Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആശയവിനിമയം; ഭാഗ്യപരീക്ഷണം; വിശ്വാസം; ചെയ്യാന്‍ കഴിയാത്തത് ചെയ്യുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 08:16 am IST
in Business

രാജ്യത്തെ പരമ്പരാഗത വ്യവസായ സാമ്രാജ്യത്തിന്റെ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന വ്യവസായ ഗ്രൂപ്പായ ടാറ്റായുടെ അമരക്കാരനായിരുന്നു രത്തന്‍ ടാറ്റ. രണ്ടു പതിറ്റാണ്ടിലേറെ ടാറ്റാ സാമ്രാജ്യത്തെ വളര്‍ച്ചയില്‍നിന്ന് വളര്‍ച്ചയിലേക്ക് നയിച്ച് ലോകോത്തര ഗ്രൂപ്പാക്കിമാറ്റിയ അതികായന്‍. 1932 ല്‍ മുംബയില്‍ ജനിച്ച രത്തനെ, ടാറ്റാ സ്ഥാപകന്‍ ജാം ഷഡ്ജി ടാറ്റായുടെ മകന്‍ നവാല്‍ ടാറ്റാ ദത്തെടുക്കുകയായിരുന്നു. മുംബയിലും സിംലയിലും ആദ്യകാല വിദ്യാഭ്യാസവും അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാല ബ്രിട്ടനിലെ ഹാര്‍വാര്‍ഡ് ബിസിനസ്സ് സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ ഉന്നത പഠനവും നടത്തിയ രത്തന്‍ ടാറ്റ അപ്രന്റീസായിട്ടാണ്  ടാറ്റാ ഗ്രൂപ്പില്‍ സേവനം ആരംഭിച്ചത്. 1991 ല്‍ രത്തന്‍ ചെയര്‍മാനായി സ്ഥാനമേല്‍ക്കുമ്പോള്‍ പതിനായിരം കോടി രുപ വിറ്റുവരവുള്ള ഇന്ത്യന്‍ കേന്ദ്രികൃത ഗ്രൂപ്പായിരുന്നു ടാറ്റാ.
രണ്ടു പതിറ്റാണ്ടത്തെ ചെയര്‍മാന്‍ സ്ഥാനത്തിനിടയില്‍ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ടാറ്റാ ്ര്രഗുപ്പിനെ പതിനായിരം കോടി ഡോളര്‍ വിറ്റുവരവുള്ള ആഗോള വ്യവസായ സാമ്രാജ്യമാക്കി മാറ്റി എന്നതാണ് രത്തന്‍ ടാറ്റായുടെ വലിയ സംഭാവന. ഇന്ത്യന്‍ സ്‌റ്റോക്ക് എക്‌സേഞ്ചിന്റെ 10 ശതമാനത്തിനടുത്ത് കൈയാളുന്ന  ൂടാറ്റാ ഉല്പ്പന്നങ്ങള്‍ 140 രാജ്യങ്ങളീലേക്ക്  കയറ്റി അയക്കപ്പെടുന്നു.. ആറ് വന്‍കരകളിലായി 80 രാഷ്‌ട്രങ്ങളീല്‍ ടാറ്റ ഗ്രൂപ്പിന് 100 ലധ്ികം കമ്പനിക്ള്‍. ഐതിഹാസിക നേട്ടങ്ങള്‍ കൈവരിക്കുമ്പോളും പുലര്‍ത്തിവന്ന  വിനയശീലവും അര്‍പ്പണബോധവും ഊര്‍ജ്ജസ്വലതയും അദ്ദേഹത്തെ വ്യത്യസ്തനും പൊതുസമ്മതനും ആക്കി.

