Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യാജ ഡോക്ടറുടെ ചികിത്സയിലെ മരണം; പോലീസ് സമഗ്രാന്വേഷണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 08:47 am IST
inKerala

കോഴിക്കോട്: വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിക്കാനിടയായ സംഭവം പോലീസ് സമഗ്രമായി അന്വേഷിക്കും. ഇതിന്റെ ഭാഗമായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. മരണത്തിന് കാരണം ചികിത്സാപ്പിഴവാണെങ്കില്‍ ഗൗരവമായ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കും. വ്യാജ ഡോക്ടര്‍ പത്തനംതിട്ട തിരുവല്ല സ്വദേശി അബു അബ്രഹാം ലൂക്കിനെതിരെ (36) നിലവില്‍ വഞ്ചന, ആള്‍മാറാട്ട വകുപ്പുകളും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരവുമാണ് ഫറോക്ക് പോലീസ് കേസെടുത്തത്. വ്യാജ ഡോക്ടറെ നിയമിച്ച ആശുപത്രിക്കെതിരെയും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ അബു ഏബ്രഹാം ലൂക്ക് ചികിത്സിച്ച പൂച്ചേരിക്കുന്ന് പച്ചാട്ട് വിനോദ്കുമാര്‍ (60) ആണ് കഴിഞ്ഞദിവസം മരിച്ചത്. നെഞ്ചുവേദനയും ചുമയും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ 23നാണ് വിനോദ്കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. അബു അബ്രഹാം ചികില്‍സിച്ച രോഗി അര മണിക്കുറിനകം മരിച്ചെന്നാണ് പറയുന്നത്. കുടുംബം നല്കിയ പരാതിയില്‍ അന്വേഷിച്ച പോലീസ് ലൂക്കിനെ തിരുവല്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വിനോദിന്റെ മകന്‍ ഡോ. അശ്വിനും ഭാര്യയും നടത്തിയ അന്വേഷണത്തില്‍ അബു അബ്രഹാം ലൂക്ക് എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നായിരുന്നു പോലീസ് നടപടി.

സംഭവത്തില്‍ വീഴ്ചയുണ്ടായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എംബിബിഎസ് പാസാകാത്തയാളെ ഡോക്ടറായി നിയമിച്ചതില്‍ വീഴ്ചയുണ്ടായി. വര്‍ഷങ്ങളോളം പ്രവൃത്തി പരിചയമുള്ള ഡോക്ടറെന്ന് പറഞ്ഞാണ് അബു അബ്രഹാം സമീപിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്കിയിരുന്നില്ല. തന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ അബു പി.സേവ്യര്‍ എന്ന പേരിലുള്ളതായിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ തനിക്ക് രണ്ട് പേര് ഉണ്ടെന്നാണ് മറുപടി നല്കിയത്.

പരാതി വന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. നാലു വര്‍ഷമായിട്ടും ഇയാള്‍ക്കെതിരെ ഒരു പരാതിയുമില്ല. നല്ല ഡോക്ടറെന്ന പേര് സമ്പാദിച്ചിരുന്നു. എംബിബിഎസ് കഴിഞ്ഞ് നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയാണെന്നാണ് പറഞ്ഞിരുന്നതെന്നും ആശുപത്രി മാനേജര്‍ വ്യക്തമാക്കി.

2011 ല്‍ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു പഠിച്ച അബു അബ്രഹാം പരീക്ഷയില്‍ വിജയിച്ചിരുന്നില്ല. കോഴിക്കോട് സ്വദേശിയായ ഡോക്ടറെ വിവാഹം കഴിച്ച ഇയാള്‍ പിന്നീട് കോഴിക്കോട് തന്നെ തുടരുകയായിരുന്നു.

മലപ്പുറം ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി ഒന്‍പത് ആശുപത്രികളില്‍ ജോലി ചെയ്തതായും പോലീസ് പറഞ്ഞു. വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി സംഘടനകള്‍ ഇന്നലെ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

Tags: kozhikodePolice investigationfake doctor's treatment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.