Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഓര്‍മ്മയായത് സംഘപഥത്തിലെ സംന്യാസി ശ്രേഷ്ഠന്‍

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Oct 9, 2024, 04:57 am IST
inArticle

കണ്ണൂരിലും കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലും ആര്‍.എസ്.എസ് പ്രചാരകനായി അനവധി കാലം സേവനമനുഷ്ഠിച്ച പൂര്‍വ്വാശ്രമത്തിലെ പി.കെ.രവീന്ദ്രന്‍ എന്ന സ്വാമി സാന്ദ്രാനന്ദ സരസ്വതി (76) ഇനി ഓര്‍മ്മ. സംഗമേശന്റെ മണ്ണായ ഇരിങ്ങാലക്കുടയില്‍ ജനിച്ച് കര്‍മകാണ്ഡത്തിലെ നിരവധി മേഖലകളില്‍ നിതാന്തജാഗ്രതയോടെ, നിസ്വാര്‍ത്ഥതയോടെ സേവനമനുഷ്ഠിച്ച അദ്ദേഹം ആത്മാര്‍ത്ഥതയുടെ ആള്‍രൂപമായിരുന്നു.

1949 മെയ് 4 ന് ഇരിങ്ങാലക്കുട പനങ്ങാടന്‍ കുട്ടിയുടേയും പൊന്നിയുടേയും മകനായി ജനിച്ച രവീന്ദ്രന്‍ ധനതത്വശാസ്ത്രത്തിലാണ് ബിരുദമെടുത്തത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പഠന നാളുകളില്‍ ഹോക്കിതാരവും ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. പഠനശേഷം കന്യാകുമാരിയിലെത്തി വിവേകാനന്ദകേന്ദ്രം നിര്‍മ്മാണത്തിന് ഏകനാഥ് റാനഡേയോടൊപ്പം മര്‍മ്മപ്രധാന പങ്കുവഹിച്ചു. ഇവിടെവച്ചാണ് സ്വാമി ജ്ഞാനാനന്ദ സരസ്വതി സ്വാമികളില്‍നിന്ന് മന്ത്രദീക്ഷ സ്വീകരിക്കുന്നത്. ഇവിടെനിന്ന് സ്വാമി പരമേശ്വരാനന്ദ സരസ്വതിക്കൊപ്പം കൊടകരക്കടുത്ത് കനകമലയുടെ താഴ്വരയിലെ കാവനാടെത്തി ശ്രീകൃഷ്ണാശ്രമം സ്ഥാപിക്കുന്നതില്‍ നേതൃത്വം വഹിച്ചു.

പരമേശ്വരാനന്ദയും ജ്ഞാനാനന്ദ സരസ്വതി സ്വാമികളുടെ ശിഷ്യനായിരുന്നു. കനകമലയിലെ പരമേശ്വരം ശ്രീകൃഷ്ണാശ്രമം കേന്ദ്രീകരിച്ച് രവീന്ദ്രന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ പഞ്ചഗവ്യചികിത്സാസമ്പ്രദായത്തിന് തുടക്കം കുറിക്കുന്നത്. ഗോസംരക്ഷണരംഗത്തും ഗോചികിത്സയിലും ഇദ്ദേഹത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. നാഗ്പപൂരില്‍പോയി ഗോവിജ്ഞാന്‍കേന്ദത്തില്‍ ഗോസേവാ പ്രവര്‍ത്തനങ്ങള്‍ പരിശീലിച്ചതിനുശേഷമാണ് ഈ രംഗത്തേക്കു പ്രവേശിക്കുന്നത്. പഞ്ചഗവ്യത്തില്‍നിന്നുള്ള നിരവധി ഉത്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും നടത്തി.

പല്‍പ്പൊടിയും ഭസ്മവും മരുന്നുകളും അരിഷ്ടവുമെന്നല്ല കീടനാശിനി വരെ പഞ്ചഗവ്യത്തില്‍നിന്ന് ഇദ്ദേഹം ഉണ്ടാക്കി. പഞ്ചഗവ്യ ചികിത്സ എന്ന പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അതിന്റെ പ്രചാരണം ഏറ്റെടുത്തു. കേരളത്തിലങ്ങോളമിങ്ങോളം ഗോചികിത്സാക്യാമ്പുകള്‍ നടത്തി. ഗോസേവ മൂലം തന്റെ കുടുംബത്തിന് അഭിവൃദ്ധിയും ഐശ്വര്യവുമുണ്ടായെന്നായിരുന്നു രവീന്ദ്രഭാഷ്യം. ഗോസംരക്ഷണത്തില്‍ മാത്രമല്ല ജൈവകൃഷിയിലും വിശ്വാസമര്‍പ്പിച്ചു.