ജീവനക്കാരുമായി ആശയവിനിമയം നടത്തുക എന്നതാണ് വ്യവസായി എന്ന നിലയില്‍ ആദ്യം ചെയ്യേണ്ടത് എന്ന രത്തന്‍ ടാറ്റായുടെ വാക്കുകള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രധാനമുള്ളതാണ്
ഏതൊരു കമ്പനി ചെയര്‍മാനും ജീവനക്കാരുമായി നന്നായി ആശയവിനിമയം നടത്തണം. അത് പ്രകടമായിരിക്കുകയും വേണം. അത് നിങ്ങളെ അവരുടെ നല്ലൊരു സഹപ്രവര്‍ത്തകനാക്കും.എന്നാണ് രത്തന്‍ ടാറ്റാ അനുഭവത്തിന്റെ പിന്‍ബലത്തില്‍ പറയുന്നത്.
ഭാഗ്യപരീക്ഷണം നടത്താന്‍ അദ്ദേഹം ആവശ്യപ്പെടുന്നു.ലോകത്തെ വലിയ കമ്പനികളെല്ലാം വിജയിച്ചത് ഭാഗ്യപരീക്ഷണം നടത്തി തന്നെയാണ്. ലോകത്തിന് ഗുണപരമായ മാറ്റമുണ്ടാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ സംരംഭങ്ങളെല്ലാം ഉണ്ടായത്. ഒരിക്കല്‍ നിങ്ങള്‍ റിസ്‌കെടുത്ത ശേഷം പിന്നീട് അതിന്റെ ഗുണഫലങ്ങള്‍ കൊയ്യുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ സ്വപ്നങ്ങള്‍ സഫലമാക്കിയ മികച്ചൊരു ബിസിനസ്സുകാരനെന്നു വിളിക്കും.
വിനയത്തെക്കുറിച്ച രത്തന്‍ ടാറ്റാ പറയുമ്പോള്‍ അര്‍ഹതയുള്ളയാളിന്റെ വാക്കുകളായിട്ടാണ് വിലയിരുത്തേണ്ട്ത്.നോബല്‍ പുരസ്‌കാരം നേടിയവരുടെ അടുത്തിരുന്നു നോക്കൂ. ഒരിക്കലും അവര്‍ നിങ്ങളോട് അവര്‍ നേടിയ പുരസ്‌കാരത്തെ കുറിച്ചു സംസാരിക്കില്ല. വിനയത്തോടെയായിരിക്കും അവരുടെ സംഭാഷണം. വിനയമാകട്ടേ നിങ്ങളുടെ ഉറ്റ സുഹൃത്ത്. നിങ്ങള്‍ക്ക് വിനയമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ സമീപിക്കാനും നിങ്ങളുടെ സഹായം തേടാനും എളുപ്പമായിരിക്കും. നിങ്ങള്‍ മികച്ചൊരു വ്യക്തിയാണെന്ന ബോധം മറ്റുള്ളവരില്‍ സൃഷ്ടിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
മറ്റുള്ളവര്‍ക്കു വേണ്ടി തുന്നിവച്ച കുപ്പായങ്ങള്‍ നിങ്ങള്‍ അണിയേണ്ടതില്ല. നിങ്ങളായിരിക്കുക, നിങ്ങളിരിക്കുന്ന സ്ഥാനത്തിന് നിങ്ങളുടെ വ്യക്തിത്വ വിശേഷം കൊണ്ട് ഗുണം ചെയ്യാന്‍ ശ്രമിക്കുക.
ആളുകള്‍ നിങ്ങളെയും നിങ്ങളുടെ ബിസിനസ്സിനേയും ബിസിനസ്സ് നടത്തിപ്പിനേയും എങ്ങനെ കാണുന്നു എന്നതിന്റെ അടിത്തറയാണ് വിശ്വാസം. നിങ്ങള്‍ മറ്റുള്ളവരുമായി കരാറുകള്‍ തയാറാക്കുമ്പോഴും അത് പാലിക്കുമ്പോഴും വിശ്വാസം എന്ന ഘടകം പരമപ്രധാനമാകും. ജീവനക്കാരും ഉപഭോക്താക്കളും ഓഹരിയുടമകളുമായി ഒരു മാനസിക ബന്ധം സ്ഥാപിക്കാന്‍ ഇത് സഹായിക്കുന്നു. വിശ്വാസമാണ് നിങ്ങളെ ഒന്നാന്തരമൊരു ബിസിനസ്സുകാരനാക്കുന്നത്.
