലയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡായിരുന്നു അത്. ‘Exclusive Discount on Assam Silk Sarees’ ‘ എന്ന് പരസ്യം അപ്പു ഒന്നു കൂടി വായിച്ചു. ഉടനെ അവന്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് മാധവന്‍ മാഷിന്റെ അരികിലേക്ക് നടന്നു.

”മാഷേ, നമ്മള്‍ ഈ യാത്രയില്‍ ഇനി അസമിലേക്ക് അല്ലെ പോകുന്നത് ദാ, ആ ബോര്‍ഡില്‍ ‘അസം പട്ട്’ എന്ന് എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ ചോദിച്ചതാ,”

മാധവന്‍ മാഷ് പുഞ്ചിരിച്ചുകൊണ്ട് അപ്പുവിനെ അരികിലേക്ക് ചേര്‍ത്തുനിര്‍ത്തി, ”ഇല്ല അപ്പൂ, ഈ യാത്രയില്‍ നമ്മള്‍ ആസാം ഒഴിവാക്കുകയാണ്. അത് പിന്നീട് ഒരിക്കല്‍ നമുക്ക് കാണാം.”

”അയ്യോ! അപ്പോള്‍ നമുക്ക് അവിടുത്തെ ചരിത്രവും അത്ഭുതങ്ങളും നേരിട്ട് കാണാന്‍ കഴിയില്ലേ മാഷേ” ചിന്തു സങ്കടത്തോടെ ചോദിച്ചു.

അപ്പോള്‍ മീര ടീച്ചര്‍ ഇടപെട്ടു, ”അതിനെന്താ ചിന്തൂ, ഒരു സ്ഥലത്ത് നേരിട്ട് പോകാന്‍ കഴിഞ്ഞില്ലെങ്കിലും അവിടുത്തെ അറിവുകള്‍ നമുക്ക് സ്വന്തമാക്കാമല്ലോ! അപ്പു ആ ബോര്‍ഡില്‍ കണ്ട അസം പട്ടുണ്ടല്ലോ, അതിന് പിന്നില്‍ പൗരാണിക ഭാരതത്തിന്റെ വലിയൊരു ശാസ്ത്രമുണ്ട്.”

ടീച്ചറുടെ വാക്കുകള്‍ കേട്ടതോടെ കുട്ടികളുടെ മുഖത്തെ സങ്കടം മാറി കൗതുകം നിറഞ്ഞു. അവര്‍ മാഷിനും ടീച്ചര്‍ക്കും ചുറ്റും കൂടിയിരുന്നു.

”അസം പട്ടിന് എന്ത് പ്രത്യേകതയാ മാഷേ ഉള്ളത് ഇതും നമ്മള്‍ നാട്ടില്‍ കേള്‍ക്കുന്ന കാഞ്ചീപുരം പട്ടും ബനാറസ് പട്ടും പോലെയല്ലേ” അപ്പുവിന് സംശയമായി.

”അല്ല അപ്പൂ!” മാധവന്‍ മാഷ് വിശദീകരിക്കാന്‍ തുടങ്ങി, ”തെന്നിന്ത്യയിലെ കാഞ്ചീപുരം പട്ടും ഉത്തരേന്ത്യയിലെ ബനാറസ് പട്ടും മെല്ലാം തുണി നെയ്യുമ്പോള്‍ അതില്‍ പുറത്തുനിന്ന് സ്വര്‍ണ്ണനൂലുകളോ വെള്ളിനൂലുകളോ ചേര്‍ത്താണ് തിളക്കമുള്ളതാക്കുന്നത്. എന്നാല്‍ അസം പട്ടിന്റെ വിസ്മയം എന്താണെന്നറിയാമോ ഇതില്‍ പുറത്തുനിന്ന് സ്വര്‍ണ്ണനൂല്‍ ചേര്‍ക്കേണ്ട ആവശ്യമില്ല! പ്രകൃതിദത്തമായിത്തന്നെ സ്വര്‍ണ്ണനിറമുള്ള ഒരു പട്ടുനൂലാണിത്. ഇതിനെ ‘മൂഗാ പട്ട്’ എന്ന് വിളിക്കും.”

”പുറത്തുനിന്ന് നൂല്‍ ചേര്‍ക്കാതെ തന്നെ സ്വര്‍ണ്ണനിറമുള്ള പട്ടുനൂലോ! അതെങ്ങനെ സാധിക്കും മാഷേ” മീനാക്ഷി അത്ഭുതപ്പെട്ടു.

”അവിടെയാണ് പൗരാണിക ഭാരതീയരുടെ കീടശാസ്ത്ര മികവ് ഒളിഞ്ഞിരിക്കുന്നത് മീനാക്ഷീ,” മീര ടീച്ചര്‍ പറഞ്ഞു. ”അന്തേറിയ അസാമെന്‍സിസ്’ എന്ന് ശാസ്ത്രലോകം വിളിക്കുന്ന ഒരു പ്രത്യേകതരം പട്ടുനൂല്‍ പുഴുക്കളാണ് ഈ നൂല്‍ ഉത്പാദിപ്പിക്കുന്നത്. ഈ പുഴുക്കള്‍ അസമിലെ വനങ്ങളില്‍ കാണുന്ന ‘സോം’ , ‘സുആലു’ എന്നീ മരങ്ങളുടെ ഇലകള്‍ മാത്രമാണ് തിന്നു വളരുന്നത്. ഈ ഇലകളിലെ പ്രത്യേക ഘടകങ്ങള്‍ കാരണമാണ് ഈ പുഴുക്കള്‍ ഉണ്ടാക്കുന്ന കൊക്കൂണ്‍സിന് ഇത്രയും മനോഹരമായ സ്വര്‍ണ്ണനിറം ലഭിക്കുന്നത്. മൂഗയെക്കൂടാതെ ‘ഈരി’, ‘പാറ്റ്’ എന്നിങ്ങനെ വേറെയും പട്ടുനൂലുകള്‍ അസമിലുണ്ടെങ്കിലും മൂഗയാണ് ഇതില്‍ ഏറ്റവും പ്രശസ്തം.”