പരമേശ്വരാനന്ദസരസ്വതി സമാധിയായതോടെ കൊടകരയിലെ ശ്രീകൃഷ്ണാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. രവീന്ദ്രന്‍ ആശ്രമത്തിനടുത്ത് സ്വന്തമായി സ്ഥലംവാങ്ങി വീട് പണിത് ഗോശാലയും പഞ്ചഗവ്യചികിത്സയും വീട്ടില്‍ നടത്തി. ഭാരതീയ ഗോവംശത്തില്‍പെട്ട നൂറോളം നാടന്‍ പശുക്കളുള്ള ഗോശാലയായിരുന്നു വീടിനോടുചേര്‍ന്നുണ്ടായിരുന്നത്. പാലും നെയ്യും തൈരും ഗോമൂത്രവും ചാണകവുമടങ്ങുന്ന പഞ്ചഗവ്യചികിത്സക്കായി കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നായി ഇദ്ദേഹത്തെ തേടിയെത്തിയിരുന്നവര്‍ അനവധിയായിരുന്നു. ഗോസേവാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്നതിനിടയിലാണ് പാലക്കാട് ശിവാനന്ദയോഗിയുടെ ആശ്രമത്തിലെത്തി സംന്യാസം സ്വീകരിക്കുന്നത്. പിന്നീട് ഹരിദ്വാറിലെ ആശ്രമത്തിലായിരുന്നു രണ്ടുവര്‍ഷക്കാലം.

ഹരിദ്വാറില്‍ സംന്യാസ ജീവിത്തിനിടയിലും സംഘപ്രവര്‍ത്തകരുടെ ഫോണ്‍നമ്പര്‍ തേടിപ്പിടിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങളെ നെഞ്ചോടുചേര്‍ത്തു. 2021 ല്‍ നാട്ടില്‍ തിരിച്ചെത്തി വീണ്ടും ഗോസേവാപ്രവര്‍ത്തനങ്ങളിലും ചികിത്സാരംഗത്തും സജീവമായി. അവസാന നാളുകളിലും വീടിനോടുചേര്‍ന്ന് നാലോളം ഗീര്‍പശുക്കളെ പരിപാലിച്ചിരുന്നു. ആര്‍.എസ്.എസ് പ്രചാരകായി കണ്ണൂരില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ലഭിച്ചെങ്കിലും സംഘപ്രവര്‍ത്തനം ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായില്ല. ഏതാനും വര്‍ഷം കഴിഞ്ഞ് ഇദ്ദേഹത്തോട് അന്ന് ആ ജോലിയില്‍ പ്രവേശിച്ചെങ്കില്‍ ഉയര്‍ന്ന തസ്തികയില്‍ വിരമിക്കാമായിരുന്നു എന്ന ചോദ്യത്തിന് അങ്ങനെയായിരുന്നെങ്കില്‍ താന്‍ വഴിതെറ്റിയ ജീവിതത്തിന് ഉടമയായേനെ എന്നാണ് രവീന്ദ്രന്‍ മറുപടി പറഞ്ഞത്. പ്രചാരകവൃത്തിക്കുശേഷം തിരിച്ചുവന്ന് സംഘത്തിന്റെ ഇരിങ്ങാലക്കുട സംഘജില്ലയുടെ സേവാപ്രമുഖ്, ധര്‍മ്മജാഗരണ്‍ പ്രമുഖ് എന്നീ ചുമതലകള്‍ വഹിച്ചു.

ഹോക്കിതാരമായും ഗോസേവകനായും സംന്യാസിയായും കര്‍മ്മകാണ്ഡത്തിലെ പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വിശുദ്ധിയും വിശ്രുതിയും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെയായിരുന്നു പ്രയാണം. കാവിയണിഞ്ഞ് ജപവും സാധനയും വ്രതശുദ്ധിയും തുടര്‍ന്നപ്പോഴും കറകളഞ്ഞ സ്വയംസേവകന്‍ എന്ന് വിശേഷിപ്പിക്കാനായിരുന്നു സ്വാമി സാന്ദ്രാനന്ദക്കിഷ്ടം. ഏതാനും മാസങ്ങളായി കൊടകര കാവനാട്ടെ വീട്ടിലായിരുന്നെങ്കിലും പഞ്ചഗവ്യചികിത്സയും ഗോസേവയും തുടര്‍ന്നുകൊണ്ടിരുന്നു. അസുഖബാധിതനായിരുന്നില്ല. തിങ്കളാഴ്ച വൈകിട്ടാണ് സ്വാമി സമാധിയായത്.

Tags: AsceticRSSP K Raveendranസാന്ദ്രാനന്ദ സരസ്വതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.