നിങ്ങളെ മറ്റുള്ളവര്‍ വിലയിരുത്തുന്നത് ഒരു പക്ഷേ നിങ്ങള്‍ നേടിയ സമ്പത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം. എന്നാല്‍ നിങ്ങളുടെ ഒരു ദിവസത്തെ ജോലി തീര്‍ത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ നിങ്ങള്‍ക്ക് സംതൃപ്തി തോന്നണമെങ്കില്‍ ഈ ലോകത്തിന് എന്തെങ്കിലും പ്രയോജനം നിങ്ങള്‍ കാരണമുണ്ടായിരിക്കണം. നമുക്കെല്ലാവര്‍ക്കും ഈ ലോകത്തിന് ഗുണം ചെയ്യാനാവും. എത്ര പരാജയപ്പെട്ടാലും സമൂഹത്തോടുള്ള ഒടുങ്ങാത്ത പ്രതിബദ്ധതയായിരിക്കണം നമ്മെ മുന്നോട്ടു നയിക്കുന്ന ഇന്ധനം.
തുടക്കകാലത്ത് മനസ്സു മടുക്കാത്തതെ ജോലി ചെയ്തതു കൊണ്ടാണ് പിന്നീട് ടാറ്റാ ഗ്രൂപ്പിനെ നയിക്കാന്‍ എനിക്കായത് എന്ന വിശ്വാസക്കാരനാണ് രത്തന്‍ ടാറ്റാ. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ വിജയിച്ച ദിവസങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആ ദിവസങ്ങളെ കഠിനമായ ദിവസങ്ങള്‍ എന്ന് വിളിക്കാനല്ല നിങ്ങള്‍ക്കു തോന്നുക, ഒരു മികച്ച പ്രൊഫഷണലായി നിങ്ങളെ വളര്‍ത്തിയെടുത്ത ദിവസങ്ങള്‍ എന്നാണ്.
എതിരാളികള്‍ നിങ്ങളെ പ്രചോദിപ്പിക്കട്ടേ എ്ന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരുപദേശം
ബിസിനസ്സില്‍ എതിരാളികളുണ്ടാകും, അവരുടെ സാന്നിധ്യം നിങ്ങളെ ഭയപ്പെടുത്തുകയോ നിങ്ങളുടെ മനസ്സിനെ മടുപ്പിക്കുകയോ ചെയ്യരുത്. മറിച്ച്, നിങ്ങളുടെ ഉല്‍പന്നങ്ങളും സേവനങ്ങളും നിരന്തരം നവീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള ഊര്‍ജം അവരുടെ സാന്നിധ്യത്തില്‍ നിന്ന് നേടുക.
ചെയ്യാന്‍ കഴിയാത്തത് ചെയ്യുക എന്നതായിരുന്നു രത്തന്‍ ടാറ്റായ്‌ക്ക് ഏറ്റവുമിഷ്ടപ്പെട്ട വിജയ തത്വം. അത് ചെയ്യാന്‍ പറ്റില്ല, അത് നടക്കില്ല എന്നൊക്കെ മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കുമ്പോഴാണ് ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷമനുഭവിക്കുന്നത്. ഇന്ത്യയില്‍ തന്നെ കാറുകള്‍ ഉല്‍പാദിപ്പിക്കാനാകുമെന്ന് വിശ്വസിച്ചു, അത് കഴിയില്ലെന്ന് പലരും പറഞ്ഞു. പക്ഷേ ആ സ്വപ്നത്തിന്റെ സാഫല്യമായിരുന്നു ഇന്‍ഡിക. ഒരു ലക്ഷം രൂപയ്‌ക്ക് ഒരു കാര്‍ എന്നത് അപ്രാപ്യമാണെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു നാനോ.രത്തന്‍ വിശദീകരിക്കു്‌നു
നിങ്ങളെ നിരന്തരം പ്രചോദിപ്പിക്കുന്ന വ്യക്തികള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാകണം. തളരുമ്പോള്‍ നിങ്ങള്‍ക്ക് ഊര്‍ജം പകരുകയും വളരുമ്പോള്‍ ആ വളര്‍ച്ചയില്‍ അഹങ്കരിക്കരുതെന്ന് സ്വന്തം ജീവിതത്തിലൂടെ നിങ്ങള്‍ക്ക് കാണിച്ചു തരികയും ചെയ്യുന്ന ആളുകളായിരിക്കണം അത്.

