Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദു സമൂഹം ഭാഷ, ജാതി, പ്രദേശം തുടങ്ങി എല്ലാ ഭേദങ്ങളും മറികടന്ന് സംഘടിക്കണം: ഡോ.മോഹന്‍ഭാഗവത്

ജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങളെ ആചരണത്തില്‍ കൊണ്ട് വരുന്നതിലൂടെ രാഷ്‌ട്രത്തിന്റെ പുരോഗതിക്കു വലിയ സംഭാവന നല്കാന്‍ സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 05:21 am IST
inIndia

ബാരാം: സമാജത്തിന്റെ സമഗ്രമായ മാറ്റത്തിന് പഞ്ച പരിവര്‍ത്തനത്തിലൂടെ സാധ്യമാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കൃഷി ഉപജ് മണ്ടിയില്‍ ആര്‍എസ്എസ് ബാരാം നഗര്‍ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വയംസേവകര്‍ അവരവരുടെ ഗ്രാമങ്ങളെ ശക്തമാക്കി ഇല്ലായ്‌മകളെ അകറ്റാനുള്ള പരിശ്രമം നടത്തണമെന്ന് സര്‍ സംഘചാലക് പറഞ്ഞു.

സമൂഹത്തെ സമാജിക സമരസതയിലൂന്നി സാമൂഹ്യ നീതി, ആരോഗ്യം, വിദ്യാഭ്യാസം, സ്വാവലംബനം എന്നിവ നേടിയെടുക്കാന്‍ പ്രാപ്തമാക്കണം. സമാജത്തിലെ ഓരോ പ്രദേശങ്ങളിലും, കുടുംബങ്ങളിലും, സമരസത, സദ്ഭാവന, പരിസ്ഥിതി, കുടുംബ പ്രബോധനം, സ്വദേശിശീലം, പൗരധര്‍മ്മം, എന്നിവയുടെ സഹജമായ ഭാവം ഉണര്‍ത്തേണ്ടതുണ്ട്. ജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങളെ ആചരണത്തില്‍ കൊണ്ട് വരുന്നതിലൂടെ രാഷ്‌ട്രത്തിന്റെ പുരോഗതിക്കു വലിയ സംഭാവന നല്കാന്‍ സാധിക്കും.

ഹിന്ദു സമൂഹം തങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടി ഭാഷ, ജാതി, പ്രദേശം തുടങ്ങി എല്ലാ ഭേദങ്ങളും മറികടന്ന് സംഘടിക്കണം. സമൂഹം സംഘടിതവും സദ്ഭാവനായുക്തവും ആത്മീയഭാവവും ഉള്ളതായി തീരേണ്ടതുണ്ട്.

സമൂഹത്തില്‍ ആചരണനിഷ്ഠ, രാജ്യത്തോടുള്ള കര്‍ത്തവ്യബോധം എന്നീ ഗുണങ്ങള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഞാനും എന്റെ കുടുംബവും എന്ന ചിന്തയിലൂടെ സമാജം ശക്തമാവുകയില്ല, മറിച്ചു സമാജത്തിന്റെ എല്ലാത്തരത്തിലും ഉള്ള ഉയര്‍ച്ച എന്ന ചിന്തയിലൂടെ മാത്രമേ നമ്മുടെ ജീവിതത്തില്‍ ഭഗവത് സാക്ഷാത്കാരം ലഭിക്കുകയുള്ളൂ.

സംഘ കാര്യം യാന്ത്രികമല്ല, അത് ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതാണ്. സംഘ കാര്യത്തിന് തുല്യം ആയി മറ്റൊരു പ്രവര്‍ത്തനവും ഈ ലോകത്തില്‍ ഇല്ല. സാഗരത്തെ സാഗരത്തോടു ഉപമിക്കുന്നത് പോലെ, ആകാശത്തെ ആകാശത്തോട് ഉപമിക്കുന്ന പോലെ സംഘ കാര്യത്തിന് തുല്യമായി സംഘ കാര്യം മാത്രമേ ഉള്ളൂ.

സംഘത്തെ മറ്റൊന്നുമായും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. സംഘത്തിന്റെ സംസ്‌കാരം സ്വയംസേവകരിലൂടെ ഓരോ കുടുംബത്തിലും എത്തുന്നു. ഇത്തരം കുടുംബങ്ങള്‍ കൂടി ചേര്‍ന്ന് സമാജം രൂപപ്പെടുന്നു. ഇതാണ് സംഘത്തിന്റെ വ്യക്തി നിര്‍മാണ പദ്ധതി.

രാഷ്‌ട്രത്തെ ശക്തി ശാലിയാക്കുന്നതിലൂടെ മാത്രമേ ഭാരതത്തിന് ലോകത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രം ശക്തമാകുന്നതിലൂടെ മാത്രമേ പ്രവാസികളായ ഭാരതീയര്‍ക്കും മറ്റു രാഷ്‌ട്രങ്ങളില്‍ സുരക്ഷ ലഭിക്കുകയുള്ളൂ. ദുര്‍ബല രാഷ്‌ട്രങ്ങളില്‍ ഉള്ള പ്രവാസികള്‍ക്ക് ആ രാജ്യം വിടാനുള്ള നിര്‍ദേശം കൊടുക്കുന്നു. ഭാരതം ശക്തിപ്പെടുക എന്നുള്ളത് അതുകൊണ്ടുതന്നെ ഓരോ പൗരന്റെയും ആവശ്യമാണ്.

ഭാരതം ഹിന്ദു രാഷ്‌ട്രമാണ്. പ്രാചീനകാലം മുതല്‍ നാം ഇവിടെ കഴിഞ്ഞു വരുന്നു. ഹിന്ദു ശബ്ദം പിന്നീട് ഉണ്ടായതാണ്. ഇവിടെ താമസിക്കുന്ന എല്ലാ വിഭാഗത്തിലുമുള്ള ഭാരതീയര്‍ക്ക് ഹിന്ദു എന്ന പേര് ലഭിച്ചു. ഹിന്ദു എല്ലാവരെയും തന്റേതെന്ന് കരുതുകയും എല്ലാവരെയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.

രാജസ്ഥാന്‍ ക്ഷേത്ര സംഘചാലക് ഡോ. രമേശ് അഗര്‍വാള്‍, ചിത്തോഡ് പ്രാന്ത സംഘചാലക് ജഗദീഷ് സിങ് റാണ, ബാരാം വിഭാഗ് സംഘചാലക് രമേഷ് ചന്ദ്ര മേത്ത, ബാരാം ജില്ലാ സംഘചാലക് വൈദ്യരാധെ ശ്യാം ഗര്‍ഗ് എന്നിവരും സര്‍സംഘചാലകിന്റെ ഒപ്പം വേദിയില്‍ സന്നിഹിതരായിരുന്നു.

അഖിലഭാരതീയ സഹപ്രചാരക് പ്രമുഖ് അരുണ്‍ ജയിന്‍, അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് ചന്ദ്ര, മുതിര്‍ന്ന പ്രചാരകന്‍ രാജേന്ദ്ര, ക്ഷേത്രീയ പ്രചാരക് നിംബാറാം, ക്ഷേത്രീയ കാര്യവാഹ് ജസ്വന്ത് ഖത്രി, ക്ഷേത്രീയ സേവാ പ്രമുഖ് ശിവ് ലഹ്രി എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു

Tags: organized across all differencesDr.Mohan BhagwatRSS SarsanghachalakHindu society
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

Main Article

ജെന്‍-സി കാലത്തെ സംഘം

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

India

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.