Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധീ, ജിലേബി ഫാക്ടറിയിലൊന്നും ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല, ജിലേബി എണ്ണയില്‍ പൊരിച്ചെടുക്കുന്ന പലഹാരമാണ്…

ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാഥുറാമിന്റെ ജിലേബി ഫാക്ടറി സ്ഥാപിച്ചുകൊടുക്കുമെന്നും എല്ലാം തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ രാഹുല്‍ ഗാന്ധി വാചകമടിച്ചു. മാഥുറാം ജിലേബി ഫാക്ടറിയില്‍ പതിനായിരം, ഇരുപതിനായിരം, അമ്പതിനായിരം യുവാക്കള്‍ക്ക് ജോലി കൊടുക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 05:37 pm IST
inIndia
ഹരിയാനയിലെ രാഷ്ട്രീയയോഗത്തില്‍ മാഥുറാം ജിലേബിക്കടയിലെ ജിലേബി പാക്കറ്റ് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധി (ഇടത്ത്) ജിലേബി ഉണ്ടാക്കുന്ന രാഹുല്‍ ഗാന്ധിയുടെ ട്രോള്‍ (വലത്ത്)

ഹരിയാനയിലെ രാഷ്ട്രീയയോഗത്തില്‍ മാഥുറാം ജിലേബിക്കടയിലെ ജിലേബി പാക്കറ്റ് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധി (ഇടത്ത്) ജിലേബി ഉണ്ടാക്കുന്ന രാഹുല്‍ ഗാന്ധിയുടെ ട്രോള്‍ (വലത്ത്)

ന്യൂദല്‍ഹി: മോദിയുടെ മന്‍ കീ ബാത്ത് ശൈലി കടമെടുക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയ്‌ക്ക് ഇപ്പോഴത് തേച്ചാലും മാച്ചാലും കളയാന്‍ പറ്റാത്ത കളങ്കമായി മാറിയിരിക്കുന്നു. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിങ്ങ് ഹൂഡ രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരു പെട്ടി ജിലേബി സമ്മാനമായി നല്‍കിയത്. മാഥുറാം എന്ന കടയിലെ പേരുകേട്ട ജിലേബിയായിരുന്നു ഇത്.

ജിലേബി രുചിച്ചുനോക്കിയ രാഹുല്‍ ഗാന്ധിയ്‌ക്ക് ഇഷ്ടമായി. ഉടനെ മോദിയുടെ മന്‍ കീ ബാത്ത് ശൈലി അനുകരിക്കാന്‍ രാഹുല്‍ ഒരു ശ്രമം നടത്തി. കാക്ക കുളിച്ചാല്‍ പക്ഷെ കൊക്കാകില്ലല്ലോ. ഇത്രയും രുചികരമായ ജിലേബി തന്റെ 54 വര്‍ഷത്തെ ജീവിതത്തില്‍ ഇതുവരെയും കഴിച്ചിട്ടില്ലെന്നും ഈ മാഥുറാം ജിലേബിക്കട ലോകത്ത് എല്ലായിടത്തും തുറക്കണമെന്നും അത് ഒരു ഫാക്ടറിയായി തുടങ്ങിയാല്‍ കൂടുതല്‍ ജിലേബി വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാമെന്നും ഇത് ആഗോളാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യാമെന്നും അതുവഴി ധാരാളം യുവാക്കള്‍ക്ക് ജോലി നല്‍കാമെന്നും ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാഥുറാമിന്റെ ജിലേബി ഫാക്ടറി സ്ഥാപിച്ചുകൊടുക്കുമെന്നും എല്ലാം തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ രാഹുല്‍ ഗാന്ധി വാചകമടിച്ചു. മാഥുറാം ജിലേബി ഫാക്ടറിയില്‍ പതിനായിരം, ഇരുപതിനായിരം, അമ്പതിനായിരം യുവാക്കള്‍ക്ക് ജോലി കൊടുക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു.

Maturam Jalebi… Congress Farebi…#HaryanaElectionResult #JammuAndKashmir pic.twitter.com/z7mM1yYPzv