അത്തരമൊരു വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയുടേത്.

ഓരോ ശരാശരി ഇന്ത്യക്കാരനും ദൈനംദിന ജീവിതത്തില്‍ ടാറ്റായുടെ ഏതെങ്കിലും ഉത്പന്നം ഉപയോഗിക്കാതെ ഉറങ്ങുന്നില്ല. ഉപ്പു മുതല്‍ സോഫ്റ്റ് വയര്‍ വരെ വരുന്ന പറഞ്ഞാല്‍ തീരാത്ത ടാറ്റ ഉത്പന്നങ്ങള്‍ എന്നും ജീവിതത്തെ അറിയാതെ സ്പര്‍ശിക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും അധികം ബിസിനസ് എത്തിക്സ് (സാന്മാര്‍ഗിക നീതി ) പുലര്‍ത്തുന്ന വലിയ ബിസിനെസ്സ് ഗ്രൂപ് ആയി തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ് ആണ് ടാറ്റ. സമ്പത്തിനേക്കാള്‍ അധികമായി രാജ്യസ്നേഹത്തിന്റെയും തൊഴിലാളി സ്നേഹത്തിന്റെയും അടിയുറച്ച നീതിയുടെയും മൂല്യത്തിന്റെയും മാര്‍ഗത്തില്‍ പോകുന്നവ്യവസായ സ്ഥാപനമായിരുന്നു ടാറ്റാ ഗ്രൂപ്പ്‌.

ഒരിക്കലും തങ്ങളുടെ മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കില്ല എന്നതിന്റെയും മറ്റെന്തിനേക്കാളും മുന്‍പില്‍ രാജ്യമാണെന്നും വിശ്വസിക്കുന്നതുകൊണ്ടാണ് ടാറ്റ ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും എത്തിക്കല്‍ ആയ ബിസിനസ് ഗ്രൂപ്പ് ആയി തെരഞ്ഞെടുക്കപ്പെടുന്നതും രാജ്യം ആവശ്യപ്പെടുകയാണെങ്കില്‍ കൊറോണയെ തോല്‍പ്പിക്കാന്‍ തന്റെ മുഴുവന്‍ സമ്പാദ്യവും നല്‍കാന്‍ താന്‍ തയ്യാറാണെന്ന് രത്തന്‍ ടാറ്റക്ക് പറയാന്‍ ആവുന്നതും.

 

Tags: Ratan Tata
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ സേവിക്കുന്നതിലാണ് യഥാർത്ഥ വിജയം എന്ന് കാണിച്ചുതന്നു : രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ; ആദരമർപ്പിച്ച് പ്രമുഖർ

India

ജാഗ്വാറിനെ വാങ്ങിയത് രത്തന്‍ ടാറ്റ; അതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍;യൂറോപ്പിലെ വാണിജ്യ വാഹനരാജാവാകാന്‍ ഇവെകോയെ വാങ്ങാന്‍ ടാറ്റ

India

എയറിന്ത്യ അഹമ്മദാബാദ് വിമാനാപകടറിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

രത്തന്‍ ടാറ്റ (ഇടത്ത്)
India

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

രത്തന്‍ ടാറ്റ (ഇടത്ത്) ജംസേട്ജി ടാറ്റ (നടുവില്‍) ജെആര്‍ഡി ടാറ്റ (വലത്ത്)
India

ടാറ്റയെ അറിയാമോ? ജാംസേഠ്ജി, ജെആര്‍ഡി, രത്തന്‍ ടാറ്റമാരെ അറിയാമോ?

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.