”ടീച്ചറേ, അപ്പോള്‍ പണ്ടത്തെ ആള്‍ക്കാര്‍ കാട്ടിലെ പുഴുക്കളെ നിരീക്ഷിച്ച് അവയില്‍ നിന്ന് നൂലെടുക്കാന്‍ പഠിച്ചതാണല്ലേ എന്തൊരു ക്ഷമയായിരിക്കണം അവര്‍ക്ക്!” ചിന്തു പറഞ്ഞു.
” അതെ ചിന്തൂ! ഇതൊരു വലിയ ശാസ്ത്രമാണ്,” മാധവന്‍ മാഷ് കൂട്ടിച്ചേര്‍ത്തു. ”ഏത് കാലാവസ്ഥയിലാണ് പുഴുക്കള്‍ മുട്ടയിടുന്നത്, അവയ്‌ക്ക് എപ്പോഴാണ് ഇലകള്‍ കൊടുക്കേണ്ടത് എന്നൊക്കെ കൃത്യമായ അറിവ് പൗരാണിക കാലം മുതലേ ഇവിടുത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നു. ഈ അറിവെല്ലാം അമരകോശത്തില്‍ കാണാന്‍ കഴിയും. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ട ഹര്‍ഷചരിതത്തിലും രാമായണത്തിലും, അര്‍ത്ഥശാസ്ത്രത്തിലുമെല്ലാം അസമിലെ ഈ സുവര്‍ണ്ണപ്പട്ടിനെക്കുറിച്ചും പറയുന്നുണ്ട്.”

”പക്ഷെ മാഷേ, സാധാരണ പട്ടുതുണികളൊക്കെ കഴുകുമ്പോള്‍ അതിന്റെ തിളക്കം മങ്ങുമല്ലോ. ഈ സ്വര്‍ണ്ണപ്പട്ട് കഴുകിയാല്‍ വെളുത്തുപോകില്ലേ” അപ്പു തന്റെ സംശയം പ്രകടിപ്പിച്ചു.

മാധവന്‍ മാഷ് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു, ”ഇല്ല അപ്പൂ, അവിടെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത! സാധാരണ പട്ടുതുണികള്‍ പഴയതാകുന്തോറും തിളക്കം കുറയുമ്പോള്‍, മൂഗാ പട്ട് ഓരോ തവണ കഴുകുമ്പോഴും തിളക്കം കൂടിക്കൂടി വരും! നൂറ്റാണ്ടുകളോളം ഈ തുണി കേടുപാടുകൂടാതെ ഇരിക്കും. ഒരു മനുഷ്യന്റെ ആയുസ്സിനേക്കാള്‍ കൂടുതല്‍ കാലം ഈ വസ്ത്രം നിലനില്‍ക്കും എന്നാണ് പറയാറുള്ളത്.”

”അതുകൊണ്ട് തന്നെയാണ് കുട്ടികളേ, അസമില്‍ 600 വര്‍ഷത്തിലധികം ഭരണം നടത്തിയ അതിശക്തരായ ‘അഹോം’ രാജവംശത്തിന്റെ ഔദ്യോഗിക വസ്ത്രമായി ഇത് മാറിയത്. പൗരാണിക ഭാരതത്തിലെഈ പട്ടുനൂല്‍ ശാസ്ത്രം ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത അത്രയും സവിശേഷമായ ഒന്നാണ്,” ടീച്ചര്‍ പറഞ്ഞു നിര്‍ത്തി.

”അപ്പോള്‍ കാഞ്ചീപുരം പട്ട് മനുഷ്യന്‍ സ്വര്‍ണ്ണം ചേര്‍ത്തുണ്ടാക്കുന്നതാണെങ്കില്‍, അസം പട്ട് പ്രകൃതി തന്നെ സ്വര്‍ണ്ണത്തില്‍ മുക്കിത്തരുന്നതാണല്ലേ മാഷേ” അപ്പു ചോദിച്ചു.
അപ്പുവിന്റെ ആ മനോഹരമായ കണ്ടെത്തല്‍ കേട്ട് മാധവന്‍ മാഷും മീര ടീച്ചറും കുട്ടികളും ഒന്നിച്ച് കൈയടിച്ചു.

അസമിലേക്ക് നേരിട്ട് പോകാന്‍ കഴിഞ്ഞില്ലെങ്കിലും ആ അറിവുകള്‍ കേട്ടതോടെ കുട്ടിപ്പടയുടെ മനസ്സുനിറഞ്ഞു. ബസ് അതിന്റെ വേഗത കൂട്ടി മുന്നോട്ട് കുതിക്കുകയായിരുന്നു. ജനലിലൂടെ തണുത്ത കാറ്റ് അകത്തേക്ക് വീശിക്കൊണ്ടിരുന്നു.

Tags: Knowledge seriesAssam Silk Sarees
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

ഹംപി വിഠല ദേവസ്ഥാനം
Samskriti

കല്‍ത്തൂണുകളുടെ സംഗീതം

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

എല്ലോറ
Samskriti

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.