— The Pamphlet (@Pamphlet_in) October 8, 2024

ലോകമാകെ മാഥുറാം ജിലേബി ഫാക്ടറി സ്ഥാപിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാദം. മാത്രമല്ല, ജിലേബി തന്റെ സഹോദരി പ്രിയങ്ക ഗാന്ധിയ്‌ക്ക് വളരെ ഇഷ്ടമാണെന്നും ഉടനെ താന്‍ മാഥുറാമിന്റെ ജിലേബി പ്രിയങ്കയ്‌ക്ക് അയച്ചുകൊടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതോടെ ബിജെപി ഈ മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തെ ട്രോളാക്കി മാറ്റുകയും ചെയ്തു. പിന്നീടും പല യോഗങ്ങളിലും രാഹുല്‍ ഗാന്ധി ഹരിയാനയിലെ തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള ഒരു സംരംഭം എന്ന നിലയില്‍ ജിലേബി വിഷയം കൂടെക്കൂടെ എടുത്തിടുകയും ചെയ്തു. ബിജെപി ഉടനെ ജിലേബി ട്രോളുകള്‍ ഇറക്കാനും തുടങ്ങി. ഹരിയാന തെരഞ്ഞെടുപ്പില്‍ രാവിലെ കോണ്‍ഗ്രസ് മുന്നില്‍ നിന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ ജിലേബി കൈമാറിയാണ് വിജയം ആഘോഷിച്ച് തുടങ്ങിയത്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞതോടെ ഇത് തിരിച്ചടിച്ചു. ഇതോടെ ബിജെപിക്കാരാണ് രാഹുല്‍ ഗാന്ധിയെ ട്രോളി ജിലേബി വിതരണം ചെയ്തത്. മാത്രമല്ല, എക്സ് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ ജിലേബി എന്ന വാക്ക് ട്രെന്‍ഡായിരുന്നു. ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ മുതല്‍ പലരുടെയും ജിലേബി കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടിയിരുന്നു.

ഒരു കിലോ ജിലേബി രാഹുൽ ​ഗാന്ധിയുടെ വസതിയിലേയ്‌ക്ക് ഓർഡർ ചെയ്താണ് ബിജെപി ഹരിയാനയിലെ വിജയം ആഘോഷമാക്കിയത്. ക്യാഷ് ഓൺ ഡെലിവറി ആയാണ് ജിലേബി അയച്ചത്. അക്ബർ റോഡിലുള്ള രാഹുൽ ഗാന്ധിയുടെ വസതിയിലേയ്‌ക്ക് കൊണാട്ട് പ്ലേസിലെ ബികാനെർവാലയിൽ നിന്നാണ് ജിലേബി ഓർഡർ ചെയ്തത്.

സ്വി​​ഗ്​ഗിയിൽ നൽകിയ ഓർഡറിന്റെ സ്ക്രീൻഷോട്ട് ഹരിയാന ബിജെപി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ബിജെപി പ്രവ‍ർത്തകരെയും പ്രതിനിധീകരിച്ചാണ് രാഹുലിന്റെ വസതിയിലേയ്‌ക്ക് ജിലേബി അയക്കുന്നത് എന്ന കുറിപ്പും സ്ക്രീൻഷോട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓ‍ർഡർ അനുസരിച്ചുള്ള വിഭവം തയ്യാറാക്കുകയാണെന്നും ക്യാഷ് ഓൺ ഡെലിവറിയാണെന്നും തുടങ്ങിയ കാര്യങ്ങൾ ഓ‍ർഡറിൽ വ്യക്തമായി കാണാം. ബിജെപി വക്താവായ സുപ്രീയ ഷ്രിനാട്ടെയെ ജിബേലിഭായി എന്ന ടാഗിലും ബിജെപി പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയാണ് സുപ്രിയ ഷ്രിനാട്ടെ.

വാസ്തവത്തില്‍ പേര്‍ഷ്യന്‍ ആഘോഷങ്ങളിലെ ഇഷ്ടപലഹാരമായിരുന്നു ഒരിയ്‌ക്കല്‍ ജിലേബി. എണ്ണയിൽ പൊരിച്ചെടുത്ത് പഞ്ചസാര ലായനിയിൽ മുക്കി മധുരിപ്പിച്ചാണ്‌ തയ്യാറാക്കുന്നത്. ഇത് ഒരു ഫാക്ടറിയിലും നിര്‍മ്മിക്കാന്‍ കഴിയാത്ത, ഗുണനിലവാരം കാത്തുസൂക്ഷിക്കണമെങ്കില്‍ കൈപ്പുണ്യത്തെ മാത്രം ആശ്രയിക്കേണ്ട ഒരു പലഹാരമാണ്. ലോകമെങ്ങും ജിലേബി ഫാക്ടറി തുറക്കണമെന്നും ആഗോളാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യണമെന്നും തലയ്‌ക്ക് വെളിവില്ലാത്തവര്‍ക്ക് മാത്രമേ പറയാന്‍ കഴിയൂ.

Tags: HaryanajalebibaiHaryanaElectionResult #JammuAndKashmirJalebi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

News

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

News

ഹരിയാനയിൽ പുതിയ വഴിത്തിരിവ്; ഹരിയാന കോൺഗ്രസ്സിലും കലഹം: പരസ്യമായി വാഗ്വാദം, ഹൂഡ കലിപ്പിലാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.