Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഡിജിപി അജിത്കുമാറിനെ വിലക്കി; സിപിഐക്കും ഇസ്ലാമിസ്റ്റുകള്‍ക്കും കീഴടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 05:06 am IST
inKerala

തിരുവനന്തപുരം: മലപ്പുറത്തെ സ്വര്‍ണക്കടത്തുകാര്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും സിപിഐക്കും മുന്നില്‍ മുട്ടുമടക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ശബരിമലയിലെ ഏകോപന ചുമതലയുള്ള ക്രമസമാധാന എഡിജിപി എം.ആര്‍. അജിത്കുമാറിനെ മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്ക യോഗത്തില്‍ നിന്നു മാറ്റി. യോഗത്തില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിക്കുകയായിരുന്നു.

ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് മണ്ഡല, മകരവിളക്ക് അവലോകന യോഗം ചേര്‍ന്നത്. ഇതില്‍ പങ്കെടുക്കേണ്ട പ്രധാന ആളാണ് ശബരിമലയുടെ ഏകോപന ചുമതലയുള്ള അജിത്കുമാര്‍. ശബരിമലയിലും തീര്‍ത്ഥാടന പാതയിലും ഒരുക്കേണ്ട കാര്യങ്ങള്‍, തിരക്ക് നിയന്ത്രിക്കാനുള്ള മുന്നൊരുക്കങ്ങള്‍, കഴിഞ്ഞ തവണ ഉണ്ടായതുപോലെ ഭക്തര്‍ മാലയൂരി പ്രതിഷേധിക്കുന്നത് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍, പതിനെട്ടാം പടിയിലെ തിരക്ക് കുറയ്‌ക്കല്‍ തുടങ്ങി എല്ലാ പ്രധാന കാര്യങ്ങളും തീരുമാനിക്കുന്നത് അവലോകന യോഗത്തിലാണ്. ഇതില്‍ നിന്നാണ് അജിത്കുമാറിനെ വിലക്കിയത്.

സ്വര്‍ണക്കടത്തടക്കമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പോലീസ് മേധാവിയുടേതടക്കം അജിത്കുമാറിനെതിരേ ത്രിതല അന്വേഷണവുമുണ്ട്. പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞു. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിവാദങ്ങളില്‍പ്പെട്ട അജിത്കുമാര്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എഡിജിപിക്കു പകരം ഡിജിപി ഷേഖ് ദര്‍വേസ് സാഹിബാണ് യോഗത്തില്‍ പോലീസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതോടെ മണ്ഡല കാലത്ത് അജിത്കുമാര്‍ ഏകോപന ചുമതലയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹത്തിനെതിരേ നടപടിയുണ്ടാകുമെന്നും വ്യക്തമായി.

സ്വര്‍ണക്കടത്ത് ഉള്‍പ്പെെടയുള്ള ആരോപണങ്ങള്‍ ഇടതുപക്ഷ എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തുകയും പരാതി നല്കുകയും ചെയ്തിട്ടും ഇതുവരെ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടുകള്‍ വരട്ടെ, കുറ്റം ആരോപിക്കപ്പെട്ടാല്‍ മാത്രം പോരാ, അന്വേഷണം നടത്തി തെളിയിക്കണം, തുടങ്ങിയ ന്യായീകരണങ്ങളാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആവര്‍ത്തിച്ചത്. ഇതോടെ ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ നിന്നു മാത്രം ഒഴിവാക്കിയത് എന്തിനെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അന്‍വറിനു പുറമേ കൂട്ടാളികളായ ഇസ്ലാമിസ്റ്റുകളും സിപിഐയും അജിത്തിനെ മാറ്റണമെന്ന നിലപാടിലാണ്. അജിത് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇക്കൂട്ടരെ പ്രകോപിപ്പിച്ചത്.

ഇവരെ പ്രീതിപ്പെടുത്താനാണ് ശബരിമല യോഗത്തില്‍ നിന്ന് അജിത്കുമാറിനെ മാറ്റി നിര്‍ത്തിയത്. എന്നാല്‍ ശബരിമല ഏകോപനത്തില്‍ നിന്നു മാത്രം മാറ്റിയതും പകരം ഉദ്യോഗസ്ഥന് ചുമതല നല്കാത്തതും ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

Tags: ADGP AjithKumarCommunist IslamistsCPI and IslamistsMalappuram Issue
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ മുഖ്യമന്ത്രിക്കാവില്ല

Kerala

കടുപ്പിച്ച് ഗവര്‍ണര്‍; മുഖ്യമന്ത്രിയുടെ വീഴ്ച രാഷ്‌ട്രപതിയെ അറിയിക്കും

Kerala

മലപ്പുറം പരാമർശം; മുഖ്യമന്ത്രിയുടെ വീഴ്ച രാഷ്‌ട്രപതിയെ അറിയിക്കേണ്ടത്, രാജ്യദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് അറിയിക്കണമായിരുന്നു: ഗവർണർ

Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം: നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാൻ നീക്കം

Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണറെ കാണുന്നത് വിലക്കി സർക്കാർ, കത്തയച്ച് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.